കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ത്തികേയന്‍ സ്പീക്കര്‍ സ്ഥാനം ഒഴിയും, മന്ത്രിയാകാന്‍?

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സ്പീക്കര്‍ ജി കാര്‍ത്തികേയാന്‍ സ്ഥാനം ഒഴിയാനൊരുങ്ങുന്നു. സ്പീക്കര്‍ പണിയേക്കാള്‍ നല്ലത് മന്ത്രിപ്പണിയാണെന്ന വിചാരത്തിലാണ് കാര്‍ത്തികേയന്റെ നിലപാടെന്നാണ് വാര്‍ത്തകള്‍. മന്ത്രി സ്ഥാനം കിട്ടിയില്ലെങ്കില്‍ പോലും സ്പീക്കര്‍ പദവി അദ്ദേഹം ഒഴിഞ്ഞേക്കുമെന്നാണ് സൂചനകള്‍.

സംസ്ഥാനത്ത് മന്ത്രിസഭ പുന:സംഘടന ഉടന്‍ ഉണ്ടാകുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് കാര്‍ത്തികേയന്‍ ഇങ്ങനെ ഒരു ആഗ്രഹം പ്രകടിപ്പിച്ചത്. സ്പീക്കറുടെ കസേരയില്‍ ഇരിക്കുമ്പോള്‍ സജീവമായ രാഷ്ട്രീയ പ്രവര്‍ത്തനം സാധ്യമല്ല. അഞ്ച് വര്‍ഷം രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്നാല്‍ അത് പാര്‍ട്ടിയില്‍ തന്റെ നിലനില്‍പിന് തന്നെ ഭീഷണിയാകുമോ എന്നും കാര്‍ത്തികേയന്‍ ഭയക്കുന്നുണ്ട്.

G Karthikeyan

തന്റെ ആഗ്രഹം കാര്‍ത്തികേയന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിനേയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും അറിയിച്ചിട്ടുണ്ട്. എല്ലാം ശരിയാക്കാമെന്നാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞിട്ടുള്ളതെങ്കിലും കൃത്യമായ ഉത്തരം നല്‍കിയിട്ടില്ലത്രെ.

മന്ത്രിസഭ പുന:സംഘടന ഇപ്പോള്‍ തന്നെ കോണ്‍ഗ്രസില്‍ കീറാമുട്ടിയായിരിക്കുകയാണ്. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇക്കാര്യത്തില്‍ രണ്ട് തട്ടിലാണ്. കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനാകട്ടെ സര്‍ക്കാരുമായി ഒരു തരത്തിലും അടുക്കുന്നുമില്ല.

ജി സുധാകരന്‍ ഉമ്മന്‍ ചാണ്ടി പക്ഷത്തിനും ചെന്നിത്തല പക്ഷത്തിനും അഭിമതനാണ്. എന്നാല്‍ അദ്ദേഹത്തെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുക എന്നത് സങ്കീര്‍ണമായ നടപടിയായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. പുതിയ സ്പീക്കറെ കണ്ടെത്തണം, കാര്‍ത്തികേയന് ഭേദപ്പെട്ട വകുപ്പ് നല്‍കണം... അങ്ങനെ പല പ്രശ്‌നങ്ങളും ഉണ്ട്.

English summary
G Karthikeyan to step don-from speaker post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X