Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫോട്ടോയെടുത്ത് കാമുകന്‍റെ ഭീഷണി,17കാരി ജീവനൊടുക്കി

രാമപുരം: മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുത്ത് യുവാവ് ബ്ളാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പ്ളസ്ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. കോട്ടയം രാമപുരം മേതിരി ഇളങ്കാവുമുറ്റത്തില്‍ രാജന്റെ മകള്‍ രേഷ്മ (17) ആണ് ആത്മഹത്യ ചെയ്തത്. അയല്‍വാസിയായ യുവാവ് പ്രേമം നടിച്ച് പെണ്‍കുട്ടിയുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയിരുന്നു. പിന്നീട് ഈ ചിത്രം കാട്ടി പെണ്‍കുട്ടിയെനിരന്തരം ഭീഷണിപ്പെടുത്താന്‍ തുടങ്ങി. തുടര്‍ന്നാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്ന് വീട്ടുകാര്‍ രാമപുരം പൊലീസിന് നല്‍കിയ പരാതിയല്‍ പറയുന്നു.

ഒരു വര്‍ഷം മുമ്പ് രേഷ്മയോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ യുവാവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. തുടര്‍ന്ന് ഈഫോട്ടോ കാട്ടി പെണ്‍കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്താന്‍ തുടങ്ങി. വീട്ടുകാരോട് യുവാവ് തന്നെ ഭീഷണിപ്പെടുത്തുന്ന കാര്യം പെണ്‍കുട്ടി പറഞ്ഞിരുന്നു.യുവാവിന്റെ രക്ഷകര്‍ത്താക്കളെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇക്കാര്യം അറിയിച്ചിരുന്നു. ഇനി ഇത് ആവര്‍ത്തിയ്ക്കില്ലെന്ന് അവര്‍ ഉറപ്പും നല്‍കി.

Rape

പെണ്‍കുട്ടയെ ഭീഷണിപ്പെടുത്തി സ്വര്‍ണ കമ്മലുകള്‍ യുവാവ് വാങ്ങിയതായും മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വയനാട്, മംഗലാപുരം എന്നിവിടങ്ങളിലുള്ള പല പെണ്‍കുട്ടികളെയും യുവാവ് ചതിവില്‍ വീഴ്ത്തിയതായി പരാതിയല്‍ പറയുന്നു. പെണ്‍കുട്ടിയുടെ മരണത്തെത്തുടര്‍ന്ന യുവാവ് മുങ്ങി. ആഡംബര ബൈക്ക്, ലാപ്‌ടോപ്പ്, വിലകൂടിയ മൊബൈലുകള്‍ എന്നിവ യുവാവ് ഉപയോഗിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+