Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്വാസതടസ്സം; വി.എസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സിപിഎമ്മിലെ മുതിർന്ന നേതാവുമായ വി എസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്നാണ് വി എസ്സിനെ പട്ടത്തെ എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ പ്രത്യേക മുറിയിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം. വിഎസിൻ്റെ ആരോഗ്യനില വിലയിരുത്താനായി മെഡിക്കൽ ബോർഡ് യോഗം ചേരുന്നുണ്ട്.

1

ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്നാണ് മുൻ മുഖ്യമന്ത്രിയും മുൻ ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷനുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള വിഎസ്സിൻ്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടർമാർ പ്രാഥമികമായി അറിയിച്ചു.

കുഞ്ഞു നിളയോടൊപ്പം പേളി മാണിയുടെ യോഗ; വാവ എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍

2

ആശുപത്രിയിലെ പ്രത്യേക മുറിയിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ കഴിയുന്ന അദ്ദേഹം ആരോഗ്യവാനാണ്. അതേസമയം വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യനില വിലയിരുത്താനായും കൂടുതൽ ചികിത്സകൾ ലഭ്യമാക്കാനുമായി വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡ് യോഗം ചേരുകയാണ്.

3

ഇക്കഴിഞ്ഞ ഒക്ടോബർ 20-നാണ് അദ്ദേഹം 98-ാം പിറന്നാൾ ആഘോഷിച്ചത്. നിരവധി രാഷ്ട്രീയ നേതാക്കൾ അദ്ദേഹത്തെ നേരിൽ കണ്ട് ആശംസ അറിയിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഡോക്ടർമാരുടെ നിർദ്ദേശം പാലിച്ച് സന്ദർശനങ്ങൾ ഒഴിവാക്കുകയായിരുന്നു. തിരുവനന്തപുരം ബാർട്ടൺഹില്ലിലുള്ള വീട്ടിൽ താമസിക്കുന്ന വി എസ്സ് കൊവിഡ് കാലമായതിനാലും അനാരോഗ്യത്തെ തുടർന്നും കഴിഞ്ഞ കുറേ നാളുകളായി രാഷ്ട്രീയത്തിൽ സജീവമല്ല.

 4

പക്ഷേ, വാർത്താചാനലുകൾ കാണുകയും ദൈനംദിന രാഷ്ട്രീയ സംഭവങ്ങൾ വിലയിരുത്തുകയും പത്രം വായിക്കുകയും ചെയ്യുന്നുണ്ട്. സിപിഎമ്മിൽ ജീവിച്ചിരിക്കുന്ന തലമുതിർന്ന സ്ഥാപക നേതാക്കളിൽ പ്രധാനിയാണ് വി എസ്സ്. പ്രായത്തിൻ്റെ അവശതകൾ കാരണം ഡോക്ടർമാരുടെ നിർദ്ദേശാനുസരണമാണ് അദ്ദേഹത്തിൻ്റെ ചികിത്സകൾ മുന്നോട്ടുപോകുന്നത്. ഒന്നാം പിണറായി സർക്കാരിൽ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായിരുന്ന വി എസ് 2021 ജനുവരിയിൽ പദവി ഒഴിഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+