കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗംഗേശാനന്ദ പോലീസിനു മുന്നിൽ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞത്....!! ഇതാണോ ശരിക്കും സംഭവിച്ചത്!!

പേട്ട സർക്കിൾ ഇൻസ്പെക്ടർ ഓഫീസിൽ ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷ്ണർ അജിത് കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: പീഡനശ്രമം തടയുന്നതിന് യുവതി ലിംഗഛേദം ചെയ്ത ഗംഗേശാനന്ദ തീർഥ പാദ ചോദ്യം ചെയ്യലിനിടെ പോലീസിനു മുന്നിൽ പൊട്ടിക്കരഞ്ഞു. താൻ നിരപരാധിയാണെന്നാണ് ഗംഗേശാനന്ദ തീർഥപാദ പറയുന്നത്. ഗംഗേശാനന്ദയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ചോദ്യം ചെയ്യലിനോട് ഇയാൾ സഹകരിക്കുന്നില്ലെന്നാണ് വിവരം.

വ്യാഴാഴ്ച ഗംഗേശാനന്ദയെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ഇതിനു പിന്നാലെ തന്നെ സ്വാമിയെ ചോദ്യം ചെയ്യാനും ആരംഭിച്ചിരുന്നു. പേട്ട സർക്കിൾ ഇൻസ്പെക്ടർ ഓഫീസിൽ ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷ്ണർ അജിത് കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. യുവതിയും അവരുടെ ആളുകളും ചേർന്ന് തന്നെ കെണിയിൽപ്പെടുത്തിയതാണെന്നാണ് ഗംഗേശാനന്ദ പാദ പറയുന്നത്.

 പൊട്ടിക്കരഞ്ഞ് സ്വാമി

പൊട്ടിക്കരഞ്ഞ് സ്വാമി

വ്യാഴാഴ്ച കോടതി സ്വാമിയെ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു കൊണ്ട് ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെ ഇന്നലെ തന്നെ ചോദ്യം ചെയ്യൽ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് സ്വാമി പൊട്ടിക്കരഞ്ഞത്. ചോദ്യം ചെയ്യലുമായി സ്വാമി സഹകരിക്കുന്നില്ലെന്നാണ് പുറത്തു വരുന്ന വിവരം.

തന്നെ കുടുക്കിയതെന്ന്

തന്നെ കുടുക്കിയതെന്ന്

പെൺകുട്ടിയും അവരുടെ ആളുകളും ചേർന്ന് തന്നെ കുടുക്കിയതാണെന്നാണ് ഗംഗേശാനന്ദ പാദ പോലീസിനോട് പറഞ്ഞിരിക്കുന്നത്. താൻ നിരപരാധിയാണെന്നും സ്വാമി പോലീസിനോട് പറഞ്ഞു. എന്നാൽ സ്വാമിയുടെ വാക്കുകൾ പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല.

 യുവതിയും കുടുംബവും ചൂഷണം ചെയ്തു

യുവതിയും കുടുംബവും ചൂഷണം ചെയ്തു

യുവതിയും കുടുംബവുമായി സ്വാമിക്കുള്ള ബന്ധം യുവതിയുടെ കുടുംബത്തിൽ നിന്ന് പണം തട്ടിയത് തുടങ്ങിയ കാര്യങ്ങളായിരുന്നു പോലീസ് ചോദിച്ചത്. എന്നാൽ യുവതിയും കുടുംബവും തന്നെ ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് ഗംഗേശാനന്ദ പാദ പറയുന്നത്.

ശാരീരിക അസ്വസ്ഥത

ശാരീരിക അസ്വസ്ഥത

ചോദ്യം ചെയ്യലിനോട് സഹകരിക്കാതിരിക്കാൻ സ്വാമി ശാരീരിക അസ്വസ്ഥത കാണിക്കുന്നതായി പോലീസ് പറയുന്നു. ജനനേന്ദ്രിയം മുറിഞ്ഞ ഭാഗത്ത് വേദനയുള്ളതായി സ്വാമി കാണിക്കുകയാണെന്നും പോലീസ് പറയുന്നു.

 ആരോഗ്യ നില തൃപ്തികരം

ആരോഗ്യ നില തൃപ്തികരം

അതേസമയം പോലീസ് കസ്റ്റഡിയിലുള്ള ഗംഗേശാനന്ദയുടെ ആരോഗ്യനില തൃപ്തികരമാണ്. മെഡിക്കൽ കോളേജിൽ നിന്നുള്ള ഡോക്ടർമാർ ആരോഗ്യം പരിശോധിക്കുന്നുണ്ട്. സ്വാമിയുടെ കാവലിന് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർ മരുന്ന് നൽകുന്നുണ്ട്. മൂത്രം പോകുന്നതിന് ട്യൂബ് ഇട്ടിട്ടുണ്ട്.

പെൺകുട്ടിയുടെ വീട്ടുകാരുടെ സാന്നിധ്യത്തിൽ

പെൺകുട്ടിയുടെ വീട്ടുകാരുടെ സാന്നിധ്യത്തിൽ

പെൺകുട്ടിയുടെ വീട്ടുകാരുടെ സാന്നിധ്യത്തിൽ സ്വാമിയെ ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്. സ്വാമിയുടെ ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കും പെൺകുട്ടിയുടെ വീട്ടുകാരോട് സ്വാമി പറഞ്ഞിട്ടുളള വസ്തു ഇടപാടുകളെ കുറിച്ചും അന്വേഷിക്കും.

 വീട്ടിലെത്തിച്ച് തെളിവെടുപ്പ്

വീട്ടിലെത്തിച്ച് തെളിവെടുപ്പ്

പെൺകുട്ടിയുടെ വീടും പരിസരവും തിരിച്ചറിയുന്നതിനും വീടിനുള്ളിൽ നിന്ന് തെളിവുകൾ ശേഖരിക്കുന്നതിനും സ്വാമിയെ പെൺകുട്ടിയുടെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തും.

 പോലീസിന് കോടതിയുടെ വിമർശനം

പോലീസിന് കോടതിയുടെ വിമർശനം

ഗംഗേശാനന്ദയെ കോടതിയിൽ ഹാജരാക്കാത്തതിന് കോടതി പോലീസിനെ രൂക്ഷഭാഷയിൽ വിമർശിച്ചിരുന്നു. സ്വാമി ആരുടെ കസ്റ്റഡിയാലാണെന്ന് കോടതി ചോദിച്ചിരുന്നു. ഇതിനു ശേഷമാണ് കസ്റ്റഡി അനുവദിച്ചത്.

English summary
gangesananda questioned by police in custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X