യുത്ത് കോൺഗ്രസ് പ്രവർത്തകൻ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; ഒളിവിൽ, സംരക്ഷിക്കുന്നത് സുധാകരൻ?
കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പെൺകുട്ടിയുടെ പരാതി. പെൺകുട്ടി തന്റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം പുറം ലോകത്തെ അറിയിച്ചത്. കണ്ണുര്‍ സ്വദേശിനിയാണ് ചെറുപുഴ മുന്‍ മണ്ഡലം പ്രസിഡന്റ് മിഥിലാജ് ടി കെ എന്ന യുവനേതാവിനെതിരെ ആരോപണവുമായി രംഗത്തു വന്നിരിക്കുന്നത്. ആ മണ്ഡലത്തിലെ തന്നെ മുന്‍ മണ്ഡലം സെക്രട്ടറിയാണ് പരാതിക്കാരിയായ യുവതി.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലത്തിന്റെ ഭാരവാഹികളായി ഇരിക്കുമ്പോഴാണ് ഇരുവരും തമ്മില്‍ അടുപ്പത്തിലാകുന്നത്. ഇരുവരും വ്യത്യസ്ത മതത്തില്‍ വിശ്വസിക്കുന്നവരായിട്ടും തങ്ങള്‍ക്കിടയില്‍ ആശയത്തിന്റെ ഐക്യമാണ് ഉണ്ടായിരുന്നെന്ന് യുവതി തന്റെ ഫേസ്ബുക്കിലൂടെ പറയുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകിയിട്ടും പ്രയോജനമുണ്ടായില്ല. വിശ്വസിച്ച രാഷ്ട്രീയ പ്രസ്ഥാനവും അവന്റെയൊപ്പമായിരുന്നെന്നും പെൺകുട്ടി പറയുന്നു. കോൺഗ്രസ് നേതാവ് കെ സുധാകരനാണ് മിഥിലാജിനെ സംരക്ഷിക്കുന്നതെന്നും പെൺകുട്ടി ആരോപിക്കുന്നുണ്ട്.

പ്രമുഖയല്ലാതായി പോയി
പ്രമുഖയല്ലാത്ത എനിക്കെന്നു നീതി കിട്ടും .? എന്ന തലവാചവത്തോടെയാണ് പെൺകുട്ടിയുടെ പോസ്റ്റ് തുടങ്ങുന്നത്. പണത്തിനും രാഷ്ട്രീയബലത്തിനും മുന്നിൽ പിടിച്ചു നിൽക്കണമെങ്കിൽ കുറഞ്ഞപക്ഷം നമ്മളെല്ലാവരും ഓരോ പ്രമുഖരായിരിക്കണം. കണ്ണൂർ ജില്ലയിലെ ചെറുപുഴ എന്ന മലയോരകുടിയേറ്റ ഗ്രാമത്തിൽ ജനിച്ചു ജീവിക്കുന്ന ഞാൻ ഒരു പ്രമുഖയല്ലതായിപോയി. എന്ന ആത്മ വിമർശനത്തോടെയാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

മിഥിലാജ് ടി കെ ഒളിവിൽ
"സ്നേഹമാണു അഖില സാരമൂഴിയില്‍" എന്ന് വിശ്വസിച്ച ഞാൻ ചെറുപുഴ യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രെസിഡന്റുമായി സ്നേഹത്തിലായി. വിവാഹവും, കടലോളവും സ്നേഹം വാഗ്‌ദനം ചെയ്യ്ത മിഥിലാജ് ടി കെ എന്ന രാഷ്ട്രീയ പ്രമുഖൻ പക്ഷെ എന്റെയെല്ലാം കവർന്നെടുത്തു വിദൂരയിലൊരിടത്തു ഒളിവിൽ കഴിയുന്നുവെന്നും പെൺകുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

കപട ഖദർ ധാരികൾ
ഒരു ക്രിസ്തിയാനിയായ ഞാൻ മുസ്ലിമിനെ പ്രണയിച്ചത് ഒരു എടുത്തചാട്ടമോ ധീരതയോ അല്ലായിരുന്നു. ഞങ്ങൾ രണ്ടും മനുഷ്യരാണല്ലോ എന്ന ബോധമാരുന്നു. അതെ മണ്ഡലത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രെട്ടറിയരുന്ന എനിക്ക് , ഞങ്ങൾക്കിടയിൽ ഒരേ ആശയത്തിന്റെ ഐക്യവുമുണ്ടാരുന്നു. പക്ഷെ ചതിയുടെ കനലുമായ് നടന്നിരുന്ന കപട ഖദർ ധാരികളെ എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ലെന്നും പെൺകുട്ടി പറയുന്നു.

