Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണക്കടത്ത് കേസ് പ്രതി കെടി റമീസിന് ജാമ്യം; കര്‍ശന ഉപാധികള്‍, പുറത്തിറങ്ങാനാകില്ല

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി കെടി റമീസിന് ജാമ്യം. കൊച്ചിയിലെ സാമ്പത്തിക കാര്യ കോടതിയാണ് ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. രണ്ട് ലക്ഷം രൂപയുടെ ബോണ്ടും ആള്‍ജാമ്യവും വേണം. മാത്രമല്ല, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം. കുറ്റപത്രം സമര്‍പ്പിക്കും വരെയാണ് ഹാജരാകേണ്ടത്. പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കണം. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടരുത് തുടങ്ങിയവയാണ് ഉപാധികള്‍. അതേസമയം, എന്‍ഐഎ കേസുള്ളതിനാല്‍ റമീസിന് പുറത്തിറങ്ങാനാകില്ല.

k

കേസിലെ മറ്റൊരു പ്രതി അന്‍വറിനെ കോടതി എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടുനല്‍കി. വിശദമായ ചോദ്യം ചെയ്യലിനാണിത്. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്‍വറിനെ ചോദ്യം ചെയ്യേണ്ടതുണ്ട് എന്ന് അന്വേഷണ സംഘം കോടതിയെ ബോധിപ്പിച്ചിരുന്നു. സ്വപ്‌നയെയും കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടു. ഇവരുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇക്കാര്യത്തില്‍ കോടതി തീരുമനമെടുക്കും.

കഴിഞ്ഞ രണ്ടുദിവസം റമീസ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. വയറ് വേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് കണ്ട് ചൊവ്വാഴ്ച ഡിസ്ചാര്‍ജ് ചെയ്ത് ജയിലിലേക്ക് തന്നെ മാറ്റുകയായിരുന്നു. കേസിലെ മറ്റൊരു പ്രധാന പ്രതിയായ സ്വപ്‌ന സുരേഷിനെയും ഈ വേളയില്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നെഞ്ചുവേദനയെ തുടര്‍ന്നായിരുന്നു ഇവരെ ആശുപത്രിയിലെത്തിച്ചത്. സ്വപ്‌നയെയും ഡിസ്ചാര്‍ജ് ചെയ്തു.

സ്വപ്നയെ ആന്‍ജിയോഗ്രാമിനും റമീസിനെ എന്‍ഡോസ്‌കോപ്പിക്കും വിധേയരാക്കി. അതിന് ശേഷമാണ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ അറിയുന്ന വ്യക്തിയാണ് റമീസ് എന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഇരു പ്രതികളും ഒരേ സമയം ആശുപത്രിയില്‍ ചികില്‍സ തേടിയത് സംശയത്തിന് ഇടയാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അധികൃതരോട് ജയില്‍ വകുപ്പ് വിശദീകരണം തേടുകയും ചെയ്തു.

വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ ഹൈ സെക്യൂരിറ്റി സൂപ്രണ്ട്, വനിതാ ജയില്‍ സൂപ്രണ്ട് എന്നിവരോടാണ് വിശദീകരണം തേടിയത്. വിശദമായ റിപ്പോര്‍ട്ട് ജയില്‍ അധികൃതര്‍ സമര്‍പ്പിച്ചു. സ്വപ്‌ന സുരേഷ് ആശുപത്രിയിലെത്തിയ വേളയില്‍ ചിലരുമായി ഫോണില്‍ സംസാരിച്ചുവെന്ന ആരോപണമുണ്ട്. ഇതുസംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

Recommended Video

cmsvideo
    Manorama's cartoon in controversy | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+