കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രാന്‍ഡ് കുറ്റ്യാടി, ആഫിയ നിരോധിച്ച വെളിച്ചെണ്ണകള്‍ പേര് മാറ്റി വീണ്ടും വിപണിയിലെത്തുന്നു

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ബെഡ്‌കോഫി മുതല്‍ അത്താഴം വരെയുളള്ള ഭക്ഷണങ്ങളൂടെ എന്തൊക്കെ മായങ്ങളും രാസവസ്തുക്കളുമാണ് നമ്മൂടെ ശരീരത്തിനകത്തേക്ക് എത്തുന്നത് എന്നത് നമുക്ക് ഒരു നിശ്ചയവും ഇല്ലാത്ത കാര്യമാണ്. ഏറ്റവും ശുദ്ധമെന്ന് നാം കരുതപ്പെടുന്ന പാല്‍ മുതല്‍, മത്സ്യം, ഇറച്ചി, അരി, വെളിച്ചെണ്ണ, കറിപ്പൊടികള്‍, ചായപ്പൊടികള്‍ അങ്ങനെ ഒരു വിധം എല്ലാ ഭക്ഷ്യവസ്തുക്കളിലും മായം കലര്‍ത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തുന്ന ഫോര്‍മാലിന്‍ കലര്‍ത്തിയ ആയിരക്കണക്കിന് കിലോഗ്രാം മത്സ്യം പിടിച്ചെടുത്ത വാര്‍ത്ത ഞെട്ടല്‍ മാറുന്നതിന് മുമ്പാണ് നാം വിശ്വാസത്തോടെ വാങ്ങി കഴിക്കുന്ന പഴവര്‍ഗങ്ങളില്‍ മാരകമായ കീടനാശിനികള്‍ തളിക്കുന്നതായുള്ള വാര്‍ത്ത പുറത്ത് വരുന്നത്. ഇപ്പോഴിതാ വെളിച്ചെണ്ണയിലെ മായത്തെക്കുറിച്ചാണ് പുതിയ വാര്‍ത്ത

നടപടികള്‍

നടപടികള്‍

ഭക്ഷ്യ വസ്തുക്കളില്‍ മായം കലര്‍ത്തുന്നത് ഗൗരവപരമായ കുറ്റം ആണെങ്കിലും പലപ്പോഴും വിഷയത്തില്‍ കൃത്യമായ നടപടികള്‍ ഉണ്ടാവാറില്ല. പൊതുജന നിര്‍ബന്ധത്തിന് വഴങ്ങിയാണ് പലപ്പോഴും ഇത്തരം സ്ഥാപനങ്ങളില്‍ പരിശോധന നടക്കാറുള്ളത്. പരിശോധനയില്‍ പിടിക്കപ്പെട്ടാല്‍ പുകമറ സൃഷ്ടിക്കാനുള്ള ചില നടപടികള്‍ മാത്രം കൈകൊള്ളം. പിന്നീട് അതേ ഉല്‍പന്നങ്ങള്‍ തന്നെ വീണ്ടും വിപണയില്‍ എത്തുകയും ചെയ്യും.

കൃമക്കേടുകള്‍

കൃമക്കേടുകള്‍

ഗുരതരമായ കൃമക്കേടുകള്‍ കണ്ടെത്തി പൂട്ടിച്ച കമ്പനികള്‍ പുതിയ ബ്രാന്‍ഡുകളിലൂടെ അതേ ഉല്‍പന്നം വിപണയില്‍ എത്തിക്കുന്ന രീതി ഇന്ന് വ്യാപകമാണ്. കഴിഞ്ഞ ദിവസം കാസര്‍കോട് ജില്ലയില്‍ നടത്തിയ പരിശോധനയിലാണ് അത്തരത്തില്‍ സംസ്ഥാനത്ത് നിരോധിച്ച് കമ്പനികളുടെ വെളിച്ചെണ്ണ വില്‍പ്പനം വീണ്ടും സജീവമാകുന്നത് കണ്ടെത്തിയത്.

ബ്രാന്‍ഡ്

ബ്രാന്‍ഡ്

തങ്ങളുടെ ഒരു ബ്രാന്‍ഡ് ഉല്‍പന്നം ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിക്കുമ്പോള്‍ അതേ ഉല്‍പന്നം പേര് മാറ്റി മറ്റൊരു ബ്രാന്‍ഡില്‍ ഇറിക്കിയാണ് തട്ടിപ്പ് നടത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ ഇത്തരത്തില്‍ വിപണിയില്‍ വില്‍പ്പനക്കെത്തിച്ച നിരോധിത കമ്പനികളുടെ വെളിച്ചെണ്ണകളുടുെ വന്‍ശേഖരമാണ് പിടിച്ചെടുത്തത്.

പരിശോധന

പരിശോധന

സംസ്ഥാനത്ത് വെളിച്ചെണ്ണയില്‍ മായം കലര്‍ത്തി പില്‍പ്പന നടത്തുന്നു എന്ന പരാതി ശക്തമായപ്പോള്‍ ഭക്ഷ്യ സുരക്ഷാവിഭാഗം സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനയില്‍ മായം ചേര്‍ത്തതായി കണ്ടെത്തിയ 41 കമ്പനികളുടെ വെളിച്ചെണ്ണ നേരത്തെ സര്‍ക്കാര്‍ നിരോധിച്ചിരുന്നു.

