ഹൈക്കോടതി വിധി വരും ഗെയില്‍ പ്രവര്‍ത്തി നിര്‍ത്തിവെക്കണമെന്ന് ജനകീയ സമര സമിതി

 • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: ഗെയില്‍ വാതക പൈപ്പ് ലൈന്‍ ജനവാസ മേഖലയിലൂടെ നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കാതെ കൊണ്ടുപോകുന്നതിനെതിരെ ഹൈക്കോടതിയില്‍ സമരസമിതി സമര്‍പ്പിച്ചിരുന്ന ഹരജി പരിഗണിച്ച് ഹൈക്കോടതി നിയമിച്ചിരുന്ന അഡ്വേക്കേറ്റ് കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഗെയില്‍ അധികൃതര്‍ നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പ്രവര്‍ത്തി നടത്തുന്നതെന്ന കമ്മീഷന്‍ കണ്ടെത്തിയതിനാല്‍ ഹൈക്കോടതി വിധി വരുന്നതുവരെ ഗെയില്‍ പൈപ്പ്‌ലൈന്‍ പ്രവര്‍ത്തികള്‍ നിര്‍ത്തിവെക്കണമെന്ന് ഗെയില്‍ വിരുദ്ധ ജനകീയ സമര സമിതി മലപ്പുറം ജില്ലാ കമ്മിറ്റി യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

 

gail

ഗെയില്‍ ജനകീയ സമര സമിതി കഴിഞ്ഞ ദിവസം മലപ്പുറം കലക്‌ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പോലീസുമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ട പ്രവര്‍ത്തകന്‍

24 മണിക്കൂറിനുള്ളില്‍ രണ്ടാമത്തെ രാജകുമാരനും കൊല്ലപ്പെട്ടു, സൗദിയില്‍ നടക്കുന്നത് എന്താണ്?

പി. എ സലാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പി. കെ. ബാവ, കെ. മുഹമ്മദ് ഇക്ബാല്‍,ഷൗക്കത്ത് കാവനൂര്‍, മുനീബ് കാരക്കുന്ന്, പി. കെ. അബ്ദുല്‍ ഹക്കീം, കെ. പ്രഭാകരന്‍, വരിക്കോടന്‍ ശിഹാബ് പ്രസംഗിച്ചു

cmsvideo
  ഗെയില്‍ സമരത്തിൻറെ ലക്ഷ്യം മറ്റൊന്ന് ജമാഅത്തെ ഇസ്ലാമിയെ വെട്ടിലാക്കി റിപ്പോർട്ട്
  English summary
  gail pipe line works should be stopped till high court judgement; protest leaders

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്