• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശൈലജയുടെ പിപിഇ കിറ്റ് വാദം പൊളിയുന്നു; തെളിവുകൾ സഹിതം വിവരാവകാശ രേഖകൾ പുറത്ത്

Google Oneindia Malayalam News

തിരുവനന്തപുരം: കോവിഡ് പിപിഇ കിറ്റ് നിലപാടിൽ മുൻ ആരോഗ്യമന്ത്രി കെകെ ശൈലജയുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. വാദം പൊളിക്കുന്ന വിവരാവകാശ രേഖകൾ പ്രമുഖ ചാനലായ ഏഷ്യാനെറ്റ്ന്യൂസിനാണ് ലഭിച്ചത്.

കോവിഡ് കാലത്ത് പിപിഇ കിറ്റ് കിട്ടാനില്ലാത്തതിനാല്‍ 1500 രൂപയുടേത് വാങ്ങേണ്ടി വന്നെന്നും പിന്നീടാണ് 500 രൂപയ്ക്ക് കിട്ടിയതെന്നുമാണ് കെകെ ശൈലജ പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഇക്കാര്യം മുൻ മന്ത്രി പറഞ്ഞത്.

മാർക്കറ്റിൽ സുരക്ഷ ഉപകരങ്ങൾക്ക് ക്ഷാമം ഉണ്ടായിരുന്ന സമയത്ത് ആണ് മൂന്നിരട്ടി വില കൊടുത്ത് പിപിഇ കിറ്റുകൾ കേരളം വാങ്ങിയത്. അന്വേഷിച്ചപ്പോൾ ആയിരത്തി അഞ്ഞൂറ് രൂപയ്ക്ക് തരാൻ ഒരു കമ്പനി തയ്യാറായി.

1

എന്നാൽ, വില നോക്കാതെ മൂന്നിരട്ടി ഉപകരണങ്ങൾ സംഭരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിക്കുകയായിരുന്നു എന്ന് ശൈലജ വ്യക്തമാക്കിയിരുന്നു. മാർക്കറ്റിൽ സുരക്ഷ ഉപകരങ്ങൾക്ക് ക്ഷാമമുള്ള സമയമായിരുന്നു നടപടിയെന്നും ശൈലജ പറഞ്ഞിരുന്നു.

എന്നാൽ, കൊച്ചിയിലെ കെയ്റോണ്‍ കമ്പനിയുടെ പ്രതിനിധികള്‍ ഏഷ്യാനെറ്റ്ന്യൂസിനോട് വിശദീകരിച്ചത് പിപിഇ കിറ്റ് എല്ലാ സമയത്തും സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് കൊടുത്തിരുന്നു എന്നാണ്. 550 രൂപയ്ക്ക് കിറ്റ് വിതരണം ചെയ്ത മാര്‍ക്കറ്റിലേക്ക് ധാരാളം പിപിഇ കിറ്റുകൾ വന്ന ശേഷം അല്ല 550 രൂപയുടെ പിപിഇ കിറ്റ് കേരളം വാങ്ങിയതെന്നതിന്റെ തെളിവാണ് വിവരാവകാശ രേഖകളിലൂടെ ഫുറത്ത് വന്നിരിക്കുന്നത്.

ദൈവപുത്രന്റെ തിരുപ്പിറവി: ലോകമെങ്ങും സ്നേഹത്തിന്റെയും പ്രത്യാശയുടെയും ക്രിസ്മസ് ആഘോഷത്തില്‍ദൈവപുത്രന്റെ തിരുപ്പിറവി: ലോകമെങ്ങും സ്നേഹത്തിന്റെയും പ്രത്യാശയുടെയും ക്രിസ്മസ് ആഘോഷത്തില്‍

2

ആദ്യം വാങ്ങിയത് 550 രൂപയുടെ പിപിഇ കിറ്റ് ആണ്. അതിന്‍റെ അടുത്ത ദിവസമാണ് 1550 രൂപയുടെ പിപിഇ കിറ്റ് വാങ്ങിയത് എന്നാണ് പുറത്ത് വരുന്ന വിവരാവകാശ രേഖകളിൽ വ്യക്തമാകുന്നത്. അതേസമയം, ദുരന്ത സാഹചര്യങ്ങൾ കണക്കിലെടുത്ത് നടപടി ക്രമങ്ങൾ കൃത്യമായി പാലിക്കാതെ തന്നെ ആവിശ്യമുളള സാധനം വാങ്ങാനുള്ള അധികാരം സർക്കാരിനുണ്ട്. എന്നാൽ, പിന്നീടാണ് അഞ്ഞൂറ് രൂപയ്ക്ക് പി പി ഇ കിറ്റ് മാർക്കറ്റിൽ ലഭ്യമായതെന്നും കെ കെ ശൈലജ വിശദീകരിച്ചു.

