സ്വാതന്ത്ര്യ സമരസേനാനിയും ഗാന്ധിയനുമായ കെ ഇ മാമ്മൻ അന്തരിച്ചു

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യ സമര സേനാനികളിലൊരാളുമായ കെ ഇ മാമ്മൻ അന്തരിച്ചു. 97 വയസായിരുന്നു. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് നാലു വർഷത്തോളമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

രാവിലെ അദ്ദേഹത്തിന്റെ നില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.അവിവാഹിതനായ അദ്ദേഹം സഹോദരന്റെ മകന്റെ ഒപ്പം കുന്നുകുഴിയിലാണ് താമസിച്ചിരുന്നത്. സംസ്കാരം വ്യാഴാഴ്ച.

ke maman

കേരളത്തിലെ മദ്യ വിരുദ്ധ പോരാട്ടങ്ങളിലെ മുന്നണി പോരാളികളിൽ ഒരാൾ ആയിരുന്നു അദ്ദേഹം. ക്വിറ്റ് ഇന്ത്യ സമരത്തിലും സർ സിപിക്കെതിരായ പോരാട്ടത്തിലും പങ്കെടുത്തിരുന്നു. പ്രശസ്ത കണ്ടത്തിൽ കുടുംബത്തിൽ 1921 ജൂലൈ 31ന് ആയിരുന്നു അദ്ദേഹം ജനിച്ചത്. കെസി ഈപ്പന്റെയും കുഞ്ഞാണ്ടമ്മയുടെയും ഏഴുമക്കളിൽ ആറാമനാണ് കെ ഇ മാമ്മൻ.

വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ സമരങ്ങളിൽ സജീവമായിരുന്നു അദ്ദേഹം. കോട്ടയം തിരുനക്കരയിൽ നടന്ന യോഗത്തിൽ സ്വാതന്ത്ര്യ സമരത്തിനായി വിദ്യാര്‍ഥികളെ ആഹ്വാനം ചെയ്തതിന് ജയിലിൽ കിടക്കേണ്ടി വന്നിരുന്നു.തിരുവനന്തപുരം സെക്രട്ടറിയേറ്റിനടുത്തുള്ള ‌സർക്കാർ പ്രൈമറി സ്കൂളിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് സെന്റ് ജോസഫ് സ്കൂളിലും പഠിച്ചു. ആർട്സ് കോളേജിൽ ഇന്റർമീഡിയേറ്റിന് പഠിക്കുമ്പോഴായിരുന്നു സ്വാതന്ത്ര്യ സമരത്തിലേക്ക് എത്തിയത്. തിരുവിതാംകൂർ ദിവാൻ സർ സിപിക്കെതിരെയുളള സമരത്തിൽ ഭാഗമായതിനെ തുടർന്ന് കോളേജിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കിയിരുന്നു. പിന്നീട് കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചു.

കഴിഞ്ഞ മൂന്നു വർഷമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അതിനു മുമ്പ് വരെ സമൂഹത്തിലെ പ്രശ്നങ്ങളിൽ അദ്ദേഹം ഇടപെട്ടിരുന്നു. സ്വാതന്ത്ര്യ സമര സേനാനിയായതിൽ ലഭിച്ചിരുന്ന പെൻഷൻ സാമൂഹ്യ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിച്ചിരുന്നത്.

English summary
freedom fighter ke maman passed away
Please Wait while comments are loading...