• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അഭയ കേസ് ആത്മഹത്യയാക്കാൻ സമ്മർദ്ദമുണ്ടായിരുന്നു: സാഹചര്യത്തെളിവുകൾ എതിരായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ

തിരുവനന്തപുരം: അഭയ കേസ് ആത്മഹത്യയാക്കാൻ സമ്മർദ്ദമുണ്ടായിരുന്നുവെന്ന് മുൻ അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ. സിസ്റ്റർ അഭയ കൊലക്കേസിലെ വിധി ചൊവ്വാഴ്ച പുറപ്പെടുവിക്കാനിരിക്കെയാണ് മുൻ സിബിഐ ഡിവൈഎസ്പി വർഗീസ് പി തോമസിന്റെ വെളിപ്പെടുത്തൽ പുറത്തുവരുന്നത്. കേരള കൌമുദിയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റൊരു ജാതിയില്‍ നിന്ന് വിവാഹം കഴിച്ചാല്‍ ഒറ്റപ്പെടുത്തും;ജാതീയതയെ കുറിച്ച് സായ് പല്ലവി

കേസിന്റെ വിചാരണ തിരുവനന്തപുരത്തെ സിബിഐ പ്രത്യേക കോടതിയിൽ പൂർത്തിയായതിന് പിന്നാലെയാണ് നിർണ്ണായക വിധി പുറപ്പെടുവിക്കാനൊരുങ്ങുന്നത്. ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സ്റ്റെഫി എന്നിവരെയാണ് സിബിഐ പ്രതി ചേർത്തിട്ടുള്ളത്. സിസ്റ്റർ അഭയയെ കൊലപ്പെടുത്തി 28 വർഷത്തിന് ശേഷമാണ് കേസിൽ അന്തിമ വിധി പറയാനൊരുങ്ങുന്നത്.

ശാസ്ത്രീയ തെളിവുകൾ

ശാസ്ത്രീയ തെളിവുകൾ

28 വർഷം മുമ്പ് നടന്ന അഭയ കൊലക്കേസിൽ സാക്ഷികൾ പലരും കൂറുമാറിയെങ്കിലും ശാസ്ത്രീയ തെളിവുകളാണ് കൊലപാതകമാണെന്ന് തെളിയിക്കുന്നത്. അഭയ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തെന്നാണ് പയസ് ടെൻത് കോൺവെന്റുകാർ തങ്ങലെ വിശ്വസിപ്പിക്കാൻ ശ്രമിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുൻ സിബിഐ ഡിവൈഎസ്പി വർഗീസ് തോമസ് പറയുന്നു. അഭയയുടെ ശരീരത്തിൽ നിന്ന് കണ്ടെത്തിയ ശാസ്ത്രീയ തെളിവുകളാണ് അഭയയുടേത് ആത്മഹത്യയല്ല മറിച്ച് കൊലപാതകമാണെന്ന കണ്ടെത്തലിന് സഹായിച്ചതെന്നാണ് വർഗീസ് തോമസ് പറയുന്നത്.

തെളിവുകളിങ്ങനെ

തെളിവുകളിങ്ങനെ

അഭയയുടെ മൃതദേഹം പുറത്തെടുത്തപ്പോൾ തുടയുടെ പിറകിലെ തൊലി മുകളിലേക്ക് ഉരഞ്ഞ നിലയിലായിരുന്നു ഉണ്ടായിരുന്നത്. കാല് കീഴ്പ്പോട്ടാക്കിയാണ് അഭയ കിണറ്റിലേറ്റ് വീണിട്ടുള്ളത്. വീഴ്ചയിലേറ്റ പരിക്കാണ് ഇതെന്നും വ്യക്തമാണ്. എന്നാൽ ഇത്തരത്തിൽ കിണറ്റിലേക്ക് വീഴുന്നവരിൽ പരിക്കുകൾ ഉണ്ടാവാറില്ലെങ്കിലും അഭയയുടെ തലയിൽ നാലിഞ്ചോളം നീളത്തിലും വ്യാസത്തിലും പരിക്ക് കാണപ്പെട്ടിരുന്നു. ഇത് ഇത് വീഴ്ചയിൽ സംഭവിച്ചിട്ടുള്ളതല്ലെന്നും ഭാരമുള്ള തടിക്കഷ്ണം കൊണ്ടോ ഇരുമ്പ് കൊണ്ടോ അടിച്ചതിന്റെ പാടായിരുന്നുവെന്ന് ശാസ്ത്രീയ പരിശോധനയിൽ നിന്ന് വ്യക്തമാണ്.

