കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിന്തയെ പിന്തുണച്ച് ശൈലജയുടെ പോസ്റ്റ്; നിങ്ങളോടുള്ള ബഹുമാനം നശിപ്പിക്കരുതെന്ന് സോഷ്യല്‍ മീഡിയ

Google Oneindia Malayalam News

തിരുവനന്തപുരം: യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ ശമ്പളം ഇരട്ടിയാക്കിയതുമായി ബന്ധപ്പെട്ട് വലിയ വിവാദമാണ് ഉയരുന്നത്. സോഷ്യല്‍ മീഡിയയില്‍ അടക്കം ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. എന്നാല്‍ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ അടക്കം ഉയരുന്ന ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ചിന്തയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ.

1

രാഷ്ട്രീയ വിമര്‍ശനങ്ങള്‍ സ്ത്രീകള്‍ക്കെതിരെയാവുമ്പോള്‍ കൂടുതല്‍ വ്യക്തികേന്ദ്രീകൃതവും സഭ്യതയുടെ സീമകള്‍ ലംഘിക്കുന്നതുമാവുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് കെ കെ ശൈലജ പറഞ്ഞു. രാജ്യത്ത് വിവിധങ്ങളായ സ്റ്റാറ്റിയൂട്ടറി കമ്മീഷനുകള്‍ ഇന്ന് നിലവിലുണ്ട്. ഉത്തരവാദിത്വപ്പെട്ട സ്ഥാനമെന്ന നിലയില്‍ കമ്മീഷന്‍ ചെയര്‍മാന്‍മാര്‍ക്കെല്ലാം നിശ്ചയിച്ച മാനദണ്ഡത്തിന് അടിസ്ഥാനമായ ശമ്പളമാണ് ചിന്താ ജെറോമും കൈപ്പറ്റുന്നതെന്നും കെ കെ ശൈലജ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. കെ കെ ശൈലജയുടെ വാക്കുകളിലേക്ക്.

2

രാജ്യത്ത് വിവിധങ്ങളായ സ്റ്റാറ്റിയൂട്ടറി കമ്മീഷനുകള്‍ ഇന്ന് നിലവിലുണ്ട്. ഉത്തരവാദിത്വപ്പെട്ട സ്ഥാനമെന്ന നിലയില്‍ കമ്മീഷന്‍ ചെയര്‍മാന്‍മാര്‍ക്കെല്ലാം നിശ്ചയിച്ച മാനദണ്ഡത്തിന് അടിസ്ഥാനമായ ശമ്പളമാണ് ചിന്താ ജെറോമും കൈപ്പറ്റുന്നത്. അതിന്റെ പേരില്‍ ഒരാളെ മാത്രം ഒറ്റതിരിഞ്ഞ് അക്രമിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

3

രാഷ്ട്രീയ വിമര്‍ശനങ്ങള്‍ സ്ത്രീകള്‍ക്കെതിരെയാവുമ്പോള്‍ കൂടുതല്‍ വ്യക്തികേന്ദ്രീകൃതവും സഭ്യതയുടെ സീമകള്‍ ലംഘിക്കുന്നതുമാവുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. വാസ്തവ വിരുദ്ധമായ കാര്യത്തെ മുന്‍നിര്‍ത്തി സഖാവ് ചിന്താ ജെറോമിനെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രതികരണങ്ങള്‍ പ്രതിഷേധാര്‍ഹമാണ്- കെ കെ ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു.

4

അതേസമയം, ചിന്ത ജെറോമിനെ പിന്തുണച്ച് ആരോഗ്യമന്ത്രി പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകള്‍ പങ്കുവച്ചത്. കൂടുതല്‍ പേരും സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചുകൊണ്ടാണ് കമന്റ് ചെയ്തത്. യുവജന കമ്മീഷന്‍ പ്രവര്‍ത്തനങ്ങളെ പറ്റി ഒന്ന് വിശദീകരിക്കാമോ. ഇപ്പോഴാണ് ഇങ്ങനെയൊരു കമ്മീഷന്‍ ഉണ്ടെന്ന് അറിയുന്നത് തന്നെ എന്നാണ് ഒരാള്‍ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്.

