ജനനേന്ദ്രിയം ഛേദിച്ച കേസ്: ഡിജിപി ബി സന്ധ്യയുടെ പങ്ക് അന്വേഷിക്കണം; പ്രതികരിച്ച് സ്വാമി ഗംഗേശാനന്ദ
കൊച്ചി: ജനനേന്ദ്രിയം ഛേദിച്ച കേസിൽ വെളിപ്പെടുത്തലുകളുമായി സ്വാമി ഗംഗേശാനന്ദ. കേസ് അട്ടിമറിച്ചതിൽ ഡിജിപി ബി സന്ധ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ജനനേന്ദ്രിയം മുറിച്ചതിന് പിന്നിൽ മൂന്ന് പേരുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഡിജിപി ബി സന്ധ്യയെ കുറിച്ച് പല റിപ്പോട്ടുകളും വരാനുണ്ട്. താൻ ഒരു രാഷ്ട്രീയക്കാരനും അല്ല. തെറ്റ് ചെയ്തെങ്കിൽ ശിക്ഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസിൽ ഗൂഡാലോചന നടന്നിട്ടുണ്ട്. ഇതിന് പിന്നിൽ ബി.സന്ധ്യയാണ്. തന്‍റെ ഒപ്പമുള്ള മൂന്ന് പേരാണ് ജനനേന്ദ്രിയം മുറിച്ചതിന് പിന്നിൽ. ഇത്രയുമായിട്ടും ഇരയായ തനിക്ക് എതിരെ കേസെടുക്കുകയാണ് പൊലീസ് ചെയ്തത്. എന്നിട്ടും കേസിൽ അഞ്ച് വർഷമായിട്ടും കുറ്റപത്രം സമർപ്പിച്ചിട്ടില്ല എന്നും ഗംഗേശാനന്ദ പറഞ്ഞു.












Click it and Unblock the Notifications