കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുലാം അലിക്ക് സ്‌നേഹോഷ്മള സ്വീകരണം നല്‍കി കേരളം

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: ശിവസേനയുടെ അസഹിഷ്ണുതയ്ക്കിരയായ വിഖ്യാത ഗസല്‍ ഗായകന്‍ ഗുലാം അലിയെ സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ച് കേരളം ഊഷ്മളമായ സ്വീകരണം നല്‍കി. ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ തിരുവനന്തപുരത്തു നല്‍കിയ സ്വീകരണ പരിപാടിയില്‍ പങ്കെടുത്തു.

കേരളത്തെ സംബന്ധിച്ച് അഭിമാന മുഹൂര്‍ത്തമാണ് ഇത്. കേരളത്തിന്റെ മതേതരത്വം വെന്നിക്കൊടി പാറിച്ച ദിവസമാണിതെന്നും സ്വീകരണ യോഗത്തില്‍ സംസാരിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇന്ത്യയെ വിഭജിച്ചിരുന്നില്ലെങ്കില്‍ ഗുലാം അലി ഇന്ത്യയുടെ ഗായകനാവുമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും ചൂണ്ടിക്കാട്ടി.

gulam-ali

ഗുലാം അലിയെ തടയുമെന്ന് പറഞ്ഞ ശിവസേനക്കാരെ പരിഹസിക്കാനും വിഎസ് മറന്നില്ല. കേരളം മതേതരത്വത്തിന്റെ മണ്ണാണ്. വര്‍ഗീയ ശക്തികളുടെ ഇത്തരത്തിലുള്ള ശ്രമങ്ങള്‍ കേരളത്തില്‍ വിലപ്പോവില്ല. ജനങ്ങള്‍ അത്തരക്കാരെ തള്ളുമെന്നും വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.

സ്വരലയ സംഘടിപ്പിക്കുന്ന ഗസല്‍ സന്ധ്യയില്‍ പങ്കെടുക്കാനായാണ് ഗുലാം അലി കേരളത്തില്‍ എത്തിയത്. മുംബൈയില്‍ നടക്കേണ്ടിയിരുന്ന പരിപാടി ശിവസേനയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് മുടങ്ങിയിരുന്നു. ഇതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ഗുലാം അലിയെ കേരളത്തിലേക്ക് ക്ഷണിച്ചത്. കേരളത്തിലും ശിവസേനക്കാര്‍ പ്രതിഷേധിക്കുമെന്നറിയിച്ചതിനെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് അദ്ദേഹത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 15ന് തിരുവനന്തപുരത്തും 17ന് കോഴിക്കോടുമാണ് ഗുലാം അലിയുടെ ഗസല്‍ സന്ധ്യ.

English summary
Ghulam Ali warm welcome by prominent leaders of Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X