ഗ്രാന്റ് കുറ്റ്യാടി

ഗ്രാന്റ് കുറ്റ്യാടി

ഇതില്‍ ഉള്‍പ്പെട്ട ഒരു കമ്പനിയായിരുന്നു ഗ്രാന്റ് കുറ്റ്യാടി. ഈ കമ്പനി നിരോധനം നിലനില്‍ക്കേ കാസര്‍ഗോഡ് വിപണയില്‍ തങ്ങളുടെ ഉല്‍പന്നം വില്‍ക്കുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്ന സംസ്ഥാന ഭക്ഷ്യസുരക്ഷാ വിഭാഗം മാര്‍ക്കറ്റുകളില്‍ പരിശോധന നടത്തിയത്. പരിശോധനയിലൂടെ ഗുരുതരമായ കൃമക്കേടാണ് ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തിയത്.

ആഫിയ

ആഫിയ

ഗ്രന്റ് കുറ്റ്യാടിക്ക് പുറമെ നിരോധിത പട്ടികയില്‍പ്പെട്ട ആഫിയ കോക്കനട്ട് ഓയിലിന്റെ പുതിയ ബ്രാന്‍ഡുകളും പരിശോധനയില്‍ കണ്ടെത്തി. നിരോധിത കമ്പനികള്‍ തങ്ങളുടെ പഴയ ഉല്‍പന്നം പുതിയ പേരില്‍ മാര്‍ക്കറ്റില്‍ എത്തിക്കുന്നുവെന്നാണ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ വിലയിരുത്തല്‍.

പാമോയിലിന്‍

പാമോയിലിന്‍

പാമോയിലിന്‍ ചേര്‍ത്ത എണ്ണയാണ് പിടിച്ചെടുത്തവയില്‍ കൂടുതലും. പാക്കറ്റുകളില്‍ പാമോലിന്‍ നിറച്ച് വെളിച്ചെണ്ണയുടെ വിലയക്ക് വില്‍പ്പന നടത്തിയായിരുന്നു പല കമ്പനികളും തട്ടിപ്പ് നടത്തി വന്നിരുന്നുത്. അന്യസംസ്ഥാന തൊഴിലാളികള്‍ ആയിരുന്നു പ്രധാനമായും തട്ടിപ്പിന് ഇരയായിരുന്നത്.

കച്ചവടക്കാരും

കച്ചവടക്കാരും

കടകളില്‍ സാധനം വാങ്ങിക്കാനെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളെ തിരിച്ചറിഞ്ഞ് ഈ ഉത്പന്നം അവര്‍ക്ക് കൈമാറി കച്ചവടക്കാരും കമ്പനികളുടെ തട്ടിപ്പിന് കൂട്ട് നില്‍ക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. കവറിന് പുറത്ത് തേങ്ങയുടെ ചിത്രമടക്കം നല്‍കിയാണ് ഉപഭോക്താക്കളെ കബളിപ്പിച്ചു കൊണ്ടിരുന്നത്.

നിയമസഭയില്‍

നിയമസഭയില്‍

വെളിച്ചെണ്ണയില്‍ മായം കലര്‍ത്തുന്ന സംഭവം നിയമസഭയില്‍ വരെ ചര്‍ച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്. സബ്മിഷനായി പിടി തോമസ് ആയിരുന്നു ഈ വിഷയം നിയമസഭയില്‍ ഉന്നയിച്ചിരുന്നത്. വെളിച്ചെണ്ണയില്‍ മായം കലര്‍ത്തുന്നതായും നിരോധിച്ച വെളിച്ചെണ്ണ മറ്റ് ബ്രാന്‍ഡുകളില്‍ വിപണിയിലെത്തുന്നതായും അദ്ദേഹം സബ്മിഷനില്‍ ഉന്നയിച്ചിരുന്നു.

ലാഭം

ലാഭം

ശുദ്ധമായ വെളിച്ചെണ്ണയ്ക്ക് ഒരു കിലോഗ്രാമിന് 20 രൂപ ലാഭം ലഭിക്കുമ്പോള്‍ മായം ചേര്‍ക്കുന്ന വെളിച്ചെണ്ണയ്ക്ക് 100 രൂപയാണ് ലഭിക്കുന്നത്. വെളിച്ചെണ്ണയില്‍ മായം കലര്‍ത്തുന്നത് കണ്ടെത്താനുള്ള ശക്തമായ പരിശോധന കേരളത്തില്‍ നിലവില്‍ ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

മന്ത്രി

മന്ത്രി

വെളിച്ചെണ്ണയില്‍ മായം കലര്‍ത്തുന്നവര്‍ക്കെതിരെ ഭക്ഷ്യസുരക്ഷാ വിഭാഗം കര്‍ശന പരിശോധന നടത്തും. നിലവില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് ലാബുകളുള്ളത്. കൂടുതല്‍ സ്ഥലത്ത് ലാബുകള്‍ തുടങ്ങുമെന്നും സബ്മിഷന് മറുപടിയായി ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞു.

English summary
fradulent coconut oil in market
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X