മുതലാളിമാര്‍ ഓഫീസില്‍ വച്ച് പീഡിപ്പിച്ചു; കുട്ടിയുടെ അച്ഛനാരെന്നറിയാതെ യുവതി, രണ്ട് പേര്‍ പിടിയില്‍
സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ സ്ഥാപനം നടത്തിപ്പുകാര്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, കുഞ്ഞിന്‍റെ അച്ഛനാരാണെന്നറിയാതെ യുവതി പെരുവഴിയില്‍
പത്തനംതിട്ട: തിരുവല്ല നഗരത്തില്‍ ഒറു സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കെത്തിയ യുവതിയെ സ്ഥാപന ഉടമകള്‍ ചേര്‍ന്ന് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. എന്നാല്‍ തന്റെ വയറ്റില്‍ വളരുന്ന കുട്ടിയുടെ അച്ഛനാരെന്നറിയാതെ യുവതി കുടുങ്ങി. ഗര്‍ഭിണിയായതോടെ വീട്ടുകാര്‍ ഇറക്കിവിടുക കൂടി ചെയ്തതോടെ യുവതി പെരുവഴിയിലായി. തിരുവല്ലയിലെ നിരണത്താണ് സംഭവം.
നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ഇരുപത്തിരണ്ടുകാരിയാണ് പീഡനത്തിന് ഇരയായത്. ഇവര്‍ വിവാഹിതയാണ്. ഒന്നര വര്‍ഷമായി ഭര്‍ത്താവില്‍ നിന്ന് വേര്‍ പിരിഞ്ഞ് പെണ്‍കുട്ടി നിരണത്ത് അമ്മയോടൊപ്പമായിരുന്നു താമസം. കഴിഞ്ഞ ഫെബ്രുവരിയിലാണ് പീഡനം നടന്നത്. ഓഫീസ് മുറിയില്‍ വച്ച് സ്ഥാപനത്തിന്റൈ ഉടമകളായ മൂന്ന് പേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. ഇവരില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

രണ്ട് പേരും പീഡിപ്പിച്ചു
യുവതിയെ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ രണ്ട് പേരും പീഡിപ്പിച്ചെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ കായംകുളം ഏരുവ ഇലത്തുതറയില്‍ വീട്ടില്‍ നിഷാദ് (31), ചേരാവള്ളില്‍ ചേലക്കോട്ട് കിഴക്കേതില്‍ വീട്ടില്‍ അഷ്‌റഫ് (45) എന്നിവരെ പോലീസ് പിടികൂടിയിട്ടുണ്ട്.

പീഡനം പട്ടാപ്പകല്‍
സ്ഥാപന നടത്തിപ്പുകാരായ പ്രതികള്‍ സ്ഥാപനത്തിന് പിന്നിലെ മുറിയില്‍വച്ചാണ് യുവതിയെ പീഡിപ്പിച്ചത്. രണ്ട് പേരും യുവതിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് സൂചന.

ആര്‍ക്കും ഉറപ്പില്ല
ഇതില്‍ കുട്ടിയുടെ അച്ഛന്‍ ആരാണെന്ന് ആര്‍ക്കും ഉറപ്പില്ല. പെണ്‍കുട്ടിക്കും അതിനെപ്പറ്റി അറിയില്ല. ഇതോടെ രണ്ട് പേരേയും അറസ്റ്റ് ചെയ്യുകയായിരുന്നു.

പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ടു
യുവതി പെരുവഴിയിലായതോടെ നിരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലതാ പ്രസാദ് ഇടപെട്ട് യുവതിയെ പുളിക്കീഴ് പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്ന് നടത്തിയ വൈദ്യ പരിശോധനയില്‍ യുവതി എട്ടുമാസം ഗര്‍ഭിണിയാണെന്ന് തെളിഞ്ഞു. ഇതിന് ശേഷമാണ് പ്രതികളെ പിടികൂടിയത്.

ഒരാള്‍കൂടിയുണ്ട്
തിരുവല്ല ചാലക്കുഴി ബസാറിന് സമീപത്തു നിന്നാണ് പോലീസ് പ്രതികളെ പിടികൂടിയത്.. കേസിലെ മൂന്നാം പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.












Click it and Unblock the Notifications