മാനത്തിനിട്ട വില പത്ത് ലക്ഷം
എല്ലാ വാഗ്ദാനങ്ങൾക്കുമൊടുവിൽ അയാൾ മുങ്ങി. ഞാൻ കേസ്കൊടുത്തു. ആദ്യം അവർ എന്റെ മാനത്തിനിട്ട വില പത്തുലക്ഷമാരുന്നു. ഞാൻ വിശ്വസിച്ച രാഷ്ട്രീയ പ്രസ്ഥാനവും അവന്റെയൊപ്പമാരുന്നുവെന്നും പെൺകുട്ടി പറയുന്നു.

സംരക്ഷിക്കുന്നത് കെ സുധാകരനോ?
കഴിഞ്ഞ ഡിസംബർ ആറിന് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച പരാതിയിൽ ഞാൻ കേസ് കൊടുക്കുമ്പോൾ മിഥിലാജ് കണ്ണൂരിലെ കോൺഗ്രസ് സിംഹം കെ സുധാകരനെ കാണാൻ പോയിരിക്കുകയാരുന്നു. അതിനു ശേഷം അവൻ ഒളിവിൽ പോയി. അവന്റെ രാഷ്ട്രീയ സ്വാധീനവും പണവും ഒളിവിൽ അവനു സസുഖം കഴിയാനുള്ള വീട്ടുവേല ചെയ്യ്തുകൊടുക്കുന്നു. നീതി ആവശ്യപ്പെട്ടു ഞാൻ എല്ലാ നേതാക്കന്മാരെയും പോയി കണ്ടു. നടന്നേനെ ചെരുപ്പ് തേഞ്ഞതല്ലാതെ പ്രത്യകിച്ചു എനിക്കൊരു ഗുണവുംകിട്ടിയില്ല.

പോലീസും കൂട്ടു നിൽക്കുന്നു
ആദ്യം തന്നെ അവൻ ഖത്തറിലേക്കു കടന്നുവെന്നു പ്രചാരണമിറക്കി. അവനു പാസ്പോർട്ടില്ല എന്ന് കാര്യം മനസിലാക്കിയപ്പോൾ കേരളത്തിലെവിടോ ഉണ്ടെന്നും അന്വേഷിക്കാമെന്നും പോലീസിന്റെ ഭാഷ്യം. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യപ്പെട്ട അവൻ സ്വന്തം നാട്ടിൽ ഒളിവിൽ താമസിക്കുന്ന കാര്യം എന്റെയൊരു സുഹൃത്തു വിളിച്ചറിയച്ചപ്പോൾ പോലീസ് അനങ്ങിയില്ലെന്നും പെൺകുട്ടി ആരോപിക്കുന്നു.

കണ്ണൂരിലെ സിംഹവും കഴുതയുമൊക്കെ എതിര് നിന്നാലും പോരാടും!
ആർക്കൊക്കെയോ വേണ്ടി ആരക്കയോ വീട് പണി ചെയ്യുന്നു. ഞാൻ വിശ്വസിച്ച പ്രസ്ഥാനവും എന്നെ വഞ്ചിച്ചുകൊണ്ടരിക്കുമ്പോൾ, ഒപ്പം കണ്ണൂരിലെ സിംഹവും കഴുതയുമൊക്കെ എതിര് നിന്നാലും ഞാൻ ഒറ്റയ്ക്ക് തന്നെ പോരാടും. മറ്റൊരു പെൺകുട്ടിക്കിതു സംഭവിക്കാതിരിക്കാൻ. രാഷ്ട്രീയ സ്വാധീനത്തിൽ അകപ്പെട്ട വ്യവസ്ഥയ്‌ക്കെതിരെ ശബ്ദമുയര്ത്തികൊണ്ടു തന്നെ മുന്നോട്ടു പോകുമെന്ന് പറഞ്ഞുകൊണ്ടാണ് പെൺകുട്ടി തന്റഎ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.












Click it and Unblock the Notifications