കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംക്രമണം പൂർണ്ണമായി ഇല്ലാതാവാൻ 60 ദിവസം വെളിയിൽ ഇറങ്ങാതിരിക്കണം: അതിന് ശേഷമോ? കുറിപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിനിടെ സംസ്ഥാനത്ത് ലോക്ക്ഡൌൺ നീട്ടാനുള്ള നീക്കത്തിനെതിരെ മുൻ കേരള പോലീസ് മേധാവി. കുട്ടികളെ തല്ലിപ്പഠിപ്പിക്കാൻ നോക്കുന്നത് പോലെ നിരർത്ഥകമാണ് വീണ്ടും ലോക്ക്ഡൌൺ ഏർപ്പെടുത്തുന്നതെന്നാണ് ജേക്കബ് പുന്നൂസ് കുറിപ്പിൽ പറയുന്നു. വൈറസിന്റെ വ്യാപനം ഇല്ലാതാവണമെങ്കിൽ 60 ദിവസമെങ്കിലും വീടിന് പുറത്ത് ഇറങ്ങാതിരിക്കണം. ആ രീതിയിലുള്ള സമ്പൂർണ്ണ ലോക്ക്ഡൌൺ പ്രായോഗികമായി സാധ്യമല്ലെന്നും ജേക്കബ് പുന്നൂസ് കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു.

പ്രൈസ് വാട്ടർ കൂപ്പേഴ്സിന് ഇരുട്ടടി: കരിമ്പട്ടികയിൽപ്പെടുത്തണമെന്ന് ചീഫ് സെക്രട്ടറിപ്രൈസ് വാട്ടർ കൂപ്പേഴ്സിന് ഇരുട്ടടി: കരിമ്പട്ടികയിൽപ്പെടുത്തണമെന്ന് ചീഫ് സെക്രട്ടറി

വീണ്ടും ലോക്ക്ഡൌണോ?

വീണ്ടും ലോക്ക്ഡൌണോ?


LOCKDOWN വീണ്ടും? പണ്ട്, എന്റെ ചെറുപ്പത്തിൽ, ALL PASS എന്ന സമ്പ്രദായത്തിന് മുൻപ്, പല ക്ലാസ്സിലും നാലും അഞ്ചും പ്രാവശ്യം തോൽക്കുന്ന കുട്ടികളുണ്ടായിരുന്നു. ഓരോ പരീക്ഷയിൽ തോൽക്കുമ്പോഴും അവരെ നന്നാക്കാൻ അധ്യാപകർ ആശ്രയിച്ചത് ചൂരൽ ചികിത്സയെയായിരുന്നു. പക്ഷേ ചൂരൽ ഒരു ബുദ്ധി വികസനഉപാധി അല്ല . അതുകൊണ്ടു എത്ര അടി കൊണ്ടാലും കുട്ടി പിന്നെയും തോൽക്കും. തോൽക്കുന്തോറും അടി വീണ്ടും കൂടും. അടി കൂടുമ്പോൾ വീണ്ടും തോൽക്കും. അവസാനം അഞ്ചാം ക്ലാസ്സിൽ വച്ചു കുട്ടി സ്കൂൾ വിദ്യാഭ്യാസം അവസാനിപ്പിക്കും.

വൈറസിനെ ഇല്ലാതാക്കുന്നില്ല

വൈറസിനെ ഇല്ലാതാക്കുന്നില്ല

ഏതാണ്ട് ആ ചൂരലിന്റെ സ്ഥാനമാണ് ഇന്നു ലോക്ക് ഡൗണിനും ഉള്ളത്. അതു വൈറസിനെ ഇല്ലാതാക്കുന്നില്ല. മാസ്‌ക്- സോപ്പ്- അകല- വിദ്യകൾ ജനം പരിശീലിക്കാത്തതു കൊണ്ടു വൈറസ് പടരുന്നു. അതിനു മരുന്നായി ജനത്തിന് അടച്ചുപൂട്ടൽചികിത്സ. അതു കഴിഞ്ഞാൽ വീണ്ടും വൈറസ് പടരും. അപ്പോൾ വീണ്ടും അടച്ചു പൂട്ടൽ. അങ്ങനെ മാറി മാറി പൂട്ടലും പടരലും സഹിച്ചു സഹിച്ചു ജനം കൊവിഡും പട്ടിണിയും ഒരുപോലെ അനുഭവിച്ചു സഹികെട്ടു നിസ്സംഗരും നിരാലംബരും ആകും.

