ഗണേഷ് ഉന്നമിട്ടത് ഇന്നസെന്റിനെ അല്ല, മമ്മൂട്ടിയെ..!! കസേര രക്ഷിച്ചത് മോഹന്‍ലാല്‍..!!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: അമ്മ ജനറല്‍ ബോഡി യോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തില്‍ ഗണേഷ്‌കുമാറും മുകേഷും അടക്കമുള്ളവര്‍ പത്രക്കാരുടെ ചോദ്യത്തോട് പ്രതികരിച്ച രീതി ഏറെ വിമര്‍ശിക്കപ്പെട്ടതാണ്. അമ്മ തകരില്ലെന്നും ദിലീപിനെ വേട്ടയാടാന്‍ അനുവദിക്കില്ലെന്നും ഘോരഘോരം വാദിച്ചത് ഗണേഷ് കുമാറായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസമാണ് അമ്മയ്‌ക്കെതിരെ ഗണേഷ് എഴുതിയ കത്ത് പുറത്ത് വന്നത്. ഇതോടെ ഗണേഷിന്റെ നിലപാടിലെ ഇരട്ടത്താപ്പും ചര്‍ച്ചയായി. എന്നാല്‍ അമ്മ യോഗത്തില്‍ കത്ത് ചര്‍ച്ച ചെയ്തുവെന്ന് തനിക്ക് തൃപ്തികരമായ ഉത്തരം ലഭിച്ചുവെന്നും വിശദീകരിച്ച് ഗണേഷ് തന്നെ രംഗത്തെത്തി. ഗണേഷിന്റെ വിവാദ കത്തിന്മേല്‍ നടന്നത് ഇതാണ്.

അമ്മയ്ക്ക് കത്ത്

അമ്മയ്ക്ക് കത്ത്

നടി ആക്രമിക്കപ്പെട്ട കേസിലും ദിലീപിനെ വേട്ടയാടുന്നതിലും അമ്മ വേണ്ടത് പോലെ ഇടപെട്ടില്ലെന്ന് ആരോപിക്കുന്നതായിരുന്നു ഗണേഷിന്റെ കത്ത്. അമ്മ പിരിച്ചുവിടണമെന്നും കത്തില്‍ ആവശ്യമുണ്ട്.

ലക്ഷ്യം മെഗാസ്റ്റാർ

ലക്ഷ്യം മെഗാസ്റ്റാർ

അമ്മ പ്രസിഡണ്ട് ഇന്നസെന്റിനെ രൂക്ഷമായി വിമര്‍ശിക്കുന്ന കത്ത് യഥാര്‍ത്ഥത്തില്‍ മമ്മൂട്ടിയെ ലക്ഷ്യം വെച്ചുള്ളതായിരുന്നുവെന്നാണ് സൂചന. അമ്മയുടെ ജനറല്‍ സെക്രട്ടറി കൂടിയാണ് മെഗാസ്റ്റാര്‍

കത്ത് ചർച്ചയാക്കാൻ

കത്ത് ചർച്ചയാക്കാൻ

മമ്മൂട്ടി നേതൃസ്ഥാനത്തേക്ക് വന്നത് മുതല്‍ സംഘടനയുടെ പ്രവര്‍ത്തനം നേരായ വഴിക്കല്ലെന്നാണ് ഗണേഷ് സൂചിപ്പിക്കാന്‍ ശ്രമിച്ചതത്രേ. കത്ത് അമ്മയുടെ എക്‌സിക്യൂട്ടീവിലും ജനറല്‍ ബോഡിയിലും ചര്‍ച്ചയാക്കാനും ഗണേഷ് ലക്ഷ്യമിട്ടിരുന്നു.

ലക്ഷ്യം നേതൃമാറ്റം

ലക്ഷ്യം നേതൃമാറ്റം

കത്ത് ചര്‍ച്ചയാവുന്നതോടെ ഇന്നസെന്റും മമ്മൂട്ടിയും സ്ഥാനമൊഴിയാന്‍ തയ്യാറാകുമെന്നും പ്രതീക്ഷിക്കപ്പെട്ടു. ഇത് വഴി സംഘടനയില്‍ ഒരു നേതൃമാറ്റത്തിനുള്ള നീക്കമാണ് ഗണേഷ് നടത്തിയതെന്നാണ് കരുതപ്പെടുന്നത്.

ഇടപെട്ടത് മോഹൻലാൽ

ഇടപെട്ടത് മോഹൻലാൽ

എന്നാല്‍ കത്ത് എക്‌സിക്യൂട്ടീവില്‍ ചര്‍ച്ചയായപ്പോള്‍ കൂടുതല്‍ പ്രശ്‌നത്തിലേക്ക് കടക്കാതെ തടയിട്ടത് നടന്‍ മോഹന്‍ലാല്‍ ആണെന്നാണ് അറിയുന്നത്. ജനറല്‍ ബോഡിയില്‍ കത്ത് ചര്‍ച്ച ചെയ്യേണ്ടെന്നും ഒരുമിച്ച് നീങ്ങാമെന്നും നിര്‍ദേശം വെച്ചത് മോഹന്‍ലാല്‍ ആയിരുന്നു.

കത്ത് ചോർന്നത്

കത്ത് ചോർന്നത്

ഇതിന് വഴങ്ങിയതോടെയാണ് കത്തിന് നേരെ വിപരീതമായ നിലപാട് പത്രസമ്മേളനത്തിൽ ഗണേഷ് സ്വീകരിച്ചത്. അതേസമയം ഗണേഷിന്റെ കത്ത് ചോർന്നത് അമ്മയിൽ തർക്കത്തിന് ഇടയാക്കിയതായും സൂചനയുണ്ട്.

നേതൃത്വത്തിനെതിരെ

നേതൃത്വത്തിനെതിരെ

അമ്മയുടെ കപട മാതൃത്വം പിരിച്ച് വിട്ട് എല്ലാവരും സ്വന്തം കാര്യം നോക്കണമെന്നതടക്കം ഗണേഷ് കത്തിൽ ആവശ്യപ്പെട്ടിരുന്നു. നടി ആക്രമിക്കപ്പെട്ടപ്പോള്‍ അമ്മയുടെ നേതൃത്വം ചെയ്തത് തിരശ്ശീലയ്ക്ക് പിന്നിലൊളിക്കലാണ്.

പിന്നെന്തിനാണ് സംഘടന

പിന്നെന്തിനാണ് സംഘടന

ആ വിഷയത്തില്‍ മമ്മൂട്ടിയുടെ വീട്ടില്‍ പേരിന് ഒരു യോഗം ചേര്‍ന്ന് ഒരു തിരക്കഥാകൃത്തിനെക്കൊണ്ട് പ്രസ്താവന പുറപ്പെടുവിക്കുക മാത്രമാണ് ചെയ്തതെന്നും ഗണേഷ് കുമാര്‍ കത്തില്‍ കുറ്റപ്പെടുത്തുന്നു. ഒരംഗം ക്രൂരമായി ആക്രമിക്കപ്പെടുമ്പോളും, പരസ്യമായി അധിക്ഷേപിക്കപ്പെടുമ്പോഴും ശബ്ദം ഉയര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെന്തിനാണ് സംഘടനയെന്നും ഗണേഷ് ചോദിക്കുന്നു.

English summary
Ganesh Kumar's letter to AMMA was aimed at Mammootty, reports.
Please Wait while comments are loading...