ഗെയില്‍ പദ്ധതിയുടെ മറവില്‍ അധികൃതരുടെ ഗുണ്ടാവിളയാട്ടം; കലങ്ങിയ കണ്ണുമായി വീട്ടമ്മ

 • Written By:
Subscribe to Oneindia Malayalam

കോഴിക്കോട്: നിര്‍ദിഷ്ട കൊച്ചി-മംഗളൂരു ഗെയില്‍ വാതകപൈപ്പ് ലൈന്‍ പദ്ധതിയുടെ മറവില്‍ പോലീസും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഗുണ്ടാവിളയാട്ടം നടത്തുന്നുവെന്ന് ആരോപണം. സ്ഥലം ഉടമകളെ അറിയിക്കാതെ സ്ഥലം കൈയേറി വസ്തുവകകള്‍ നശിപ്പിക്കുന്നുവെന്നാണ് വിവരം. ഒരു വീട്ടമ്മയുടെ അനുഭവം മാധ്യമപ്രവര്‍ത്തകര്‍ നേരില്‍ കണ്ടു. സംഭവം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

Xstrike

വിവാദമായ പദ്ധതിയുടെ ഭാഗമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിക്കാന്‍ തുടങ്ങിയതോടെയാണ് മുക്കത്തും സമീപ മേഖലകളിലും പ്രശ്‌നങ്ങള്‍ ഉണ്ടായത്. മുക്കം എരഞ്ഞിമാവില്‍ നടന്ന സമരം അക്രമാസക്തമാകുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിക്കുകയും ചെയ്തിരുന്നു.

അതിന് പിന്നാലെയാണ് സാജിദ എന്ന യുവതിയുടെ സ്ഥലം അവരെ അറിയിക്കുക പോലും ചെയ്യാതെ ഒഴിപ്പിച്ചത്. പോലീസും ഗെയില്‍ ഉദ്യോഗസ്ഥരുമെത്തി പറമ്പിലെ മരങ്ങളും മറ്റും നശിപ്പിക്കുകയായിരുന്നു. പരിസരവാസികള്‍ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് സാജിദ ചെറുവാടിയില്‍ മകളുടെ അടുത്തു നിന്ന് സംഭവസ്ഥലത്തെത്തിയത്.

ഇവരുടെ ഭൂമിയിലൂടെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതത്രെ. ഇതുസംബന്ധിച്ച് നേരത്തെ വില്ലേജ് ഓഫീസില്‍ അന്വേഷിച്ചിരുന്നു. എന്തെങ്കിലുമുണ്ടെങ്കില്‍ അറിയിക്കാം എന്നാണ് മറുപടി ലഭിച്ചത്. ഒരു മറുപടിയും ഇതുവരെ ലഭിച്ചിട്ടില്ല.

അതിനിടെയാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം പോലീസിന്റെ അകമ്പടിയോടെയുള്ള 'കൈയേറ്റം'. പോലീസുകാരോടും സാജിദ കരഞ്ഞു വിഷയം പറയുന്നുണ്ടായിരുന്നു. എന്നാല്‍ പോലീസ് ഇതൊന്നും കേള്‍ക്കാന്‍ പോലും തയ്യാറായില്ല. സ്ഥലത്തിന്റെ ഒരു ഭാഗം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഉഴുതുമറിക്കുകയും ചെയ്തു. മരങ്ങള്‍ വെട്ടിമാറ്റുകയും ചെയ്തിട്ടുണ്ട്. പ്രദേശത്തെ മറ്റു സ്ഥലങ്ങളും ഏറ്റെടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

cmsvideo
  ഗെയില്‍ സമരം അക്രമാസക്തമാക്കിയതിന് പിന്നില്‍ തീവ്രവാദ സംഘടനകള്‍! | Oneindia Malayalam
  English summary
  Gail Project: Land acquisition starts at Mukkam with support of Police

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്