5

ചിന്താ ജെറോം വനിത ആണ് എന്നതല്ല ഇവിടെ പ്രസക്തി..അവര്‍ യുവാക്കള്‍ക്ക് വേണ്ടി ഈ പദവിയില്‍ ഇരുന്നു കൊണ്ട് എന്ത് ചെയ്യുന്നു എന്നതാണ്.പുരുഷന്‍ ആയാലും സ്ത്രീ ആയാലും അവരുടെ അധികാര പരിധി എന്ത്,എന്തൊക്കെ ചെയ്തു അത് യുവ ജനങ്ങള്‍ക്ക് എങ്ങനെ പ്രയോജനം ചെയ്യുന്നു എന്ന് പദവി കൊടുത്തവരും 1ലക്ഷം രൂപ ശമ്പളം വാങ്ങുന്ന പദവി അലങ്കരിക്കുന്ന ആളും പറയാന്‍ ബാധ്യസ്ഥരാണ്.

6

ഷൈലജ ടീച്ചര്‍ വനിത ആണ്, ജനങ്ങള്‍ ആരാധനയോടെ കണ്ട ഒരു ആരോഗ്യ മന്ത്രി ആണ്..ഇന്നും ആ സ്ഥാനത്ത് താങ്കള്‍ ഉണ്ടാവണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുകയും ചെയ്യുന്നു. അത് ടീച്ചര്‍ ആ വകുപ്പ് കൈകാര്യം ചെയ്തതിന്റെ നൈപുണ്യം, ജനങ്ങള്‍ക്ക് വേണ്ടി നടത്തിയ പ്രവര്‍ത്തനം ഒക്കെ ആണ് കാരണം. ഇവിടെ ചിന്താ ഒരു സ്ത്രീ എന്ന ആനുകൂല്യം അല്ലെങ്കില്‍ ഒരു എസ്എഫ്‌ഐ ക്കാരി എന്ന ക്വാളിറ്റി മാത്രേ ഉള്ളൂ.മറ്റൊന്നും കേള്‍ക്കാനോ കാണാനോ കഴിഞ്ഞിട്ടില്ല- മറ്റൊരാള്‍ പോസ്റ്റിന് താഴെ കമന്റായി കുറിച്ചു.

7

യുവജന കമ്മീഷന്‍ ചെയര്‍പേഴ്സന്റെ ശമ്പളം കൂട്ടുകയല്ല, യൂഡിഎഫിന്റെ കാലത്ത് രണ്ടര ലക്ഷമുണ്ടായിരുന്ന ശമ്പളം ഒരു ലക്ഷമാക്കി കുറയ്ക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത് എന്നായിരുന്നല്ലോ ക്യാപ്‌സ്യൂള്‍.. അങ്ങിനെയാണേല്‍ ചിന്താ ജെറോമിന് ശമ്പള കുടിശിക നല്‍കിയാല്‍ യുഡിഎഫ് കാലത്ത് ആ പദവിയിലിരുന്ന ആര്‍.വി.രാജേഷിനും ആളുടെ മൂന്നു വര്‍ഷത്തെ കുടിശികയായ 18 ലക്ഷത്തോളം രൂപ നല്‍കേണ്ടി വരുന്നത് എങ്ങിനെയാണെന്ന് മറ്റൊരാള്‍ ചോദിച്ചു.

8

ദയവു ചെയ്തു നിങ്ങളോടുള്ള ബഹുമാനം നശിപ്പിക്കരുത്..... നിങ്ങള്‍ തന്നെ പറ എന്ത് ഇതാണ് ഈ ചിന്ത യുവജനങ്ങള്‍ക്ക് വേണ്ടി ചെയ്തിട്ടുള്ളെ...... ജനങളുടെ കാശു അടിച്ചു മാറ്റാന്‍ ഉള്ള ഒരു വകുപ്പ് അല്ലാണ്ട് ഒന്നും ഇല്ല..... പുള്ളി കാരിയുടെ പ്രസംഗം കേട്ടാല്‍ അറിയാം തലമണ്ടയില്‍ ഒന്നും ഇല്ലാന്ന്- മറ്റൊരാള്‍ കുറിച്ചു.

English summary
Former minister and Mattannur MLA KK Shailaja supported Chinta Jerome on Salary issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X