സര്‍വ്വേ ഫലങ്ങള്‍ പ്രതികൂലമെങ്കിലും ബിജെപിയുടെ വന്‍ പട ഇറങ്ങും... പരിപാടികള്‍ക്ക് അന്തിമ രൂപം
തിരുവനന്തപുരം/ദില്ലി: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂട് അതിന്റെ മുര്‍ദ്ധന്യത്തിലേക്ക് കടക്കുകയാണ്. ബിജെപി ദേശീയ നേതൃത്വം ഇതിനകം തന്നെ പശ്ചിമ ബംഗാളില്‍ വന്‍ പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ടെങ്കിലും കേരളത്തിലേക്ക് അധിക ശ്രദ്ധ പതിഞ്ഞിട്ടില്ല.
ഇതുവരെ പുറത്ത് വന്ന 11 പ്രീ പോള്‍ സര്‍വ്വേ ഫലങ്ങളില്‍ ബിജെപിയ്ക്ക് കാര്യമായ നേട്ടമൊന്നും ആരും പ്രവചിച്ചിട്ടില്ല. എങ്കിലും പ്രചാരണ പരിപാടികള്‍ക്കായി ദേശീയ നേതൃത്വത്തില്‍ നിന്ന് വന്‍ പട തന്നെയാണ് ഇറങ്ങുന്ന്. ദേശീയ നേതാക്കളുടെ സന്ദര്‍ശനത്തിന്റെ തീയ്യതികള്‍ പുറത്ത് വന്നു. വിശദാംശങ്ങള്‍...
നാഗ്പൂരില്‍ ഏഴു ദിവസത്തേക്ക് ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

മോദി മുതല്‍ ബിപ്ലബ് കുമാര്‍ വരെ
കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും ദേശീയ നേതൃത്വത്തിലെ പ്രമുഖര്‍ എല്ലാവരും എത്തുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ, കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിങ്, സ്മൃതി ഇറാനി, ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ തുടങ്ങിയ പ്രമുഖരാണ് എത്തുന്നത്.

ആദ്യം ബിപ്ലബ്
സിപിഎം കോട്ടയായിരുന്ന ത്രിപുര പിടിച്ചടക്കിയ ബിപ്ലബ് കുമാര്‍ ആണ് ആദ്യം എത്തുന്നത്. മാര്‍ച്ച് 16, ചൊവ്വാഴ്ചയാണ് അദ്ദേഹം എത്തുക. തിരുവനന്തപുരം ജില്ലയിലെ മണ്ഡലങ്ങളില്‍ ആണ് ബിപ്ലബ് കുമാറിന്റെ പ്രചാരണം. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനങ്ങളും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളുടെ ഉദ്ഘാടനങ്ഭളും ഒക്കെയാണ് പരിപാടികള്‍.

പ്രധാനമന്ത്രി നാല് ദിവസം
പ്രധാനമന്ത്രി നരേന്ദ്ര മോദി നാല് ദിവസം കേരളത്തില്‍ പ്രചാരണ പരിപാടികള്‍ക്കായി ഉണ്ടാകും എന്നാണ് വിവരം. മാര്‍ച്ച് 30 ന് ആണ് അദ്ദേഹം എത്തുക. ഏപ്രില്‍ 2 വരെ അദ്ദേഹം കേരളത്തില്‍ തുടരും. സുപ്രധാന മണ്ഡലങ്ങളിലെ റാലികളില്‍ അദ്ദേഹം പങ്കെടുക്കും എന്നാണ് വിവരം.

അമിത് ഷാ മൂന്ന് ദിവസം
ബിജെപിയുടെ മുന്‍ ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയും ആയ അമിത് ഷാ മൂന്ന് ദിവസം കേരളത്തില്‍ ഉണ്ടാകും. മാര്‍ച്ച് 24, 25 തീയ്യതികളിലും ഏപ്രില്‍ 3 നും ആണ് അമിത് ഷായുടെ കേരളത്തിലെ പ്രചാരണ പരിപാടികള്‍.

ബാക്കിയുള്ളവര്‍
ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ മാര്‍ച്ച് 27 നും 31 നും കേരളത്തിലുണ്ടാകും. രാജ് നാഥ് സിങ് , സ്മൃതി ഇറാനി, യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ ഓരോ ദിവസങ്ങളിലേ കേരളത്തിലെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുകയുള്ളു. യോഗി ആദിത്യനാഥ് മാര്‍ച്ച് 27 നും രാജ്‌നാഥ് സിങ്ങും സ്മൃതി ഇറാനിയും മാര്‍ച്ച് 28 നും കേരളത്തിലുണ്ടാകും.

താരപ്രചാരകര്‍
ബിജെപിയുടെ താര പ്രചാരകരായി സിനിമ താരങ്ങളായ ഖുശ്ബുവും വിജയശാന്തിയും കേരളത്തില്‍ എത്തുന്നുണ്ട്. ഖുശ്ബു മാര്‍ച്ച് 28 ന് കേരളത്തിലുണ്ടാകും. വിജയശാന്തി മാര്‍ച്ച് 21 നും ഏപ്രില്‍ 4 നും ഇടയില്‍ ഒമ്പത് ദിവസങ്ങളില്‍ കേരളത്തിലെ തിരഞ്ഞെടിപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കും.

ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വേയില്‍ മാത്രം
ബിജെപിയ്ക്ക് കേരളത്തില്‍ ഏറ്റവും അധികം സീറ്റുകള്‍ പ്രവചിച്ചിട്ടുള്ളത് ഏഷ്യാനെറ്റ് ന്യൂസ്- സി ഫോര്‍ സര്‍വ്വേ ആണ്. രണ്ട് തവണ നടത്തിയ സര്‍വ്വേയിലും മൂന്ന് മുതല്‍ ഏഴ് സീറ്റുകള്‍ വരെയാണ് പ്രവചിച്ചിട്ടുള്ളത്. മറ്റൊരു സര്‍വ്വേയിലും രണ്ട് സീറ്റുകള്‍ക്കപ്പുറം ബിജെപിയ്ക്ക് സീറ്റുകള്‍ പ്രവചിച്ചിട്ടില്ല.

പരമാവധി സീറ്റുകള്‍
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ബിജെപിയ്ക്ക് ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ ഒരു സീറ്റ് ലഭിക്കുന്നത്. നേമത്ത് ഒ രാജഗോപാലിലൂടെ ആയരുന്നു അത്. കഴിഞ്ഞ തവണ ഏഴ് ഇടത്ത് ബിജെപി രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു. ഈ മണ്ഡലങ്ങള്‍ കൂടാതെ ചില മണ്ഡലങ്ങള്‍ കൂടി പിടിച്ചെടുക്കുക എന്നതാണ് ബിജെപി ഇത്തവണ ലക്ഷ്യമിടുന്നത്.
ജസ്പ്രീത് ബുംറ- സഞ്ജന ഗണേശന്‍ വിവാഹ ഫോട്ടോസ് കാണാം












Click it and Unblock the Notifications