Get Updates
Get notified of breaking news, exclusive insights, and must-see stories!

വനം വകുപ്പ് മുത്തപ്പന്‍പുഴയില്‍ ഹൈലൈഫ് ആയുര്‍വേദ ഗാര്‍ഡന്‍സിന്റെ കെട്ടിടങ്ങള്‍ ഏറ്റെടുത്തു

തിരുവമ്പാടി: ആനക്കാംപൊയിലിനു സമീപം മുത്തപ്പന്‍പുഴയില്‍ പട്ടയഭൂമിയിലുള്ള രണ്ടു കെട്ടിടങ്ങള്‍ വനംവകുപ്പ്ഏറ്റെടുത്തു. അബ്ദുല്ല ഗുരുക്കളുടെ ഉടമസ്ഥതയിലുള്ള ഹൈലൈഫ് ആയുര്‍വേദ ഗാര്‍ഡന്‍സിന്റെ രണ്ടു കെട്ടിടങ്ങളാണ് വനംവകുപ്പ് സീല്‍ ചെയ്തത്. താമരശേരി റെയ്ഞ്ചറുടെ നേതൃത്വത്തില്‍ എത്തിയ സംഘം വനഭൂമിയിലെ കെട്ടിടം എന്നു നോട്ടിസ് പതിക്കുകയായിരുന്നു. സന്ദര്‍ശകര്‍ക്കു താമസിക്കാനുള്ള രണ്ടുനില കെട്ടിടവും തൊഴിലാളികള്‍ താമസിക്കുന്ന മറ്റൊരു കെട്ടിടവുമാണ് ഏറ്റെടുത്തത്.


1971ല്‍ പട്ടയംലഭിച്ച ഭൂമിയാണെന്നും എല്ലാവിധ റവന്യൂ രേഖകളും ഉണ്ടെന്നും വാദിച്ച് ഒരുകൂട്ടം കര്‍ഷകര്‍ പ്രതിഷേധിച്ചു. വനംവകുപ്പ് നടപടികള്‍ ഏകപക്ഷീയമാണെന്നും അവര്‍ ആരോപിച്ചു. എന്നാല്‍ രേഖകള്‍ പ്രകാരം വനംവകുപ്പിന്റെ സ്ഥലത്താണ് കെട്ടിടങ്ങള്‍ ഉള്ളതെന്നും മുകളില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണ് നടപടികളെന്നും പരാതിയുള്ളവര്‍ക്ക് കോടതിയില്‍ പോകാമെന്നും ഉദ്യോഗസ്ഥരും അറിയിച്ചു.

forest department

ഏതാനും ദിവസങ്ങളായി ഈ പ്രദേശത്ത് വനഭൂമി സര്‍വേയും ഒഴിപ്പിക്കല്‍ നടപടികളും ശക്തമാണ്. വകുപ്പിന്റെ സ്ഥലം ജണ്ടകട്ടി സംരക്ഷിക്കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ കൃഷി ഭൂമിയില്‍ വനംവകുപ്പ് കടന്നുകയറുകയാണ് എന്നാരോപിച്ച് 22 കര്‍ഷകര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതില്‍ 10 കര്‍ഷകര്‍ക്ക് താല്‍ക്കാലികമായി അനുകൂല വിധിയുണ്ടായി. അബ്ദുല്ല ഗുരുക്കള്‍ ഉള്‍പ്പെടെ മറ്റു 12 പേരുടെ കേസ് കോടതി പരിഗണിക്കാനിരിക്കെയാണ് വനംവകുപ്പിന്റെ ഏറ്റെടുക്കല്‍ നടപടികള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+