സിപിഐ നേതാവും മുന്‍ മന്ത്രിയുമായ ചന്ദ്രശേഖരന്‍ നായര്‍ ഓര്‍മയായി

 • Written By:
Subscribe to Oneindia Malayalam
cmsvideo
  ഇ ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു | Oneindia Malayalam

  തിരുവനന്തപുരം: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായ ഇ ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു. 89 വയസ്സായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നു ചികില്‍സയിലായിരുന്നു അദ്ദേഹം. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ വച്ചാണ് ചന്ദ്രശേഖരന്‍ നായര്‍ അന്ത്യശ്വാസം വലിച്ചത്. മൃതദേഹം ഇന്നു മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കുമെന്നാണ് വിവരം. നാളെയായിരിക്കും പാര്‍ട്ടി ആസ്ഥാനത്തേക്കും വീട്ടിലേക്കും കൊണ്ടു പോവുകയെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയിലുള്ള മകന്‍ എത്തിയ ശേഷമായിരിക്കും വെള്ളിയാഴ്ച ശാന്തി കവാടത്തിലായിരിക്കും സംസ്‌കാര ചടങ്ങുകള്‍.

  a

  സിപിഐയിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളിലൊരാളായിരുന്നു ചന്ദ്രശേഖരന്‍ നായര്‍ സംസ്ഥാനത്തെ ഏറ്റവും പ്രഗത്ഭനായ മന്ത്രിമാരില്‍ ഒരാള്‍ കൂടിയായിരുന്നു. സൗമ്യ വ്യക്തിത്വത്തിന് ഉടമയായിരുന്നു ചന്ദ്രശേഖരന്‍ നായര്‍. എന്നാല്‍ കാര്യക്ഷമതയിലും നിലപാടുകളിലും അദ്ദേഹം ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിരുന്നില്ല. ആറു തവണ എംഎല്‍എയും മൂന്നു വട്ടം മന്ത്രിയാവാനും അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്.

  ആറര പതിറ്റാണ്ട് നീണ്ട കേരള രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടൊണ് ചന്ദ്രശേഖരന്‍ നായര്‍ രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചത്. കൊട്ടാരക്കരയില്‍ നിന്ന് ജയിച്ച് ആദ്യ നിയമസഭയില്‍ അദ്ദേഹം പ്രതിനിധിയായെത്തി. നിയമ ബിരുദദാരി കൂടിയായിരുന്ന അദ്ദേഹം പിന്നീട് രാഷ്ട്രീയത്തോടൊപ്പം അഭിഭാഷക ജോലിയും കൊണ്ടു പോവുകയും ചെയ്തു. 70കളുടെ തുടക്കത്തില്‍ കൊല്ലത്തെ തലയെടുപ്പുള്ള അഭിഭാഷകരില്‍ ഒരാളായിരുന്നു ചന്ദ്രശേഖരന്‍ നായര്‍.
  80, 87, 90 വര്‍ഷങ്ങളില്‍ ഇകെ നായനാര്‍ മന്ത്രിസഭയിലെ അംഗം കൂടിയായിരുന്നു അദ്ദേഹം. നായനാരുടെ ഉറ്റ സുഹൃത്തും വലംകൈയുമായിരുന്നു ചന്ദ്രശേഖരന്‍ നായര്‍. മാവേലി സ്റ്റോറെന്ന ആശയത്തിനു തുടക്കമിട്ടതും അദ്ദേഹം തന്നെയാണ്.

  English summary
  Former minister E Chandrasekharan nair died

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്