ലിംഗം മുറിച്ചത് പെണ്‍കുട്ടി തന്നെ; പക്ഷെ പീഡനശ്രമത്തിനിടെയല്ല... മൊഴിമാറ്റി ഗംഗേശാനന്ദ

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: പീഡന ശ്രമിത്തിനിടെ പെണ്‍കുട്ടി ജനനേന്ദ്രിയ മുറിച്ച സ്വാമി ഗംഗേശാനന്ദ പുതിയ മൊഴിയുമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍. ജനനേന്ദ്രിയം സ്വയം മുറിച്ചതല്ലെന്നും താന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ പെണ്‍കുട്ടി മുറിച്ചാണെന്ന് ഗംഗേശാന്ദ മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ നടന്ന ആക്രമണത്തിന് പെണ്‍കുട്ടിയുടെ കാമുകന്‍ അയ്യപ്പദാസിന്റെ സഹായമുണ്ടായിരുന്നെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

gangesananda

പെണ്‍കുട്ടി തനിക്കെതിരെ നടത്തിയ ആരോപണങ്ങള്‍ വാസ്തവ രഹിതമാണെന്നും പെണ്‍കുട്ടി നല്‍കിയ മൊഴിയെ അടിസ്ഥാനാമാക്കിയാണ്  അന്വേഷണം നടക്കുന്നതെന്നും സ്വാമി ആരോപിച്ചു. എന്നാല്‍ സ്വാമി ആദ്യം പോലീസില്‍ നല്‍കിയ മൊഴിക്ക് വിരുദ്ധമായ കാര്യങ്ങളാണ് ഇപ്പോള്‍ മാധ്യമങ്ങളോട് സംസാരിച്ചത്. ജനനേന്ദ്രിയം സ്വയം മുറിച്ചതാണെന്ന് സ്വാമി മൊഴി നല്‍കിയെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകളെ ഗംഗേശാന്ദ നിഷേധിച്ചു. 

കഴിഞ്ഞ മാസം 20നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വര്‍ഷങ്ങളായി പെണ്‍കുട്ടിയുടെ കുടുംബവുമായി ഗംഗേശാന്ദയക്ക് ബന്ധമുണ്ടായിരുന്നു. സന്ന്യാസി തന്നെ പ്ലസ് ടു കാലം മുതല്‍ പീഡിപ്പിച്ചിരുന്തായി ഇരുപത്തിമൂന്നുകാരിയായ യുവതി പോലീസിന് മൊഴി നല്‍കിയിരുന്നു.

English summary
Gangesananda meet media in the presents of police. He raised allegation about the enquiry, he says the police considering the only the girl.
Please Wait while comments are loading...