കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിനചന്ദ്രന്‍ ജന്മശതാബ്ദി ആഘോഷം: പൂര്‍വവിദ്യാര്‍ത്ഥി സംഗമം മെയ് 13ന്

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ആധുനിക വയനാടിന്റെ ശില്‍പിയും, പാര്‍ലിമെന്റ് അംഗവും ഭരണഘടനാ നിര്‍മ്മാണസമിതി അംഗവും, പൗരമുഖ്യനുമായിരുന്ന എം കെ ജിനചന്ദ്രന്റെ ജന്മശതാബ്ദി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഒരുവര്‍ഷക്കാലമായി ആഘോഷിച്ചുവരികയാണ്.

ജിനചന്ദ്രന്‍ രൂപം നല്‍കിയ വയനാട്ടിലെ ആദ്യ സ്‌കൂളായ കല്‍പ്പറ്റ എസ് കെ എം ജെയില്‍ നിന്നും പടിയിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഓര്‍മ്മകള്‍ പങ്കുവെക്കുന്നതിനും, പുതുക്കുന്നതിനുമായി മെയ് 13ന് ഞായറാഴ്ച പൂര്‍വവിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എസ് കെ എം ജെയില്‍ നിന്ന് പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍ വിദ്യാലയത്തോടും, സ്ഥാപകരോടും, അധ്യാപകരോടുമെല്ലാമുള്ള അളവറ്റ നന്ദി പ്രകടിപ്പിക്കുന്നതിന് വേണ്ടിയാണ് വീണ്ടും ഒത്തുചേരുന്നത്.

press meet

1980 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന പൂര്‍വവിദ്യാര്‍ത്ഥി സംഘടന സ്‌കൂളിന്റെ വിവിധ വികസനപ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപ്പെട്ടുകൊണ്ടാണ് മുന്നോട്ടുപോകുന്നത്. പ്രശസ്ത സാഹിത്യകാരന്‍ എന്‍ എസ് മാധവന്‍ പൂര്‍വവിദ്യാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്യും. സംഗമത്തില്‍ വിദ്യാലയത്തിലെ പൂര്‍വവിദ്യാര്‍ത്ഥിയായ പൊന്നങ്കോട് ഗോപാലകൃഷ്ണന്‍ രചിച്ച പുതുവിത്തുകള്‍ എന്ന കവിതാസമാഹാരം പ്രകാശനം ചെയ്യും. എം വി ശ്രേയാംസ്‌കുമാര്‍ പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങും.

സംഗമത്തില്‍ വിരമിച്ച അധ്യാപകരായ പി നാരായണന്‍ നമ്പ്യാര്‍, പി ഒ ശ്രീധരന്‍, കെ ബാലന്‍, ടി പി സതീദേവി, പി പി സൗദാമിനി, ടി വി കുര്യാച്ചന്‍ എന്നിവരെയും വിദ്യാലയത്തില്‍ നിന്ന് ആദ്യമായിഎസ് എസ് എല്‍ സി പരീക്ഷ പാസായ എം ഡി പാര്‍വ്വതി അമ്മാളിനെയും ആദരിക്കും. സംഗമത്തോട് അനുബന്ധിച്ച് ടാലന്റ് ക്ലബ്ബിന്റെ ഉദ്ഘാടനവും നടക്കും. ജില്ലാകലക്ടര്‍ എസ് സുഹാസ് ഉദ്ഘാടനവും, ഡോ. ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണവും നടത്തും. പരിപാടിയോട് അനുബന്ധിച്ച് പൂര്‍വവിദ്യാര്‍ത്ഥികളുടെ മാജിക് ഷോ, നൃത്തസന്ധ്യ, ഗസല്‍സന്ധ്യ എന്നിവയും നടക്കും.

സംഗമത്തിനുള്ള രജിസ്‌ട്രേഷന്‍ അന്നേദിവസം ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിക്കും. സംഗമത്തില്‍ മുഴുവന്‍ പൂര്‍വവിദ്യാര്‍ത്ഥികളും കുടുംബസമേതം പങ്കെടുക്കണമെന്നും പരിപാടി വിജയിപ്പിക്കണമെന്നും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. പത്രസമ്മേനത്തില്‍ പൂര്‍വവിദ്യാര്‍ത്ഥി സംഘടനാ പ്രസിഡന്റ് എം മോഹനന്‍, സെക്രട്ടറി കെ പ്രകാശന്‍, വൈസ് പ്രസിഡന്റുമാരായ അഡ്വ. അയൂബ് തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
Former students get together in Kalpetta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X