കണ്ടക്ടറുടെ ശല്യം പരിധിവിട്ടു, വിദ്യാര്‍ഥിനി ചെയ്തത്!! ഇത് അയാളുടെ സ്ഥിരം 'കലാപരിപാടി'യെന്ന് !!
സ്റ്റോപ്പില്‍ ഇറങ്ങവെ ബസ് മുന്നോട്ട് എടുത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിക്കു പരിക്കേറ്റു
രാജപുരം: കാസര്‍ഗോഡ് ജില്ലയിലെ രാജപുരത്ത് വിദ്യാര്‍ഥിനിക്ക് ബസില്‍ നിന്ന് ഇറങ്ങുന്നതിനിടെ വീണു പരിക്കേറ്റു. കണ്ടക്ടറുടെ ശല്യം സഹിക്കാനാവാതെ ബസ് നിര്‍ത്തിച്ച് ഇറങ്ങിയ സെയ്ന്റ് പയന്‍സ് ടെന്‍ത്ത് കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി ശ്രീന കെ നമ്പ്യാര്‍ക്കാണ് (18) പരിക്കേറ്റത്. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ടക്ടര്‍ പാണത്തൂര്‍ മാവുങ്കാലിലെ പ്രവീണിനെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

തിരക്ക് കുറവായിരുന്നിട്ടും മുന്നില്‍ നിന്ന് പിറകിലേക്ക് മാറി നില്ക്കാന് കണ്ടക്ടര്‍ ശ്രീനയോട് ആവശ്യപ്പെടുകയായിരുന്നു. ഇതിന് കൂട്ടാക്കാതിരുന്നതോടെ കണ്ടക്ടര്‍ വളരെ മോശമായി രീതിയില്‍ പെണ്‍കുട്ടിയോടു പെരുമാറുകയായിരുന്നു. ബസ് നിര്‍ത്തി തനിക്ക് ഇറങ്ങണമെന്ന് ശ്രീന ആവശ്യപ്പെട്ടെങ്കിലും കണ്ടക്ടര്‍ ഇതിനു സമ്മതിച്ചില്ല. സ്റ്റോപ്പില്‍ മാത്രമേ നിര്‍ത്തൂവെന്ന് ഇയാള്‍ ശകാരിക്കുകയും ചെയ്തു. ഒടുവില്‍ ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോള്‍ പെണ്‍കുട്ടി ഇറങ്ങാന്‍ ശ്രമിക്കവെയാണ് കണ്ടക്ടര്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് ബസ് മുന്നോട്ടെട്ടുത്തത്. ബാലന്‍സ് തെറ്റിയ ശ്രീന റോഡിലേക്ക് തെറിച്ചു വീഴുകയും ചെയ്തു.

ബസിലുണ്ടായിരുന്ന മറ്റു വിദ്യാര്‍ഥിനികള്‍ ഇതു കണ്ട് ബഹളം വച്ചെങ്കിലും ഇവരെയും അവിടെ നിര്‍ബന്ധിച്ച് ഇറക്കി ബസ് പുറപ്പെടുകയായിരുന്നു. വിദ്യാര്‍ഥികളും നാട്ടുകാരും വിവരം നല്‍കിയതിനെ തുടര്‍ന്നാണ് പോലിസ് ബസ് തടഞ്ഞ് കണ്ടക്ടറെ അറസ്റ്റ് ചെയ്തത്. ഇതാദ്യമായല്ല കണ്ടക്ടറുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടാവുന്നതെന്നും നേരത്തേയും ഇയാള്‍ അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ?











Click it and Unblock the Notifications