കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുണ്ടുടുത്ത സുധാകരനെ വിമാനത്തില്‍ നിന്ന് 'ഗെറ്റൗട്ട്' അടിച്ചോ?

Google Oneindia Malayalam News

തിരുവനന്തപുരം: താജ് ഹോട്ടല്‍ ശൃംഖല തുടങ്ങിയതിന് പിന്നില്‍ ഒരു രസകരമായ കഥ കേട്ടിട്ടുണ്ട്. ജെംഷഡ്ജി ടാറ്റ ഒരു വിദേശയാത്രക്കിടെ ഇന്ത്യന്‍ രീതിയില്‍ വസ്ത്രം ധരിച്ച് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ചെന്നപ്പോള്‍ പ്രവേശനം നിഷേധിയ്ക്കപ്പെട്ടുവത്രെ. ഇതേ തുടര്‍ന്നാണ് അദ്ദേഹം താജ് ഹോട്ടല്‍ തുടങ്ങിയതെന്നാണ് കഥ.

അന്ന് ജെംഷ്ഡ്ജി ടാറ്റ കടന്നുപോതുപോലത്തെ ഒരു അവസ്ഥയിലൂടെ നമ്മുടെ മുന്‍ മന്ത്രിയും എംഎല്‍എയും ആയ ജി സുധാകരനും കടന്നുപോയിരിയ്ക്കുന്നു. നിയമസഭയിലാണ് സുധാകരന്‍ തന്നെ അനുഭവം വിശദീകരിച്ചത്.

G Sudhakaran

ടാറ്റയുടെ ദുരനുഭവം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വച്ചായിരുന്നെങ്കില്‍ സുധാകരന് നേരിട്ടത് വിമാനത്തില്‍ വച്ചായിരുന്നു. ഗള്‍ഫില്‍ പോയി മടങ്ങുമ്പോഴാണത്രെ സുധാകരന് 'മുണ്ട്' ഒരു പ്രശ്‌നമായത്. വിമാനത്തിലെ ടോയ്‌ലറ്റിലേയ്ക്ക് പോകുമ്പോഴാണത്രെ മുണ്ടുടുത്ത് പോകാന്‍ പറ്റില്ലെന്ന് എയര്‍ ഹോസ്റ്റസ് പറഞ്ഞത്. പാന്റ്‌സ് ധരിച്ചില്ലെങ്കില്‍ ഇറക്കിവിടുമെന്ന് പോലും അവര്‍ പറഞ്ഞത്രെ.

എന്തായാലും സുധാകരന്‍ കീഴടങ്ങിയില്ല. മുണ്ട് കേരളീയരുടെ പരമ്പരാഗത വേഷമാണെന്ന് അവരെ ബോധ്യപ്പെടുത്തിക്കൊടുത്തു. പലസ്തീന്‍കാരിയായിരുന്നത്രെ ആ എയര്‍ ഹോസ്റ്റസ്.

നിയമസഭയില്‍ കേരള ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല ബില്‍ഡ സംബന്ധിച്ച ചര്‍ച്ചക്കിടെയായിരുന്നു സുധാകരന്‍ ഈ സംഭവം പറഞ്ഞത്. നമ്മുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

English summary
G Sudhakaran faced bitter experience in Flight for wearing dhothi. He explained his experience in Kerala Assembly while discussing about Kerala Science and Technology University Bill.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X