കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടക്കുംചേരിയെ പൂട്ടാന്‍'ഫ്രീ തിങ്കേഴ്‌സ്', ചെയ്യുന്നത് ക്രിമിനല്‍ കുറ്റം... മന്ത്രിയ്ക്ക് പരാതി

Google Oneindia Malayalam News

തിരുവനന്തപുരം: തനിയ്ക്ക് മെഡിക്കല്‍ ബിരുദമില്ലെന്നും ചികിത്സകനായതുകൊണ്ടാണ് ഡോക്ടര്‍ എന്ന വിശേഷണം ഉപയോഗിക്കുന്നത് എന്നും ആണ് ജേക്കബ് വടക്കുംചേരി മാതൃഭൂമി ന്യൂസിലെ അകംപുറം പരിപാടിയില്‍ വ്യക്തമാക്കിയത്. ആരോഗ്യമന്ത്രി കൂടി പങ്കെടുത്ത പരിപാടി ആയിരുന്നു. ആ ഒറ്റക്കാര്യം കൊണ്ട് തന്നെ വടക്കുംചേരിയ്‌ക്കെതിരെ കേസ് എടുക്കാവുന്നതാണ്.

Read Also: ശ്രീകലയും ശൈലജ ടീച്ചറും മാത്രമല്ല, സോഷ്യല്‍ മീഡിയയും വടക്കുംചേരിയെ 'വലിച്ചൊട്ടിച്ചു'... ട്രോളുകള്‍Read Also: ശ്രീകലയും ശൈലജ ടീച്ചറും മാത്രമല്ല, സോഷ്യല്‍ മീഡിയയും വടക്കുംചേരിയെ 'വലിച്ചൊട്ടിച്ചു'... ട്രോളുകള്‍

എന്നാല്‍ പരാതി കിട്ടിയാല്‍ നടപടിയെടുക്കാമെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. ഇനിയെന്തായാലും പരാതി കിട്ടിയില്ലെന്ന് ആരോഗ്യമന്ത്രിയ്ക്ക് പറയാന്‍ കഴിയില്ല. ജേക്കബ് വടക്കുംചേരിയെ പൂട്ടാന്‍ ഫ്രീതിങ്കേഴ്‌സ് ഫോറം രംഗത്തെത്തിക്കഴിഞ്ഞു.

പ്രതിരോധ കുത്തിവപ്പിനെതിരെ ശക്തമായ പ്രചാരണം നടത്തുന്ന വടക്കുംചേരിയ്‌ക്കെതിരെ കൃത്യമായ ആക്ഷേപങ്ങളാണ് ഫ്രീതിങ്കേഴ്‌സ് ഫോറം പരാതിയില്‍ ഉന്നയിച്ചിരിയ്ക്കുന്നത്.

മെഡിക്കല്‍ ബിരുദം

മെഡിക്കല്‍ ബിരുദം

ജേക്കബ് വടക്കാഞ്ചേരിയ്ക്ക് മെഡിക്കല്‍ ബിരുദമില്ലെന്ന് പരാതിയില്‍ പറയുന്നുണ്ട്. അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് അന്വേഷണം നടത്തണം എന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

മാതൃകാപരമായി ശിക്ഷിയ്ക്കണം

മാതൃകാപരമായി ശിക്ഷിയ്ക്കണം

മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വാക്‌സിനേഷന്‍ നിരക്ക് കുറയാന്‍ കാരണം ജേക്കബ് വടക്കുംചേരിയെ പോലുള്ള ആളുകളാണ്. അതുകൊണ്ട് മാതൃകാപരമായിത്തന്നെ ശിക്ഷിയ്ക്കണം എന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.

ഡോക്ടറും സ്ഥാപനങ്ങളും

ഡോക്ടറും സ്ഥാപനങ്ങളും

ഏഴ് ചികിത്സാ കേന്ദ്രങ്ങളാണ് ജേക്കബ് വടക്കുംചേരി നടത്തുന്നത്. ഈ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് ഉണ്ടോ എന്ന് പരിശോധിയ്ക്കണം. ഇവിടത്തെ ജീവനക്കാര്‍ക്ക് ആര്‍ക്കെങ്കിലും മെഡിക്കല്‍ രജിസ്‌ട്രേഷന്‍ ഉണ്ടോ എന്ന് പരിശോധിയ്ക്കണം.

സാമ്പത്തികം

സാമ്പത്തികം

ഫീസ് വാങ്ങിയിട്ടാണ് ചികിത്സ നടത്തുന്നത്. മാത്രമല്ല, ഓണ്‍ലൈന്‍ വഴി പല ഉത്പന്നങ്ങളും വില്‍ക്കുന്നും ഉണ്ട്. ഇതിനെല്ലാം കൃത്യമായ കണക്കുണ്ടോ, സര്‍ക്കാരിലേയ്ക്ക് നികുതി അടയ്ക്കുന്നുണ്ടോ എന്നും പരിശോധിയ്‌ക്കേണ്ടതുണ്ട്.

ക്രിമിനല്‍ കുറ്റം

ക്രിമിനല്‍ കുറ്റം

പ്രമേഹം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും എന്നാണ് ജേക്കബ് വടക്കുംചേരിയുടെ അവകാശവാദം. ഇത് ഡ്രഗ്‌സ് ആന്റ് മാജിക്കല്‍ റെമഡീസ് ആക്ട് പ്രകാരം കുറ്റകരമാണ്.

നടപടിയെടുക്കുമോ?

നടപടിയെടുക്കുമോ?

പരാതി ആരോഗ്യമന്ത്രിയ്ക്ക് കൈമാറിയിട്ടുണ്ട്. എന്നാല്‍ അതില്‍ ആരോഗ്യമന്ത്രി നടപടിയെടുക്കുമോ എന്ന് കാത്തിരുന്ന് കാണാം.

English summary
Free Thinkers Forum files complaint against Jacob Vadakkkumchery. The complaint demanding strict action against Jacob Vdakkumchery handed over to Health Minister KK Shylaja Teacher.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X