കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാജാസിലെ എസ്എഫ്‌ഐക്കാരന് നേരേ കത്തി വീശി; കണ്ണിന് പരിക്ക്, പിന്നില്‍ ഫ്രറ്റേണിറ്റിയെന്ന്

  • By Desk
Google Oneindia Malayalam News

എറണാകുളം: കേരളത്തിലെ പ്രമുഖകലാലയങ്ങളില്‍ ഒന്നാണ് എറണാകുളം മഹാരാജാസ് കോളേജ്. അക്കാദമിക രംഗത്ത് മികച്ചുന്ന നില്‍ക്കുന്ന ഈ കലാലയം സിനിമാ-സാമൂഹിക-രാഷ്ട്രീയ രംഗത്ത് കേരളത്തിന് സമ്മാനിച്ചിട്ടുള്ളത് നിരവധിപേരെയാണ്. ശക്തമായ വിദ്യാര്‍ത്ഥി സംഘടനാ രാഷ്ട്രീയം നിലനില്‍ക്കുന്ന മഹാരാജാസ് പലപ്പോഴും വിദ്യാര്‍ത്ഥി സംഘട്ടനങ്ങളുടെ പേരിലും വാര്‍ത്തയില്‍ ഇടംപിടിക്കാറുണ്ടായിരുന്നു.

എസ്എഫ്‌ഐ ആയിരുന്നു പലപ്പോഴും ഈ സംഭവങ്ങളില്‍ പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെട്ടിരുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ ഭാഗമായി ആദ്യമായി ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടത് എസ് എഫ്എഫ്‌ഐ നേതാവായി അഭിമന്യുവായിരുന്നു. ഇപ്പോള്‍ വീണ്ടും മഹാരാജാസിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമം ഉണ്ടായിരിക്കുകയാണ്.

മഹാരാജാസ്

മഹാരാജാസ്

എസ്ഡിപിഐ-ക്യാമ്പസ് ഫ്രണ്ട് കൊലപ്പെടുത്തിയ അഭിമന്യുവിന്റെ വിയോഗത്തില്‍ നിന്ന് മഹാരാജാസ് കോളേജ് ഇതുവരെ മോചിതമായിട്ടില്ല. വിദ്യാര്‍ത്ഥി സംഘട്ടനങ്ങള്‍ ഉണ്ടാവുമായിരുന്നെങ്കിലും ആദ്യമായി ഒരു കൊലപാതകം നടന്നത് മഹാരാജാസില്‍ ആദ്യമായിരുന്നു. ഇപ്പോള്‍ വീണ്ടും മഹാരാജാസിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന് നേരേ അക്രമം ഉണ്ടായിരിക്കുകയാണ്.

ആനന്ദിന് നേരേ

ആനന്ദിന് നേരേ

അഭിമന്യുവിനെ എസ്ഡിപിഐക്കാര്‍ കുത്തിവീഴ്ത്തിയത് കോളേജ് പരിസരത്ത് വെച്ചായിരുന്നെങ്കില്‍ ഇത്തവണ മഹാരാജാസിലെ വിദ്യാര്‍ത്ഥിക്ക് നേരേ അക്രമം ഉണ്ടായത് ആലപ്പുഴയില്‍ വെച്ചാണ്. മഹാരാജാസ് കോളേജില്‍ പഠിക്കുന്ന എസ്എഫ്‌ഐ പ്രവര്‍ത്തനായ ആനന്ദിന് നേരേയാണ് ആക്രമം ഉണ്ടായിരിക്കുന്നത്.

ഫ്രറ്റേണിറ്റി

ഫ്രറ്റേണിറ്റി

വെല്‍ഫയര്‍ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥിവിഭാഗമായ ഫ്രറ്റേണിറ്റിയുടെ പ്രവര്‍ത്തകരാണ് ആനന്ദിനെ അക്രമിച്ചതെന്നാണ് എസ് എഫ് ഐ ആരോപിക്കുന്നത്. അക്രമത്തില്‍ ആനന്ദിന്റെ കണ്ണിന് പരിക്കേറ്റതായി സമകാലിക മലയാളം റിപ്പോര്‍ട്ട് ചെയ്യുന്നു.

കത്തിവീശി

കത്തിവീശി

അരുക്കൂറ്റി വടുതലയിലെ കല്യാണവീട്ടില്‍ വെച്ചായിരുന്നു അക്രമം. കുറച്ചു കണക്കുതീര്‍ക്കാനുണ്ടെന്ന് പറഞ്ഞ് എത്തിയ അക്രമികള്‍ ആനന്ദിന് നേരെ കത്തിവീശുകയായിരുന്നു. ആനന്ദ് ഒഴിഞ്ഞുമാറിയതിനാലാണ് വന്‍അപകടം ഒഴിവായത്. ഒഴിഞ്ഞു മാറുന്നതിനിടയിലാണ് ആന്ദിന്റെ കണ്ണിന് പരിക്കേറ്റത്.

നിര്‍ദ്ദേശപ്രകാരം

നിര്‍ദ്ദേശപ്രകാരം

പ്രദേശത്ത് സംഘര്‍ഷ സാധ്യതഒന്നും ഉണ്ടായിരുന്നില്ല. ആരുടെയോ നിര്‍ദ്ദേശപ്രകാരം പുറത്തുനിന്ന് സംഘം ചേര്‍ന്ന് എത്തിയവരാണ് അക്രമത്തിന് പിന്നിലെന്ന് എസ്എഫ്‌ഐ എറണാകുളം ഏരിയ സെക്രട്ടറി ആര്‍ഷോ പറഞ്ഞു. പരിക്കേറ്റ ആനന്ദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അഭിമന്യു

അഭിമന്യു

അതേസമയം അഭിമന്യുവിന്റെ കൊലപാതകത്തിലെ മറ്റു പ്രതികളെ പിടികൂടാനായുള്ള പോലീസ് ശ്രമം തുടരുകയാണ്. പ്രധാനപ്രതി മുഹമ്മദ് പിടിയിലായെങ്കിലും കുത്തിയവനുള്‍പ്പടേയുള്ള പ്രതികളെ ഇതുവരെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല. മുഹമ്മദിനേയും മറ്റൊരു പ്രതിയേയും കസ്റ്റഡിയില്‍ വാങ്ങി പോലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

താലിബാന്‍ മോഡല്‍

താലിബാന്‍ മോഡല്‍

അഭിമന്യുവിന്റെ കൊലപാതകം താലിബാന്‍ മോഡല്‍ കൊലപാതകം ആണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് പ്രതികരിച്ചത്. അഭിമന്യുവിന്റെ മാതാപിക്കളെ വട്ടവടയിലെ വീട്ടിലെത്തി സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയാിരുന്നു കോടിയേരി.

English summary
fraternity activists attack sfi worker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X