കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരാളുടെ ജീവന്‍ രക്ഷിയ്ക്കാന്‍ ശ്രമിച്ച് പൊലിഞ്ഞത് 4 ജീവനുകള്‍, പാലക്കാട്ടെ അപകടം വേദനയാകുന്നു

Google Oneindia Malayalam News

പാലക്കാട്: നായ കുറുകേ ചാടിയതിനെത്തുടര്‍ന്ന് ബൈക്കില്‍ നിന്നും റോഡില്‍ വീണ യുവാവിനെ രക്ഷിയ്ക്കാന്‍ ശ്രമിച്ചു, ബൈക്ക് യാത്രികന്‍ ഉള്‍പ്പടെ നാല് പേര്‍ ലോറിയിടിച്ച് മരിച്ചു. പാലക്കാട് ദേശീയപാതയില്‍ കൊയ്യാമരക്കാട്ടാണ് സംഭവം. നായ കുറുകെ ചാടിയതിനെത്തുടര്‍ന്ന് റോഡിലേയ്ക്ക് വീണയാള രക്ഷിയ്ക്കാനെത്തിയവരും അപകടത്തില്‍പ്പെടുകയായിരുന്നു. ചൊവ്വാഴ്ച അര്‍ധരാത്രി 1.15നായിരുന്നു അപകടം.

ബൈക്ക് യാത്രികന്‍ ചിറ്റൂര്‍ മേനോന്‍പാറ താഴെ പോക്കാന്തോട് പരേതനായ സ്വാമിനാഥന്റെ മകന്‍ പ്രഭാകരന്‍ (46) ഇയാളെ രക്ഷിയ്ക്കാനെത്തിയ മലപ്പുറം കാടമ്പുഴ കാവുങ്ങല്‍ ശശിപ്രസാദ് (34), കോട്ടക്കല്‍ കാവതിക്കുളം കാടങ്കോട്ടില്‍ ഗംഗാധരന്റെ മകന്‍ കെ രമേശ് (36), മഞ്ചേരി സ്വദേശി പിസി രാജേഷ് (38) എന്നിവരാണ് മരിച്ചത്. ശശിപ്രസാദ്, രമേശ്, രാജേഷ് എന്നിവര്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ കഞ്ചിക്കോട് ഫാക്ടറിയിലെ ജീവനക്കാരാണ്.

Accident

ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന പ്രഭാകരന്‍ നായ കുറുകെ ചാടിയപ്പോള്‍ റോഡില്‍ തെറിച്ച് വീണു. ഈ സമയം സമീപത്തെ ഹോട്ടലില്‍ ഭക്ഷണം കഴിയ്ക്കുകയായിരുന്ന ആര്യവൈദ്യശാലയിലെ ജീവനക്കാര്‍ റോഡിലേയ്ക്ക് ഇറങ്ങുകയായിരുന്നു. ഇതിനിടെ പാലക്കാട് ഭാഗത്ത് നിന്നും വന്ന ലോറി നാല് പേരുടേയും ദേഹത്തേയ്ക്ക് പാഞ്ഞ് കയറി. സംഭവ സ്ഥലത്ത് തന്നെ നാലുപേരും മരിച്ചു. ലോറി ഒരു കിലോമീറ്റര്‍ അകലെ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തി. ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.

English summary
In a freak accident, a bike rider who fell on the road and three others who tried to save him were killed after a lorry rammed into them on National Highway at Kanjikode here around 1.15 am on Wednesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X