കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം കോട്ടയില്‍ വിള്ളല്‍, കണ്ണൂരില്‍ പി ജയരാജന്റെ പേരില്‍ വിഭാഗീയത രൂക്ഷമാകുന്നു

കീഴ്ഘടകങ്ങളുടെയും സമ്മേളനപ്രതിനിധികളും ഒന്നടങ്കം ജയരാജനെ പിന്തുണച്ചു

  • By Vaisakhan
Google Oneindia Malayalam News

കണ്ണൂര്‍: സിപിഎം കോട്ടയായി കണ്ണൂരില്‍ പാര്‍ട്ടിയില്‍ തന്നെ വിള്ളലുണ്ടാക്കി വിഭാഗീയത കടുക്കുന്നു. പി ജയരാജന്‍ കീഴില്‍ വലിയൊരു ഗ്രൂപ്പ് വളര്‍ന്നു വന്നതായും അവര്‍ കണ്ണൂരില്‍ സ്വാധീനം ഉറപ്പിക്കാന്‍ ശ്രമിച്ചതായും നേതൃത്വത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് നേരത്തെ തിരിച്ചറിഞ്ഞ് കൊണ്ടായിരുന്നു സംസ്ഥാന നേതൃത്വം ജയരാജനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്.

പക്ഷേ വിമര്‍ശനങ്ങള്‍ ജയരാജനെ കൂടുതല്‍ കരുത്തനാക്കുന്നതും അതോടൊപ്പം ജില്ലയില്‍ നേതാക്കള്‍ക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരസ്യമാക്കാനുമാണ് സഹായിച്ചതെന്നാണ് സൂചന. ജില്ലാ നേതൃത്വം ജയരാജനെ ഒന്നടങ്കം പിന്തുണയ്ക്കുന്നുണ്ട്. അതേസമയം പാര്‍ട്ടി ജില്ലാ സെക്രട്ടറി പദവി വീണ്ടും ലഭിച്ചതും അദ്ദേഹത്തെ നിയന്ത്രിക്കുന്നതില്‍ സ്ംസ്ഥാന നേതൃത്വത്തിന് തിരിച്ചടിയാവും.

കരുത്ത് പ്രകടിപ്പിച്ച് കണ്ണൂര്‍

കരുത്ത് പ്രകടിപ്പിച്ച് കണ്ണൂര്‍

സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറിയായി വീണ്ടും ജയരാജനെ നിയമിച്ചേക്കില്ലെന്നായിരുന്നു ആദ്യ ഘട്ടത്തില്‍ ഉണ്ടായിരുന്ന അഭ്യൂഹം. എന്നാല്‍ നേതൃത്വത്തെ സമ്മര്‍ദത്തിലാക്കിയ കണ്ണൂര്‍ നേതാക്കളാണ് ജയരാജനെ വീണ്ടും സെക്രട്ടറി സ്ഥാനത്തെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത്. വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്ന് ജയരാജന്‍ നിലപാടെടുത്തതോടെ പ്രതിനിധികള്‍ അദ്ദേഹത്തിന് ഉറച്ച പിന്തുണ നല്‍കുകയും ചെയ്തു.

പാര്‍ട്ടിയില്‍ വിള്ളല്‍

പാര്‍ട്ടിയില്‍ വിള്ളല്‍

ജയരാജനെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് കണ്ണൂരില്‍ നിന്നുള്ള സംസ്ഥാന സമിതി അംഗമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഇതിന് പിന്തുണ നല്‍കിയിരുന്നു. ഇതോടെയാണ് കണ്ണൂരിലെ പാര്‍ട്ടി ഘടകത്തില്‍ വിള്ളല്‍ വീണത്. കീഴ്ഘടകങ്ങളുടെയും സമ്മേളനപ്രതിനിധികളും ഒന്നടങ്കം ജയരാജനെ പിന്തുണയ്ക്കുകയും സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ജയരാജന്‍ ഇവര്‍ക്കൊപ്പം നിന്നതും വിഭാഗീയതയുടെ ഭാഗമായിട്ടാണ്.

