ലൈംഗിക ചാറ്റ്; തേന്‍ കെണിയില്‍ നിന്നും ശശീന്ദ്രന്‍ തലയൂരുന്നു

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: എന്‍സിപി നേതാവ് എ.കെ.ശശീന്ദ്രന് മന്ത്രിസ്ഥാനം നഷ്ടപ്പെടാനിടയാക്കിയ ഫോണ്‍കെണി വിവാദം പതുക്കെ ഇല്ലാതാകുന്നു. മന്ത്രിക്കെതിരായ പരാതി പിന്‍വലിക്കാന്‍ മാധ്യമപ്രവര്‍ത്തക ഹൈക്കോടതിയില്‍ അറിയിച്ചതിന് പിന്നാലെ ഇതുസംബന്ധിച്ച ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനും മന്ത്രിയെ കുറ്റവിമുക്തനാക്കിയേക്കും.

അഴിമതിയെന്നൊക്കെ പറയുന്നത് വെറും തട്ടിപ്പ്; സൗദി കിരീടാവകാശി ചെയ്തത് എതിരാളികളെ വെട്ടിനിരത്തല്‍

മന്ത്രിയുടെ ഫോണ്‍ സംഭാഷണം ശാസ്ത്രീയ പരിശോധന ആവശ്യമില്ലെന്നാണ് ജുഡീഷ്യല്‍ കമ്മീഷന്റെ നിലപാട്. മാധ്യമപ്രവര്‍ത്തകയുമായി അശ്ലീലസംഭാഷണം നടത്തിയ ഫോണിലെ ശബ്ദം ശശീന്ദ്രന്റേത് ആണോയെന്ന് ഉറപ്പിക്കാന്‍ ലാബില്‍ അയച്ച് പരിശോധന നടത്തണമെന്ന അപേക്ഷ കമ്മീഷന്‍ തള്ളി. ഇതോടെ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് പി.എസ്.ആന്റണി കമ്മീഷന്‍.

aksaseendran

മന്ത്രി തോമസ് ചാണ്ടി രാജിവെക്കുമെന്ന് ഏറെക്കുറെ ഉറപ്പായതോടെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുവരാനുള്ള സാധ്യതയും വര്‍ധിക്കുകയാണ്. മംഗളം ചാനല്‍ പ്രവര്‍ത്തകയോട് മന്ത്രിയായിരിക്കുമ്പോള്‍ ഫോണില്‍ അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നായിരുന്നു ശശീന്ദ്രനെതിരായ ആക്ഷേപം.

ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെ അദ്ദേഹം രാജിവെക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് ആരോപണത്തിന്റെ നിജസ്ഥിതി അന്വേഷിക്കാനാണ് വിരമിച്ച ജഡ്ജി പി.എസ്.ആന്റണി അധ്യക്ഷനായി ജുഡീഷ്യല്‍ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചത്. മന്ത്രിയെ കുടുക്കിയതാണെന്ന് പിന്നീട് ചാനല്‍ കുറ്റസമ്മതം നടത്തിയിരുന്നു. ക്ഷമാപണവും നടത്തി.


English summary
honey trap case with former minister AK Saseendran

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്