നീ മിടുക്കിയാ...ധീര !! സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച പെൺകുട്ടിയ്ക്ക് പിണറായിയുടെ അഭിനന്ദനം

  • By: മരിയ
Subscribe to Oneindia Malayalam

തിരുവനന്തപുരം: ബലാത്സംഗം ചെയ്യാനെത്തിയ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചു മാറ്റിയ പെണ്‍കുട്ടിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി. ഇത് ഉദാത്തമായ കാര്യമാണെന്ന് പിണറായി പറഞ്ഞു. ധീരമായ നടപടിയാണ് ഇത്, അതില്‍ ഒരു സംശയവും ഇല്ല മുഖ്യമന്ത്രി പറഞ്ഞു.

Pinarayi

പ്രതിരോധിയ്ക്കുകയല്ലാതെ വേറെ വഴിയൊന്നും ഇല്ലല്ലോ, ഇത്തരം പ്രതിരോധങ്ങള്‍ക്ക് പൂര്‍ണ പിന്തുണയാണ് നല്‍കേണ്ടതെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. ഇടത് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനാഘോഷത്തോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

പ്രണയം, ഒളിച്ചോട്ടം, ഒടുവിൽ ഭാര്യയെ കെട്ടിയിട്ട് കൺമുന്നിൽ വെച്ച് ആത്മഹത്യ ചെയ്തു !!!

കൊടുംവേനലിലും കേരളം പനിച്ച് വിറയ്ക്കുന്നു, 4 മരണം!! ചിക്കൻപോക്സും വ്യാപിയ്ക്കുന്നു

പന്മന ആശ്രമത്തിലെ ഗണേശാനന്ദ തീര്‍ത്ഥപാദ സ്വാമി എന്ന് അറിയപ്പെടുന്ന ശ്രീഹരി (54)ന്റെ ജനനേന്ദ്രിയമാണ് ഇരുപത്തി മൂന്ന്കാരിയായ പെണ്‍കുട്ടി അറുത്ത് മാറ്റിയത്. പെണ്‍കുട്ടിയുടെ വീട്ടില്‍ പൂജയ്ക്കും മറ്റും എത്തിയിരുന്ന സ്വാമി വര്‍ഷങ്ങളായി പീഡിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നുണ്ടെന്ന് പേട്ട പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. വെള്ളിയാഴ്ച രാത്രി വീട്ടില്‍ എത്തി അതിക്രമം കാണിച്ചപ്പോഴാണ് കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് പെണ്‍കുട്ടി ശ്രീഹരിയുടെ ജനനേന്ദ്രിയം മുറിച്ച് മാറ്റിയത്. ഗുരുതരമായി പരിക്കേറ്റ് ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

English summary
Girl who chopped Swami's private part did a great thing, Says Pinarayi Vijayan.
Please Wait while comments are loading...