ഇപിയെ കൈവിട്ടു

ഇപിയെ കൈവിട്ടു

കണ്ണൂരിലെ പാര്‍ട്ടി ഘടകത്തില്‍ സ്വാധീനമുണ്ടായിരുന്ന നേതാവായിരുന്ന ഇപി ജയരാജന്‍. എന്നാല്‍ ബന്ധുനിയമന വിവാദത്തില്‍ ഇപി കണ്ണൂര്‍ ലോബി കൈവിടുന്നതാണ് കണ്ടത്. വിവാദത്തില്‍ ഇപി ജയരാജന് കാര്യമായ പിന്തുണയും ജില്ലാകമ്മിറ്റി നല്‍കിയില്ല. ഈ സംഭവം തൊട്ടാണ് കമ്മിറ്റിയില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ സജീവമായത്. ഇതോടെ പാര്‍ട്ടിയുമായി ജയരാജന്‍ അകന്നെന്നും സൂചനയുണ്ട്.

ഫാന്‍സുകാരെ നിയന്ത്രിക്കേണ്ടിവരും

ഫാന്‍സുകാരെ നിയന്ത്രിക്കേണ്ടിവരും

പാര്‍ട്ടിയില്‍ ജയരാജന്‍ ഫാന്‍സുകാര്‍ ഇപ്പോള്‍ ശക്തമാണ്. ഇവരെ നിയന്ത്രിക്കാനായില്ലെങ്കില്‍ പി ജയരാജന്‍ വീണ്ടും പ്രതിരോധത്തിലാകും. മുന്‍പ് പാര്‍ട്ടിക്കുണ്ടായിരുന്ന ജനപ്രീതിയില്‍ ഇടിവ് വരാന്‍ കാരണം ഇത്തരം ഫാന്‍സുകാരാണ് എന്നത് ജില്ലാസമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഇക്കാര്യം ജയരാജനും സമ്മതിച്ചിരുന്നു. മറ്റ് പാര്‍ട്ടിയില്‍ നിന്ന് വന്നവര്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നതും ചര്‍ച്ചയായിരുന്നു.

ബിജെപിയെ സൂക്ഷിക്കണം

ബിജെപിയെ സൂക്ഷിക്കണം

കണ്ണൂരില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ടത് ജയരാജനാണെന്ന് സംസ്ഥാന നേതൃത്വം പറഞ്ഞിട്ടുണ്ട്. അതേസമയം ജില്ലയില്‍ ബിജെപി ശക്തമായ അടിത്തറ ഉണ്ടാക്കിയതായും നേതാക്കള്‍ പറഞ്ഞു. പാര്‍ട്ടിഗ്രാമങ്ങളില്‍ പോലും യുവാക്കള്‍ ബിജെപിയിലേക്ക് പോകുന്നുവെന്നും ഇത് തടയണമെന്നും നിര്‍ദേശമുണ്ട്. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ കാരണം നേതാക്കള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പോലും സമയം കിട്ടുന്നില്ലെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

വാട്‌സ്ആപ്പിലും വിവാദം

വാട്‌സ്ആപ്പിലും വിവാദം

ജില്ലാ സമ്മേളനത്തിനിടെ എംവി ജയരാജന്‍ ഇട്ട വാട്‌സ്ആപ്പ് പോസ്റ്റും അതിന് പികെ ശ്രീമതിയുടെ വിവാദവും വിഭാഗീയതയുടെ വേറൊരു തലമാണെന്ന് നേതാക്കള്‍ അടക്കം പറയുന്നുണ്ട്. പ്രതിനിധി സമ്മേളനത്തിന്റെ ചിത്രങ്ങളും വിവരങ്ങളും അടങ്ങുന്നതായിരുന്നു പോസ്റ്റ്. ഇതില്‍ പങ്കെടുത്ത നേതാക്കളുടെ പേരില്‍ പി കെ ശ്രീമതിയുടെ പേര് വിട്ടുപോയതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ഇതിന് മറുപടിയായി എംവി ജയരാജാ, ശ്രീമതി എന്ന സഖാവ് കൂടി സമ്മേളനത്തില്‍ ഉണ്ടെന്നും കോപ്പി അടിച്ചുവിടുമ്പോള്‍ സൂക്ഷിക്കണമെന്നും ശ്രീമതി കുറിച്ചതോടെ വിഭാഗീയത പരസ്യമാവുകയായിരുന്നു.

English summary
fraction at kannur cpm district committee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X