ഗെയില്‍ വിരുദ്ധ സമരം തള്ളി പ്രമേയം; സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയില്‍ പയ്യോളി മനോജ് വധക്കേസ് പ്രതിയും

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: വിവിധ തലങ്ങളില്‍ നിന്നുയര്‍ന്ന വിമര്‍ശനത്തിനിടയിലും സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്ത് പി മോഹനന് ഒരുവസരം കൂടി നല്‍കിയത് സംസ്ഥാന നേതൃത്വത്തിന്റെകൂടി ഇടപെടല്‍. മോഹനന് പകരം ഔദ്യോഗിക വിഭാഗത്തില്‍ നിന്ന് എം മെഹബൂബിന്റെയും കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്ററുടെയും പേര് ഉയര്‍ന്നെങ്കിലും അദ്ദേഹം തന്നെ തുടരട്ടെയെന്ന് കൊയിലാണ്ടിയില്‍ നടക്കുന്ന സമ്മേളനത്തില്‍ ആദ്യാവസാനം പങ്കെടുത്ത പോളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

മകനേക്കാള്‍ സ്‌നേഹം ജബ്ബുവിനോട്; വളര്‍ത്തുനായയെ കൊന്ന മകനെ പിതാവ് അറസ്റ്റ് ചെയ്യിച്ചു

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലുള്‍പ്പെടെ പാര്‍ട്ടിക്കുവേണ്ടി ജയില്‍വാസം അനുഭവിച്ച പി മോഹനനെ മാറ്റിയാല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്ന് സംസ്ഥാന നേതൃത്വം ആശങ്കപ്പെട്ടിരുന്നു. പയ്യോളി മനോജ് വധത്തില്‍ നേതാക്കള്‍ പ്രതിചേര്‍ക്കപ്പെട്ട സാഹചര്യത്തില്‍ പാര്‍ട്ടി അവരെ സംരക്ഷിക്കുമെന്ന സന്ദേശം നല്‍കാന്‍ കൂടിയാണ് പി മോഹനന് വീണ്ടും അവസരം നല്‍കിയത്.

cpmpayoli

കടുത്ത വിമര്‍ശനമാണ് പി മോഹനനെതിരെ സമ്മേളനത്തില്‍ ചില പ്രതിനിധികള്‍ ഉന്നയിച്ചത്. പിണറായി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ചു, ജില്ലാ കമ്മിറ്റി ഓഫിസിന് ബോംബെറിഞ്ഞ സംഭവവുമായ് ബന്ധപ്പെട്ട പുകമറ മാറ്റാന്‍ സാധിച്ചില്ല, കോഴിക്കോട് നഗരത്തിലുള്‍പ്പെടെ വിഭാഗീയതയ്ക്ക് പക്ഷം പിടിച്ചു, കുറ്റിയാടിയില്‍ കെ കെ ലതികയുടെ പരാജയം തുടങ്ങിയവ അവര്‍ ആയുധമാക്കി. എന്നാല്‍ പല വിമര്‍ശനവും പ്രസീഡിയം ഇടപെട്ട് തടഞ്ഞെന്ന പരാതിയുമുണ്ട്. മോഹനനെ സംരക്ഷിക്കണമെന്ന പൊതുവികാരമാണ് സംസ്ഥാന നേതാക്കള്‍ക്കുണ്ടായത്.

കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജന്‍, എ കെ ബാലന്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ഗോവിന്ദന്‍ എന്നിവര്‍ വിവിധ ഘട്ടത്തില്‍ ഇടപെട്ട് അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചതായി അറിയുന്നു. അതേസമയം മന്ത്രി ടി പി രാമകൃഷ്ണനെതിരെ ഉയര്‍ന്ന ആക്ഷേപങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാനും പ്രസീഡിയം അവസരം ഒരുക്കി. ഗെയില്‍ വിരുദ്ധ സമരത്തെ തള്ളി സി പി എം ജില്ലാ സമ്മേളനം പ്രമേയം പാസാക്കി. വികസന വിരോധകളെ ഒറ്റപ്പെടുത്തണമെന്ന് പ്രമേയത്തില്‍ പറയുന്നു. നിക്ഷിപ്ത താത്പര്യക്കാരും വര്‍ഗീയതീവ്രവാദ സംഘടനകളുമാണ് പദ്ധതിക്കെതിരെ ജനങ്ങളെ ഇളക്കി വിടുന്നതെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി.

43 അംഗ ജില്ലാ കമ്മിറ്റിയില്‍ ഏഴ് പേര്‍ പുതുമുഖങ്ങളാണ്. പയ്യോളി മനോജ് വധക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത ടി ചന്തുമാസ്റ്റര്‍ ജില്ലാ കമ്മിറ്റിയില്‍ തുടരും. നിലവിലുള്ള ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കപ്പെടുമെന്ന് കരുതിയ എം കെ നളിനിയെ നിലനിര്‍ത്തിയപ്പോള്‍ ടി പി ബാലകൃഷ്ണന്‍ നായരെ ഒഴിവാക്കി. മന്ത്രി ടി പി രാമകൃഷ്ണന്റെ ഭാര്യയാണ് നളിനി. പി മോഹനന്റെ ഭാര്യ കെ കെ ലതികയും ജില്ലാ കമ്മിറ്റിയിലുണ്ട്. ഔദ്യോഗിക വിഭാഗത്തില്‍ തന്നെ പി മോഹനന്റെ എതിര്‍ ചേരിയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍ കോഴിക്കോട് മേയര്‍ എം ഭാസ്‌കരന്‍ വിഭാഗത്തിന് സമ്മേളന കാലയളവ് കനത്ത തിരിച്ചടിയാണ് നല്‍കിയത്. കരുവിശ്ശേരി ലോക്കല്‍ സമ്മേളനത്തില്‍ തുടങ്ങിയ വെട്ടിനിരത്തല്‍ ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചു. ഭാസ്‌കരന്‍ വിരുദ്ധ ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി പി നിഖിലിനെ ജില്ലാ കമ്മിറ്റി അംഗമാക്കിയത് പി മോഹനന്റെ ഇടപെടലിനെ തുടര്‍ന്നാണ്.

പി വിശ്വന്‍, എം ഭാസ്‌കരന്‍, സി ഭാസ്‌കരന്‍, എം മെഹബൂബ്, കെ പി കുഞ്ഞമ്മദ്കുട്ടി, ടി പി ദാസന്‍, എം മെഹബൂബ്, ടി പി ദാസന്‍, ജോര്‍ജ്ജ് എം തോമസ്, എ കെ പത്മനാഭന്‍, കെ ദാസന്‍, കെ കുഞ്ഞമ്മദ്, എ കെ ബാലന്‍, കെ ടി കുഞ്ഞിക്കണ്ണന്‍, പി എ മുഹമ്മദ് റിയാസ്, എം ഗിരീഷ്, ടി ചന്തുമാസ്റ്റര്‍, കാനത്തില്‍ ജമീല, ടി പി ബിനീഷ് തുടങ്ങിയവരാണ് ജില്ലാ കമ്മിറ്റിയിലെ പ്രമുഖര്‍. ഇവരെല്ലാം ഔദ്യോഗിക പക്ഷക്കാരാണ്. മുമ്പ് വി എസ് പക്ഷത്തിന്റെ ഭാഗമായിരുന്ന സി പി മുസാഫര്‍ അഹമ്മദ് ഉള്‍പ്പെടെയുള്ളവരും ഇപ്പോള്‍ ഔദ്യോഗിക വിഭാഗത്തിലാണ്.

English summary
gail protest stike theme-cpm kozhikode district committee payoli murder case culprit also

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്