കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ത്തികേയനില്‍ കോണ്‍ഗ്രസ് പിളരുമോ?

  • By Soorya Chandran
Google Oneindia Malayalam News

ഒരു രാജി വിവാദത്തില്‍ പിളരുന്ന പാര്‍ട്ടിയൊന്നുമല്ല കോണ്‍ഗ്രസ്. പരസ്പരം പോരടിച്ച് പോരട്ടിച്ച് വളര്‍ന്നതാണ്. എന്നാല്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ രാജി സന്നദ്ധത കോണ്‍ഗ്രസില്‍ വലിയ പിളര്‍പ്പാണ് ഇപ്പോള്‍ ഉണ്ടായിക്കിയിരിക്കുന്നത്.

മന്ത്രിസഭ പുന:സംഘടനയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ലക്ഷ്യമിടുന്നത്. കാര്‍ത്തികേയനെ മന്ത്രിസഭയിലേക്ക് കൊണ്ടുവരണമെന്നും അദ്ദേഹത്തിന് ആഗ്രഹമുണ്ട്. എന്നാല്‍ ഇപ്പോള്‍ മന്ത്രിസഭ പുന:സംഘടിപ്പിച്ചാല്‍ തങ്ങള്‍ക്കുള്ള മേധാവിത്തം നഷ്ടപ്പെടുമെന്ന് ഭയത്തിലാണ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പുകാര്‍.

കാര്‍ത്തികേയന്റെ രാജിസന്നദ്ധതയെക്കുറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്...

മന്ത്രിസ്ഥാനം നല്‍കാന്‍ ബാധ്യതയില്ല

മന്ത്രിസ്ഥാനം നല്‍കാന്‍ ബാധ്യതയില്ല

സ്പീക്കര്‍ സ്ഥാനം ഒഴിഞ്ഞതുകൊണ്ട് കാര്‍ത്തിയേകന് മന്ത്രിസാീഥനം നല്‍കണം എന്നില്ലെന്നാണ് യുഡിഎഫ് കണ്‍വീനല്‍ പിപി തങ്കച്ചന്‍ പറയുന്നത്. പാര്‍ട്ടി ആവശ്യപ്പെട്ടിട്ടല്ലല്ലോ കാര്‍ത്തികേയന്‍ സ്ഥാനമൊഴിയുന്നത് എന്ന ചോദ്യവും തങ്കച്ചന്‍ ചോദിക്കുന്നു.

മാന്യമായ സ്ഥാനം കൊടുക്കണം

മാന്യമായ സ്ഥാനം കൊടുക്കണം

ജി കാര്‍ത്തികേയനെ നിയമസഭ സ്പീക്കര്‍ ആക്കാന്‍ പാടില്ലെന്നായിരുന്നു എ ഗ്രൂപ്പുകാരനായ കെ സുധാകരന്‍ പറയുന്നത്. പാര്‍ട്ടിയലോ സര്‍ക്കാരിലോ കാര്‍ത്തികേയന് മാന്യമായ സ്ഥാനം നല്‍കണം എന്നും സുധാകരന്‍.

സ്പീക്കറാകാനില്ല

സ്പീക്കറാകാനില്ല

സ്പീക്കറാകാനോ മന്ത്രിയാകാനോ ഇല്ലെന്നാണ് കെ മുരളീധരന്റെ പ്രതികരണം.

മന്ത്രിയാകുന്നതില്‍ തെറ്റില്ല

മന്ത്രിയാകുന്നതില്‍ തെറ്റില്ല

സ്പീക്കര്‍ ആയിരുന്നു എന്ന് കരുതി മന്ത്രിയാക്കാതിരിക്കേണ്ട കാര്യമില്ലെന്നാണ് മന്ത്രി കെ ബാബു പറയുന്നത്. കേരളത്തില്‍ തന്നെ അങ്ങനെ മുമ്പ് സംഭവിച്ചിട്ടുണ്ടെന്നും കെ ബാബു.

സുധീരന്‍ പറഞ്ഞത് കേട്ടില്ല

സുധീരന്‍ പറഞ്ഞത് കേട്ടില്ല

കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പറഞ്ഞത് കേള്‍ക്കാതെയാണ് ജി കാര്‍ത്തികേയന്‍ രാജി സന്നദ്ധത പ്രഖ്യാപിച്ചതെന്നാണ് എംഎം ഹസ്സന്റെ ആരോപണം.

English summary
G Karthikeyan resignation controversy; Responses of Congress leaders.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X