ചില്ലുകള്‍ തകര്‍ത്തു,എസ്ഐയുടെ മുഖത്തേക്ക് വെള്ളമൊഴിച്ചു!തിരൂരിലെത്തിയ വിദേശ യുവതി കാണിച്ചുകൂട്ടിയത്
തിരൂരിലെ ഒരു ഹോട്ടലില്‍ മുറിയെടുത്ത ഓസ്ട്രിയ സ്വദേശിനിയായ മോണിക്കയാണ് പരാക്രമങ്ങള്‍ കാണിച്ചുകൂട്ടിയത്.
തിരൂര്‍: തിരൂരിലെത്തിയ വിദേശ വനിതയുടെ മണിക്കൂറുകള്‍ നീണ്ട പരാക്രമണങ്ങള്‍ കാരണം പൊറുതിമുട്ടിയത് തിരൂര്‍ സ്റ്റേഷനിലെ പോലീസുകാരാണ്. ബുധനാഴ്ച വൈകീട്ട് തിരൂരിലെ ഒരു ഹോട്ടലില്‍ മുറിയെടുത്ത ഓസ്ട്രിയ സ്വദേശിനിയായ മോണിക്കയാണ് പരാക്രമങ്ങള്‍ കാണിച്ചുകൂട്ടിയത്.
ഹോട്ടലില്‍ മുറിയിലെ ഫര്‍ണ്ണീച്ചറുകളും ചില്ലുകളും അടിച്ചുതകര്‍ത്ത മോണിക്ക മുറിയിലെ കര്‍ട്ടണുകള്‍ വലിച്ചുകീറുകയും ചെയ്തു. യുവതിയുടെ പരാക്രമണങ്ങള്‍ കണ്ട് ഹോട്ടല്‍ മാനേജര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് ഹോട്ടലിലെത്തി. എന്നാല്‍ പോലീസിനെ കണ്ടയുടനെ യുവതി ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു.

ഫര്‍ണ്ണീച്ചറുകളും ചില്ലുകളും അടിച്ചുതകര്‍ത്തു...
ഡിസംബര്‍ 28 ബുധനാഴ്ച വൈകീട്ടാണ് യുവതി ഹോട്ടലില്‍ മുറിയെടുത്തത്. അക്രമാസക്തയായ യുവതി മുറിയിലെ ഫര്‍ണ്ണീച്ചറുകളും ചില്ലുകളും അടിച്ചുതകര്‍ക്കുകയും കര്‍ട്ടണുകള്‍ വലിച്ചുകീറുകയും ചെയ്തു. യുവതിയുടെ പരാക്രമം കണ്ട ഹോട്ടല്‍ മാനേജറാണ് പോലീസില്‍ വിവരമറിയിച്ചത്.

പോലീസിനെ കണ്ട യുവതി ഇറങ്ങിയോടി...
വിവരമറിഞ്ഞ് ഹോട്ടലിലെത്തിയ പോലീസിനെ കണ്ടയുടനെ യുവതി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു. റോഡിലേക്ക് ഓടിയ യുവതിയെ പോലീസും പിന്തുടര്ന്നു.

എസ്ഐയ്ക്ക് നേരെയും ആക്രമണം
യുവതിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ച പോലീസുകാര്‍ക്ക് നേരെയും ആക്രമണമുണ്ടായി. എസ്ഐയ്ക്ക് നേരെ വെള്ളവും ബിസ്ക്കറ്റും എറിഞ്ഞ മോണിക്കയെ ഏറെ പാടുപെട്ടതിന് ശേഷമാണ് ശാന്തയാക്കാന് കഴിഞ്ഞത്.

നഷ്ടപരിഹാരം നല്കി...
താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തിയ യുവതിക്ക് മാനസിക പ്രശ്നമുള്ളതായാണ് പോലീസിന്റെ നിഗമനം. ഹോട്ടലിലെ നാശനഷ്ടങ്ങള്‍ പണം കൊടുത്ത് സെറ്റില്‍ ചെയ്തതോടെ യുവതിക്കെതിരെ കേസെടുത്തിട്ടില്ല.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications