ജനനേന്ദ്രിയം മുറിക്കാന്‍ ജാറത്തിലെ വെള്ളം; 30 കാരി ഭാര്യയെ ജയിലിലടച്ചു, ഭീഷണിപ്പെടുത്തി ഹൈറു
യുവാവിന്റെ ജനനേന്ദ്രിയം 90 ശതമാനം മുറിഞ്ഞിരുന്നുവത്രെ. കോഴിക്കോട്ടെ ആശുപത്രിയില്‍ വച്ച് ശസ്ത്രക്രിയ കഴഞ്ഞെങ്കിലും ഒരാഴ്ച കഴിഞ്ഞേ പുരോഗതി പറയാന്‍ സാധിക്കൂ.
മലപ്പുറം: കുറ്റിപ്പുറത്തെ സ്വകാര്യ ലോഡ്ജില്‍ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്ത്. യുവാവിനെ പോലീസ് വിശദമായി ചോദ്യം ചെയ്തു. ലോഡ്ജില്‍ യുവാവിനൊപ്പമുണ്ടായിരുന്ന യുവതിയാണ് ജനനേന്ദ്രിയം മുറിച്ചത് എന്ന നിലപാടിലാണ് പോലീസ്. യുവതിയെ അറസ്റ്റ് ചെയ്ത പോലീസ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഇപ്പോള്‍ മഞ്ചേരി ജയിലിലാണ് യുവതി.
തിരൂര്‍ പുറത്തൂര്‍ സ്വദേശി ഇര്‍ഷാദിന്റെ (27) ജനനേന്ദ്രിമാമാണ് പെരുമ്പാവൂര്‍ സ്വദേശിയായ ഹൈറുന്നീസ(30) മുറിച്ചത്. യുവതി ഇര്‍ഷാദിന്റെ ഭാര്യയാണെന്ന് പോലീസ് കണ്ടെത്തി. യുവാവിന്റെ ജനനേന്ദ്രിയം മുറിക്കാന്‍ ഹൈറുന്നീസ നടത്തിയ നീക്കങ്ങള്‍ സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചു.

യുവതിയെ കുടുക്കി
കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ഹൈറുന്നീസയെ പോലീസ് അറസ്റ്റ് ചെയ്തത്. എസ്ഐ നിപുന്‍ ശങ്കറിന്റെ നേതൃത്വത്തിലെത്തിയ പോലീസാണ് യുവതിയെ കുടുക്കിയത്.

ഇര്‍ഷാദിനെ ഭീഷണിപ്പെടുത്തി
യുവതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി മഞ്ചേരി ജയിലിലേക്ക് അയച്ചു. ഇര്‍ഷാദിനെ ഭീഷണിപ്പെടുത്തിയാണ് ഹൈറുന്നീസ കുറ്റിപ്പുറത്തെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയത്.

വീട്ടിലേക്ക് വരും
വന്നില്ലെങ്കില്‍ താന്‍ വീട്ടിലേക്ക് വരുമെന്നായിരുന്നു ഹൈറുന്നീസയുടെ ഭീഷണി. ഇര്‍ഷാദും ഹൈറുന്നീസയും വിവാഹം ചെയ്തത് വീട്ടുകാരുടെ അറിവോടെയല്ല.

ജാറത്തിലെ വെള്ളം
ഒടുവില്‍ ലോഡ്ജിലെത്താമെന്ന് ഇര്‍ഷാദ് സമ്മതിച്ചു. ലോഡ്ജിലെത്തിയ ഉടനെ ജാറത്തിലെ വെള്ളമാണെന്ന് ധരിപ്പിച്ച് ഹൈറുന്നീസ ഇര്‍ഷാദിന് ഒരു ദ്രാവകം കൊടുത്തു.

വേദന അനുഭവപ്പെട്ടില്ല
ദ്രാവകം കുടിച്ച ഉടനെ ഇര്‍ഷാദ് മയങ്ങിപ്പോയി. ഈ സമയമാണ് കട്ടിലില്‍ കിടത്തി യുവതി ജനനേന്ദ്രിയം മുറിച്ചതെന്ന് പോലീസ് പറയുന്നു. ഈ സമയം വേദന അനുഭവപ്പെട്ടില്ലെന്ന് യുവാവ് പോലീസിനോട് പറഞ്ഞു.