2

എന്നാൽ, 2020 ജനുവരി 30 - ന് കൊച്ചിയിലെ കെയ്റോണ്‍ കമ്പനിയോട് പി പി ഇ കിറ്റിന് ആവശ്യപ്പെട്ടു. ഒരു കിറ്റിന് 550 രൂപയായിരുന്നു വില. ആ ഫയല്‍ ഇഴഞ്ഞ് നീങ്ങി രണ്ട് മാസത്തിന് ശേഷം മാര്‍ച്ച് 29 ന് പര്‍ചേസ് ഓര്‍ഡര്‍ നല്‍കി. 550 രൂപയ്ക്ക് പി പി ഇ കിറ്റിന് ഓര്‍ഡര്‍ കൊടുത്തതിന്‍റെ തൊട്ടടുത്ത ദിവസമാണ് മഹാരാഷ്ട്രാ ആസ്ഥാനമായ സാന്‍ഫാര്‍മ എന്ന തട്ടിക്കൂട്ട് കമ്പനിക്ക് 1550 രൂപയുടെ പി പിഇ കിറ്റിന് ഓര്‍ഡര്‍ കൊടുക്കുന്നത്. 550 രൂപയുടെ പി പി ഇ കിറ്റിന് ഓര്‍ഡറാവാന്‍ രണ്ട് മാസമെടുത്തു. അപ്പോൾ 1550 രൂപയുടെ കിറ്റ് വാങ്ങാന്‍ വേണ്ടി വന്നത് ഒരേയൊരു ദിവസം മാത്രമാണ്.

ഒമൈക്രോണ്‍ കത്തിപ്പടരുന്നു, പക്ഷേ പിന്നിലാവാതെ ഡെല്‍റ്റ, പുതിയ കേസുകളില്‍ മാറ്റമില്ലാത്ത വേരിയന്റ്ഒമൈക്രോണ്‍ കത്തിപ്പടരുന്നു, പക്ഷേ പിന്നിലാവാതെ ഡെല്‍റ്റ, പുതിയ കേസുകളില്‍ മാറ്റമില്ലാത്ത വേരിയന്റ്

cmsvideo
  Booster dose with AstraZeneca vaccine found to work against Omicron | Oneindia Malayalam
  2

  അതേമയം, സര്‍ക്കാര്‍ ആവശ്യപ്പെട്ട പി പി ഇ കിറ്റ് എല്ലാം കൃത്യ സമയം നൽകിയിരുന്നു എന്നാണ് 550 രൂപയ്ക്ക് കിറ്റ്നല്‍കിയ കെയ്റോണിന്‍റെ പ്രതിനിധികൾ ഏഷ്യാനെറ്റ് ന്യൂസിനോട് അറിയിച്ചത്. കോവിഡിന്‍റെ തുടക്കത്തില്‍ ഒന്നാം പിണറായി സര്‍ക്കാര്‍ പി പി ഇ കിറ്റ് വാങ്ങിയതില്‍ വന്‍ ക്രമക്കേട് തെളിയിക്കുന്ന തെളിവുകളാണ് നേരത്തെ പുറത്ത് വന്നിരുന്നത്. അതേസമയം, സർക്കാറിന് എതിരായ ആക്രമണങ്ങൾ കമ്യൂണിസ്റ്റുകാർ ചെറുക്കണം എന്നും അഴിമതി ആരോപണങ്ങൾ അടിസ്ഥാനം ഇല്ലാത്തതെന്നും കെ കെ ശൈലജ അറിയിച്ചിരുന്നു. കോവിഡ് മറയാക്കി അഴിമതി നടന്നു എന്ന ആരോപണങ്ങളോട് മുൻ ആരോഗ്യ മന്ത്രി ശൈലജ ഇത്തരത്തിൽ പ്രതികരിക്കുന്നത് ആദ്യമായാണ്.

  English summary
  former health minister kk shailaja ppe kit controversy: the RTI documents and evidence are out
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X