ലോകബാങ്ക് ഉദ്യോഗസ്ഥനെ നീഗ്രോ എന്നു വിളിച്ചു!! മന്ത്രി ജി.സുധാകരന് സംഭവിച്ചത്..

Subscribe to Oneindia Malayalam

തിരുവനന്തപുരം: ലോകബാങ്ക് ഉദ്യോഗസ്ഥനെ നീഗ്രോ എന്നു വിളിച്ച് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ കുടുങ്ങി. ലോക ബാങ്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഡോക്ടര്‍ ബെര്‍ണാര്‍ഡ് അരിത്വാക്കെതിരെയാണ് മന്ത്രി ജി സുധാകരന്‍ വംശീയ പരാമര്‍ശം നടത്തിയത്. പ്രസ്താവന വിവാദമായതിനെത്തുടര്‍ന്ന് ജി.സുധാകരന്‍ മാപ്പു പറഞ്ഞു. ലോകബാങ്കിന്റെ സഹായത്തോടെയുള്ള കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രൊജക്ടിനെ(കെഎസ്ടിപി) അവലോകനം ചെയ്ത് കാസര്‍ഗോഡ് പൊതുമരാമത്ത് പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴാണ് ജി സുധാകരന്‍ ലോകബാങ്ക് ഉദ്യോഗസ്ഥനെ ആക്ഷേപിച്ചു കൊണ്ടുള്ള വിവാദ പ്രസ്താവന നടത്തിയത്.

'ലോകബാങ്കെന്നാല്‍ അമേരിക്കയാണ്. അമേരിക്ക ഉണ്ടാകുന്നതിനു മുന്‍പു തന്നെ കേരളമുണ്ട്. ബാങ്കു ലോണ്‍ പിന്‍വലിക്കും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയൊന്നും വേണ്ട. കെഎസ്ടിപി പ്രൊജക്ട് മന്ദഗതിയില്‍ നീങ്ങുന്നതിന്റെ ഉത്തരവാദികള്‍ ലോകബാങ്ക് ഉദ്യോഗസ്ഥരാണ്. താന്‍ പൊതുമരാമത്ത് മന്ത്രിയായതിനു ശേഷം ലോകബാങ്ക് ഉദ്യോഗസ്ഥര്‍ തന്നെ നാലു തവണ സന്ദര്‍ശിച്ചിട്ടുണ്ട്. അവരുടെ ടീം ലീഡര്‍ ഒരു ആഫ്രോ-അമേരിക്കന്‍ വംശജനാണ്. അതിനര്‍ത്ഥം അയാള്‍ ഒബാമയുടെ വംശത്തില്‍ പെട്ടയാളാണ് എന്നാണ്. അയാള്‍ നീഗ്രോയാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ആഫ്രിക്കയില്‍ നിന്നും അമേരിക്കയിലെത്തി അടിമപ്പണി ചെയ്തവരാണ് അവര്‍. അടിമത്തം അവസാനിച്ചപ്പോള്‍ അവര്‍ സ്വതന്ത്രരായി. ഈ ഉദ്യോഗസ്ഥനും അവരുടെ ഭാഗമാണ്', ഇതായിരുന്നു ജി സുധാകരന്‍ നടത്തിയ വിവാദ പ്രസ്താവന.

നസീം സെയ്ദിന്റെ പിൻഗാമി!!! മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണറായി അചൽ കുമാർ ജ്യോതി ചുമതലയേറ്റു!!!

 g-sudhakaran

പ്രസ്താവന വിവാദമായതിനെത്തുടര്‍ന്ന് മന്ത്രി ഖേദം പ്രകടിപ്പിച്ചു. ക്ഷമാപണം നടത്തിക്കൊണ്ട് ഒന്നുകില്‍ ബര്‍ണാര്‍ഡ് അരിത്വാക്ക് കത്തെഴുതുമെന്നും അല്ലെങ്കില്‍ അടുത്ത തവണ ലോകബാങ്ക് ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തുമ്പോള്‍ നേരിട്ട് മാപ്പു പറയുമെന്നും ജി സുധാകരന്‍ പറഞ്ഞു.

English summary
It is learnt that the World Bank officials have taken a serious note of the controversial remark of the Kerala Minister.
Please Wait while comments are loading...