കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലക്കാടും കഞ്ചാവ് കൃഷി, അന്യസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

  • By Sruthi K M
Google Oneindia Malayalam News

പാലക്കാട്: കേരളത്തിലും കഞ്ചാവ് കൃഷി വ്യാപകം. പാലക്കാട് യാക്കരയിലാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്. കേരളത്തില്‍ കഞ്ചാവ് കൃഷി നടത്തുന്നതാകട്ടെ അന്യസംസ്ഥാന തൊഴിലാളികളും. യാക്കരയിലെ അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്താണ് പോലീസ് കഞ്ചാവ് കൃഷി കണ്ടെത്തിയിരിക്കുന്നത്.

പൂര്‍ണ വളര്‍ച്ചയെത്തിയ കഞ്ചാവുചെടികളാണ് കേരള വാട്ടര്‍ അതോറിറ്റിയുടെ പുതിയ വാട്ടര്‍ടാങ്ക് നിര്‍മിക്കുന്ന സ്ഥലത്തിന് സമീപത്തായി ഉള്ളത്. ഇതിനടുത്തായാണ് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നത്. ഇതിനെത്തുടര്‍ന്ന് പതിനഞ്ച് അന്യസംസ്ഥാന തൊഴിലാളികളെ പാലക്കാട് എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി.

palakadu

പത്തു കിലോ കഞ്ചാവാണ് ഈ ചെടികളില്‍ നിന്നും പോലീസിന് കിട്ടിയത്. പിടികൂടിയവര്‍ ഒഡിഷ, ബംഗാള്‍ സ്വദേശികളാണ്. ഇവര്‍ സ്വന്തം ആവശ്യങ്ങള്‍ക്കാണ് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയതെന്നും പോലീസ് പറയുന്നു. എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ പി.കെ സതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്.

കേരളത്തില്‍ അന്യസംസ്ഥാന തൊഴിലാളികളില്‍നിന്നും കഞ്ചാവ് ഇതിനുമുന്‍പും പിടിച്ചെടുത്തിട്ടുണ്ട്. ഇടുക്കി, തൃശ്ശൂര്‍, ചെര്‍പ്പുളശ്ശേരി എന്നിവിടങ്ങളിലും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

English summary
migrant Labourers ganja farm found in the Palakkad, the police arrested 15 migrant Labourers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X