വിധി ഞെട്ടിപ്പിക്കുന്നു; കന്യാസ്ത്രീകള്‍ അപ്പീല്‍ കൊടുക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍
ന്യൂദല്‍ഹി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുത വിട്ട സംഭവത്തില്‍ പ്രതികരണവുമായി ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ. അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടെ വിധി ഞെട്ടലുളവാക്കുന്നതാണെന്ന് അവര്‍ പ്രതികരിച്ചു. ട്വിറ്ററിലായിരുന്നു അവരുടെ പ്രതികരണം.
ആക്രമണത്തിനിരയായ കന്യാസ്ത്രീ നിര്‍ബന്ധമായും ഹൈക്കോടതിയില്‍ അപ്പീല്‍ പോകണമെന്നും ദേശീയ വനിതാ കമ്മീഷന്‍ നീതിക്കായുള്ള പോരാട്ടത്തില്‍ ഒപ്പമുണ്ടാകുമെന്നും രേഖാ ശര്‍മ പറഞ്ഞു. ഫ്രാങ്കോ മുളയ്ക്കലിനെതിരെ ആരോപണം ഉയര്‍ന്ന സമയത്ത് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ മഠത്തിലെത്തി കന്യാസ്ത്രീയെ കണ്ടിരുന്നു. ഇത് വിഷയം ദേശീയ ശ്രദ്ധയാകര്‍ഷിക്കാന്‍ ഉപകരിച്ചിരുന്നു.

കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ജി ഗോപകുമാറാണ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിധി പ്രസ്താവം വെള്ളിയാഴ്ച പുറപ്പെടുവിച്ചത്. 105 ദിവസത്തെ വിചാരണയ്ക്ക് ശേഷമാണ് കേസില്‍ ഇന്ന് വിധി പറഞ്ഞത്. അതേസമയം വിധിയ്‌ക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് കന്യാസ്ത്രീകള്‍ അറിയിച്ചിട്ടുണ്ട്.
ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് പറഞ്ഞാണ് കോടതി വിധി പറഞ്ഞത്. കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തില്‍വെച്ച് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്നെ 13 തവണ പീഡിപ്പിച്ചെന്ന് കന്യാസ്ത്രീ വെളിപ്പെടുത്തിയതാണ് കേസിനാസ്പദമായ സംഭവം. 2018 ലാണ് പൊലീസ് കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
മേലധികാരം ഉപയോഗിച്ച് ലൈംഗിക പീഡനം, ആവര്‍ത്തിച്ചുള്ള ബലാത്സംഗം, അധികാര ദുര്‍വിനിയോഗത്തിലൂടെ ലൈംഗിക ചൂഷണം, അന്യായമായ തടഞ്ഞുവെയ്ക്കല്‍,സ്ത്രീകള്‍ക്കെതിരായ അതിക്രമം, ഭീഷണിപ്പെടുത്തല്‍, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം തുടങ്ങിയ കുറ്റങ്ങളാണ് ഫ്രാങ്കോയ്ക്ക് മേല്‍ ചുമത്തിയിരുന്നത്. 83 സാക്ഷികളാണ് കേസിലുണ്ടായിരുന്നത്. ബിഷപ്പിന്റെ ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍, മഠത്തിലെ സന്ദര്‍ശക രജിസ്റ്റര്‍ അടക്ക ആകെ 122 തെളിവുകളാണുണ്ടായിരുന്നത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ജിതേഷ് ജെ ബാബുവും സുബിന്‍ കെ വര്‍ഗീസും പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകരായ കെ രാമന്‍പിള്ളയും സി എസ് അജയനുമാണ് ഹാജരായത്. കേസില്‍ ഫ്രാങ്കോ മുളയ്ക്കല്‍ മാത്രമായിരുന്നു പ്രതി. വൈക്കം ഡി വൈ എസ് പി കെ സുഭാഷിനായിരുന്നു കേസന്വേഷണ ചുമതല. ഏറെ കോളിളക്കമുണ്ടായ കേസില്‍ നിരവധി തവണ കന്യാസ്ത്രീകള്‍ക്ക് സമരവുമായി രംഗത്ത് വരേണ്ടി വന്നിരുന്നു. ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായി വിചാരണ നേരിട്ട രാജ്യത്തെ ആദ്യത്തെ കത്തോലിക്കാ ബിഷപ്പാണ് ഫ്രാങ്കോ മുളക്കല്‍.
Shocked at the judgment of Kerala Addl. dist and session court. The Victim Nun must go to high court . @ncwIndia is with her in this fight for justice.
— Rekha Sharma (@sharmarekha) January 14, 2022
Bishop Franco Mulakkal, Accused Of Nun's Rape In Kerala, Acquitted https://t.co/Rkhhv9zKaw












Click it and Unblock the Notifications