സുധാകരന്‍ ആധുനിക ഗാന്ധിയാവാന്‍ നോക്കുന്നു, സഹിക്കുകയെ വഴിയുള്ളൂവെന്ന് യാക്കോബായ ബിഷപ്പ്!!
തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ചെത്തുകാരന്റെ മകന്‍ എന്ന പരാമര്‍ശത്തില്‍ കെ സുധാകരനെതിരെ യാക്കോബായ ബിഷപ്പ് ഗിവര്‍ഗീസ് കുറിലോസ്. ആധുനിക ഗാന്ധിയാവാനാണ് സുധാകരന്റെ ശ്രമമെന്ന് അദ്ദേഹം തുറന്നടിച്ചു. കെ സുധാകരന്‍ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചത് തികച്ചും പ്രതിഷേധാര്‍ഹമാണ്. ചെത്തുകാരന്റെ മകന്‍ എന്ന പരാമര്‍ശം, തൊഴിലിന്റെ മാഹാത്മ്യം എന്നൊക്കെ പറഞ്ഞ് ന്യായീകരിക്കാനാണ് സുധാകരന്റെ ശ്രമം. ഇതൊക്കെ ഗാന്ധി ചെയ്തത് പോലെ ന്യായീകരിക്കാനാണ് ശ്രമിക്കുന്നത്. ജാതി വ്യവസ്ഥയെ ഗാന്ധി ന്യായീകരിച്ചത് തൊഴിലിന്റെ മാഹാത്മ്യം എന്നൊക്കെയുള്ള ആദര്‍ശം ഉപയോഗിച്ചിരുന്നുവെന്നും മാര്‍ കുറിലോസ് പറഞ്ഞു.

സുധാകരന്‍ ആദ്യം ഇത്തരത്തില്‍ നടത്തിയ ഹീനമായ പരാമര്‍ശം പിന്‍വലിച്ച് ക്ഷമ പറയണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. പിണറായി വിജയന്റെ വമ്പിച്ച് ജനപിന്തുണയിലും സ്വാധീനത്തിലുമുള്ള അസഹിഷ്ണുതയാണ് ഈ ജാതി അവഹേളത്തില്‍ കൂടി പുറത്ത് വന്നിരിക്കുന്നത്. തല്‍ക്കാലം അത് സഹിക്കുക മാത്രമേ സുധാകരനെ പോലെയുള്ളവര്‍ക്ക് മാര്‍ഗമുള്ളൂവന്നെും ഗീവര്‍ഗീസ് കുറിലോസ് മറുപടി നല്‍കി. അതേസമയം കോണ്‍ഗ്രസില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് സുധാകരനെ ആരും പിന്തുണയ്ക്കാന്‍ തയ്യാറായിട്ടില്ല. അദ്ദേഹം പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടത് പോലെയാണ്.
അതേസമയം പരാമര്‍ശത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പറഞ്ഞ സുധാകരന്‍ നേതൃത്വത്തിനെതിരെയും രംഗത്ത് വന്നു. താന്‍ കെപിസിസി പ്രസിഡന്റാവാതിരിക്കാന്‍ ശ്രമിക്കുന്നവരാണ് വിവാദത്തിന് പിന്നില്ലെന്ന് സുധാകരന്‍ ആരോപിച്ചു. സുധാകരന്റെ വിമര്‍ശനം വന്നതിന് പിന്നാലെ രമേശ് ചെന്നിത്തല പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്. ആലങ്കാരികമായി മുഖ്യമന്ത്രിയുടെ ധാരാളിത്വത്തേയും ധൂര്‍ത്തിനെയുമാണ് സുധാകരന്‍ പരാമര്‍ശിച്ചതെന്നും, ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. സുധാകരന്റെ വിശദീകരണത്തില്‍ പൂര്‍ണ തൃപ്തനാണെന്നും ചെന്നിത്തല വ്യക്തമാക്കി.
Recommended Video
സുധാകരനെ ചെന്നിത്തല ന്യായീകരിച്ചെങ്കിലും കോണ്‍ഗ്രസിനുള്ളില്‍ സുധാകരനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍ ഇതിനെ കടുത്ത രീതിയില്‍ തന്നെ നേരിടാന്‍ സുധാകരനും ഒരുങ്ങിയിരിക്കുകയാണ്. ഷാനിമോള്‍ ഉസ്മാന്‍ സുധാകരന്‍ മാപ്പുപറയണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ തന്നെ വിമര്‍ശിക്കാന്‍ ഷാനിമോള്‍ ആരാണെന്നായിരുന്നു സുധാകരന്റെ ചോദ്യം. എഐസിസി നേതാവിനെ തന്നെ വിമര്‍ശിച്ച സാഹചര്യത്തില്‍ സുധാകരനെതിരെ തിരഞ്ഞെടുപ്പ് കഴിഞ്ഞോ അതിന് മുമ്പോ നടപടിയുണ്ടാവാം. തിരഞ്ഞെടുപ്പിന് മുമ്പ് നടപടിയുണ്ടായാല്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടല്ലെന്ന സന്ദേശമാവും വോട്ടര്‍മാര്‍ക്ക് ലഭിക്കുക.












Click it and Unblock the Notifications