30 വയസിനിടെ മൂന്ന് വിവാഹം
അതേസമയം, യുവതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. യുവതി 30 വയസിനിടെ മൂന്ന് വിവാഹം ചെയ്തുവെന്നാണ് പോലീസിന് ലഭിച്ച വിവരം.

ഇര്‍ഷാദ് മൂന്നാം ഭര്‍ത്താവ്
ആക്രമണത്തിന് ഇരയായ ഇര്‍ഷാദ് മൂന്നാമത്തെ ഭര്‍ത്താവ് ആണത്രെ. ഇര്‍ഷാദിന്റെ പാസ്പോര്ട്ടില് ഭാര്യയായി ഹൈറുന്നിസയുടെ പേരുണ്ടെന്ന് കൈരളി റിപ്പോര്‍ട്ട് ചെയ്തു. ഇര്‍ഷാദും ഹൈറുന്നീസയും ഒരു വര്‍ഷം മുമ്പ് പാലക്കാട് വച്ചായിരുന്നു വിവാഹം ചെയ്തത്.

ബന്ധം തുടങ്ങിയത്
ഇര്‍ഷാദിന്റെ നാട്ടിലേക്കാണ് ഹൈറുന്നീസയെ ആദ്യം വിവാഹം ചെയ്തത്. വിവാഹ മോചനം നേടിയ യുവതിയുടെ നമ്പറിലേക്ക് ഇര്‍ഷാദിന്റെ ഫോണ്‍വിളി എത്തിയതോടെയാണ് അടുപ്പം തുടങ്ങിയത്.

ഹൈറുന്നീസയ്ക്ക് രണ്ടു കുട്ടികള്‍
തുടര്‍ന്ന് ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു. ഇക്കാര്യം ഇര്‍ഷാദിന്റെ വീട്ടുകാര്‍ അറിഞ്ഞതുമില്ല. ഹൈറുന്നീസയ്ക്ക് രണ്ടു കുട്ടികളുമുണ്ട്.

മറ്റൊരു വിവാഹം
പിന്നീട് വിദേശത്തേക്ക് പോയ ഇര്‍ഷാദിന്റെ വിവാഹം വീട്ടുകാര്‍ നടത്താന്‍ തീരുമാനിച്ചതോടെയാണ് കാര്യങ്ങള്‍ മറിഞ്ഞത്. രണ്ടാഴ്ച മുമ്പാണ് ഇര്‍ഷാദ് നാട്ടിലെത്തിയത്. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളും നടന്നു.

യുവാവ് തുറന്നുപറഞ്ഞു
ഇതാണ് ഹൈറുന്നീസയെ ആക്രമണത്തിന് പ്രേരിപ്പിച്ചത്. താന്‍ സ്വന്തമായി മുറിക്കുകയായിരുന്നുവെന്നാണ് ഇര്‍ഷാദ് നേരത്തെ പറഞ്ഞത്. ശസ്ത്രക്രിയക്ക് ശേഷം യുവാവ് നിലപാട് മാറ്റിയതോടെയാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

പ്ലാസ്റ്റിക് സര്‍ജറി
യുവാവിന്റെ ജനനേന്ദ്രിയം 90 ശതമാനം മുറിഞ്ഞിരുന്നുവത്രെ. കോഴിക്കോട്ടെ ആശുപത്രിയില്‍ വച്ച് ശസ്ത്രക്രിയ കഴഞ്ഞെങ്കിലും ഒരാഴ്ച കഴിഞ്ഞേ പുരോഗതി പറയാന്‍ സാധിക്കൂ. പ്ലാസ്റ്റിക് സര്‍ജറി വിജയകരമായിരുന്നുവെന്ന് ഡോക്ടര്‍മാരെ ഉദ്ധരിച്ച് പോലീസ് പറയുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications