കേരളത്തിലെ പത്ത് ജില്ലകളില്‍ ജനിതകമാറ്റം വന്ന വൈറസ്; ഒരു മാസത്തിനിടെ രൂക്ഷമായെന്ന് പഠനം
തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് ജില്ലകളില്‍ ഇരട്ട ജനിതക വൃതിയാനം സംഭവിച്ച കൊറോണ വൈറസിന്റെ വേരിയന്റ് ബി വണ്‍ 617 കണ്ടെത്തി. അതിതീവ്ര വ്യാപന ശേഷിയുള്ള വൈറസാണിതെന്നാണ് സൂചന. ജനിതകമാറ്റം വന്നതും തീവ്ര രോഗവ്യാപന ശേഷിയുള്ളതുമായ വൈറസ് സംസ്ഥാനത്തിന്റെ പലഭാഗത്തും കണ്ടെത്തിയിട്ടുണ്ടെന്നും അത്തരം പ്രദേശങ്ങള്‍ പൂര്‍ണമായും അടച്ചിടേണ്ടിവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു.

ജനിതക മാറ്റം വന്ന വൈറസ് വ്യാപനമുണ്ടായത് കഴിഞ്ഞ ഒരു മാസത്തിനിടെയാണെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെനോമിക്‌സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജിയുടെ പഠനത്തില്‍ വ്യക്തമായിരുന്നു. മഹാരാഷ്ട്രയെ ഉള്‍പ്പടെ വിറപ്പിച്ച ഈ വൈറസ് വകഭേദത്തിന് അതിതീവ്ര വ്യാപന ശേഷി, രോഗ തീവ്രത കൂട്ടുന്ന വകഭേദമാണ്. ജന സാന്ദ്രത കൂടിയ കേരളത്തിലെ ഈ വൈറസ് സാന്നിദ്ധ്യം അതീവ ഗുരുതര സാഹചര്യമാണെന്ന് വിദഗ്ദര്‍ പറയുന്നു.
Recommended Video
നിലവില്‍ ഈ വൈറസിന്റെ സാന്നിദ്ധ്യം ഏറ്റവും കൂടുതല്‍ കോട്ടയത്തും ആലപ്പുഴയിലുമാണ്. 19.05 ശതമാനം. മലപ്പുറത്ത് 15.63 ശതമാനവും കോഴിക്കോടും പാലക്കാടും പത്ത് ശതമാനത്തില്‍ കൂടുതലുമുണ്ട്. കാസര്‍കോഡ്, എറണാകുളം, കണ്ണൂര്‍, കൊല്ലം, വയനാട് ജില്ലകളിലും ബി വണ്‍ 617 വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസ്സുകളുടെ സാന്നിധ്യം കണ്ടെത്തിയ മേഖലകളില്‍ ശക്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ആണ് സര്‍വ്വകക്ഷിയോഗത്തിന്റെ തീരുമാനം. ലോക്ക് ഡൗണ്‍ പോലെയുള്ള ശക്തമായ നടപടികള്‍ തന്നെ ഈ മേഖലകളില്‍ നടപ്പിലാക്കും. ഈ വൈറസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിച്ചാല്‍ മൊത്തം പ്രതിരോധ പ്രവര്‍ത്തനങ്ങളെ തന്നെ അത് ബാധിച്ചേക്കും.
ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ. നടി തനുശ്രീ ദത്തയുടെ പുതിയ ചിത്രങ്ങൾ












Click it and Unblock the Notifications