 ആതമഹത്യയ്ക്ക് സാധ്യതയില്ല

ആതമഹത്യയ്ക്ക് സാധ്യതയില്ല

പുലർച്ചെ പഠിക്കുന്നതിനായി എഴുന്നേറ്റ് കോൺവെന്റിലെ ഡൈനിംഗ് ഹാളിലേക്ക് വെള്ളമെടുക്കുന്നതിനായി പോയതായിരുന്നു അഭയ. അഭയയുടെ ചെരുപ്പുകൾ ഹാളിലെ ഫ്രിഡ്ജിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. അഭയയ്ക്ക് ആത്മഹത്യ ചെയ്യാനുള്ള ഒരു സാഹചര്യങ്ങളും ഉണ്ടായിരുന്നില്ലെന്നും ജീവനോടെയാണ് കിണറ്റിലേക്ക് വീണിട്ടുള്ളതെന്നും അന്വേഷണ ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തുന്നു. ഇതിന് ഒരാഴ്ച മുമ്പ് അമ്മയും അച്ഛനും കോൺവെന്റെിലെത്തി അഭയയെ കണ്ട് മടങ്ങുകയും ചെയ്തിരുന്നു. സ്ഥിരമായി ഡയറിയെഴുതുന്ന ശീലമുള്ള അഭയയുടെ ഡയറിയിലും ഇത്തരത്തിലുള്ള ഒരു തരത്തിലുള്ള പ്രശ്നങ്ങളും പ്രകടമായിരുന്നില്ല.

 സാഹചര്യത്തെളിവുകൾ

സാഹചര്യത്തെളിവുകൾ

അടുക്കളയ്ക്ക് സമീപത്തുള്ള വർക്ക് ഏരിയയോട് ചേർന്ന് സ്ഥിരമായി കാണാറുള്ള കോടാലി അഭയയുടെ മരണത്തിന് ശേഷം കാണാതായെന്നും അഭയ മരിച്ച ദിവസം അടുക്ക വാതിൽ പുറത്ത് നിന്ന് പൂട്ടിയിരുന്നുവെന്നുവെന്നുള്ള കണ്ടെത്തലും അഭയയുടെ മരണം ആത്മഹത്യയല്ലെന്ന് ശരിവെക്കുന്നതാണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ചൂണ്ടിക്കാണിക്കുന്നു. ഇതിന് പുറമേ കോൺവെന്റിലെ സിസ്റ്റർമാരുടെ മരണവും

അന്വേഷണത്തിൽ സമ്മർദ്ദം

അന്വേഷണത്തിൽ സമ്മർദ്ദം

ആത്മഹത്യയെന്ന് ലോക്കൽ പോലീസും ക്രൈം ബ്രാഞ്ചും എഴുതിത്തള്ളിയ കേസ് അഭയ കേസ് കൊലപാതകമാണെന്ന് സിബിഐ അന്വേഷണ ഉദ്യോഗസ്ഥനായ വർഗീസ് പി തോമസാണ് ആദ്യം ചൂണ്ടിക്കാണിച്ചത്. ശാസ്ത്രീയ തെളിവുകൾ നിരത്തിക്കൊണ്ടാണ് പിന്നീട് കണ്ടെത്തലിൽ ഉറച്ചുനിന്നത്. കേസിലെ സാക്ഷികളിൽ പലരെയും പിന്നീട് വൈദികരും കന്യാസ്ത്രീകളും സ്വാധീനിച്ച് കൂറുമാറ്റിയെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. കുറ്റപത്രം സമർപ്പിക്കാനിരിക്കെ മേലുദ്യോഗസ്ഥനിൽ നിന്ന് സമ്മർദ്ദമുണ്ടായതോടെയാണ് പത്ത് വർഷത്തെ സർവീസ് ബാക്കി നിൽക്കെ സ്വമേധയാ റിട്ടയർമെന്റ് എടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പിന്നീട് സിബിഐ ഉദ്യോഗസ്ഥാന നന്ദകുമാർ മേനോനാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.

 കേന്ദ്രാനുമതി

കേന്ദ്രാനുമതി

പയസ് ടെൻത് കോൺവെന്റിൽ കന്യാസ്ത്രി മരിച്ച കേസിൽ അന്വേഷണം നടക്കുന്നതിനിടെ അഭയയുടെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകം തന്നെയാണെന്നും ആരോപിച്ച ചിലർ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനെ കണ്ടു. അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ച് അനുമതി തേടിയതോടെയാണ് കേസന്വേഷണം സിബിഐയുടെ കൈകളിലേക്ക് എത്തുന്നത്.

cmsvideo
  കേരള: അഭയ കേസിൽ വിചാരണ പൂർത്തിയായി; സിബിഐ കോടതിയുടെ വിധി 22ന് | Oneindia Malayalam

  English summary
  Former CBI DYSP reveals about Sister Abhaya case and pressure to make the case suicide
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X