Recommended Video

cmsvideo
OXFORD വാക്‌സിന്‍ നവംബറില്‍ ഇന്ത്യയിലെത്തും | Oneindia Malayalam
 അൽപ്പകാല ലോക്ക്ഡൌൺ സഹായകം

അൽപ്പകാല ലോക്ക്ഡൌൺ സഹായകം


അദൃശ്യമായ വൈറസിനെ പൂട്ടിയിടാൻ പറ്റില്ല. അതുകൊണ്ടു അതിന്റെ വാഹകരെന്നു സംശയിക്കുന്നവരെ പൂട്ടുക എന്നതാണ് lockdown യുക്തി. നാട്ടിൽ രോഗമില്ലാതിരുന്ന നാളുകളിൽ, വൈറസ് പരദേശിയായിരുന്നു. അപ്പോൾ മറുനാട്ടിൽ നിന്ന് വരുന്ന രോഗസാധ്യത ഉള്ളവരെ വേർതിരിച്ചു സൂക്ഷിച്ചാൽ പടരൽ തടയാൻ കഴിയും. നമുക്കതു ഒരിക്കൽ നല്ലതുപോലെ സാധിച്ചു. അത്തരം പരദേശ സംസർഗ സാധ്യതയിൽ നിന്ന് നാട്ടുകാർക്ക് ഒഴിവാകാൻ അൽപകാല lockdown സഹായകം. പക്ഷേ വൈറസ് മുഖ്യമായും സ്വദേശിയായി ഇന്നു മാറി. മറുനാടൻ യാത്ര ചെയ്യാത്തവരിലും അറിഞ്ഞോ അറിയാതെയോ വൈറസ്സുണ്ട്. ആരിൽനിന്നും എപ്പോഴും രോഗം പടരാം. അതുകൊണ്ടു എല്ലാവരും വായും മൂക്കും പൊത്തി അകലവും ശുചിത്വവും പാലിച്ചാലേ, വ്യാപനം നിയന്ത്രിക്കാൻ പറ്റൂ.

രോഗവ്യാപനം തുടരും

രോഗവ്യാപനം തുടരും


എല്ലാവരെയും പൂട്ടിയിട്ടാലും പതിനായിരക്കണക്കിന് വ്യക്തികൾക്കു വൈറസ് ബാധ അവരറിയാതെ ഇപ്പോൾ തന്നെ ഉള്ളതുകൊണ്ട് അടച്ചുപൂട്ടിയാലും അവർക്കു രോഗം വരും. അവർ അപ്പോൾ അടുപ്പക്കാർക്കു രോഗം നൽകും. അത്തരം സംക്രമണം പൂർണമായി ഇല്ലാതാകണം എങ്കിൽ എല്ലാവരും തുടർച്ചയായി 60 ദിവസം വീട്ടിനു വെളിയിൽ ഇറങ്ങാതിരിക്കണം. ആ രീതിയിലുള്ള പൂർണ lockdown പ്രായോഗികമായി സാധ്യമല്ല. കാരണം അങ്ങനെ വന്നാൽ പട്ടിണിയും മറ്റു രോഗങ്ങളും മാനസികപ്രശ്നങ്ങളും മറ്റു രീതിയിൽ കടുത്ത ജീവനഷ്ടമുണ്ടാക്കും.

 ഭീഷണി തുടരുന്നു

ഭീഷണി തുടരുന്നു

ഇതെല്ലാം സഹിച്ചു, ഈ അറുപതു ദിവസം കഴിഞ്ഞു വെളിയിൽ വന്നാൽ, വീണ്ടും അതിർത്തികളിലൂടെയും അന്തർസംസ്ഥാന വിദേശ വ്യാപാരത്തിലൂടെയും ചന്തകളിലൂടെയും പച്ചക്കറിയിലൂടെയും വൈറസ് വീണ്ടും വന്നു വ്യാപിക്കും. അപ്പോൾ പിന്നീട് , ഇതേ പോലെ, രണ്ടു മാസം കഴിഞ്ഞു വീണ്ടും ഒരു lockdown ആവശ്യം വരും !! പ്രശ്നം ഗുരുതരം. പക്ഷേ, വീണ്ടും വീണ്ടും ലോക്ക് ഡൌൺ.. ഒന്നും പരിഹരിക്കില്ല. Lockdownൽ തന്നെ പല സ്ഥലങ്ങളിലും രോഗികൾ കൂടി എന്നും ഓർക്കുക.
ജാഗ്രതയോടെ അകലം പാലിക്കാം.. സോപ്പിടാം.. മാസ്‌കിടാം. കോവിഡിൽ നിന്നു രക്ഷപ്പെടാം! വാക്സിനായി കാത്തിരിക്കാം! ലോക്ക് ഡൌൺ ഒഴിവാക്കാം..

English summary
Former Police chief Jacob Punnoose against lockdown extension in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X