സമരം ജനകീയമാണോ? ഗ്യാസ് എല്ലാവർക്കും വേണ്ടത്! ജനങ്ങൾ തീരുമാനിക്കട്ടെയെന്ന് സുധാകരൻ‌!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: പുതുവൈപ്പിൻ നടക്കുന്ന പ്രതിഷേധ സമരം ജനകീയമാണോ അല്ലയോ എന്ന് ജനങ്ങൽ തീരുമാനിക്കട്ടെയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. ഗ്യാസ് എല്ലാവര്‍ക്കും ആവശ്യമുളളതാണ്. സമരത്തിന് എതിരായോ അനുകൂലമായോ സംസാരിക്കാന്‍ താനില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പ്രശ്‌നം തീര്‍ക്കാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ടെന്നാണ് അറിഞ്ഞത്. ചര്‍ച്ച ചെയ്ത് പരിഹാരം കാണാനാണ് ശ്രമിക്കേണ്ടത്. പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചാല്‍ കേരളത്തില്‍ പാചകവാതക പ്രശ്‌നം ഉണ്ടാകുമെന്നും അദ്ദേോഹം പറഞ്ഞു. സംസ്ഥാനത്ത് കുറഞ്ഞ വിലയ്ക്ക് പാചകവാതകം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായിട്ടുളള സംഭവങ്ങളാണ് ഉണ്ടായിട്ടുളളതെന്നും മന്ത്രി പറഞ്ഞു.

G Sudhakaran

പുതുവൈപ്പിനില്‍ ഐഒസിയുടെ പാചകവാതക സംഭരണിക്കെതിരെയാണ് അവിടുത്തെ ജനങ്ങൾ പ്രക്ഷോഭ പരിപാടികളുമായി രംഗത്തിറങ്ങിയത്. പുതുവൈപ്പ് ഐഒസിയുടെ എല്‍പിജി പ്ലാന്റിനെതിരായ സമരത്തില്‍ മുഖ്യമന്ത്രി വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തയ്യാറെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്. മുന്‍ ചര്‍ച്ചകളില്‍ സര്‍ക്കാര്‍ ഏകപക്ഷീയ നിലപാടുകളാണ് സ്വീകരിച്ചത് എന്നും ചര്‍ച്ചയില്‍ വിശ്വാസമില്ലെന്നും പ്ലാന്റ് മാറ്റുന്നതുവരെ സമരം തുടരുമെന്നും കഴിഞ്ഞ ദിവസം സമരസമിതി പറഞ്ഞിരുന്നു.

മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് ക്ഷണിച്ച സാഹചര്യത്തില്‍ സമരം സമാധാനപരമായി മുന്നോട്ടുകൊണ്ടുപോകാനാണ് സമിതിയുടെ തീരുമാനം. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍,കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍,മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ ഇന്ന് സമര പന്തല്‍ സന്ദര്‍ശിക്കും. പോലീസ് നടപടിക്കെതിരെ കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഐജി ഓഫീസിലേക്ക് ഇന്ന് എഐവൈഎഫ് മാര്‍ച്ച് നടത്തും.

English summary
G Sudhakaran's comment about Puthuvype protest
Please Wait while comments are loading...