കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആള്‍ദൈവത്തിന് ഇനി സുരക്ഷയില്ല; ചെലവായത് തിരകെ വേണമെന്ന് കേരളം

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ റിയല്‍ എസ്‌റ്റേറ്റും ടൂറിസവുമായി ചുറ്റിയടിച്ച ഹരിയാനയിലെ വിവാദ ആള്‍ദൈവത്തിനെതിരെ ആഭ്യന്തര വകുപ്പ് ഒടുവില്‍ പ്രതികരിച്ചു. അടുത്തയാഴ്ച വീണ്ടും കേരളത്തിലെത്തുമെന്നറിയിച്ച ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിംഗിന് ഇനിമുതല്‍ ഇസെഡ് കാറ്റഗറി സുരക്ഷ ഒരുക്കാനാകില്ലെന്ന് കേരളം ഹരിയാന സര്‍ക്കാരിനെ അറിയിച്ചു.

ഏകദേശം 9 ലക്ഷമാണ് ഇയാളുടെ സന്ദര്‍ശനത്തിനായി കേരള സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത്. ഈ തുക ഹരിയാന സര്‍ക്കാര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ ആഭ്യന്തര വകുപ്പ് കത്തയക്കുകയും ചെയ്തതായാണ് വിവരം. റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് വാഗമണ്‍, വയനാട് തുടങ്ങിയ സ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്യുന്ന ആള്‍ദൈവത്തിനും സംഘത്തിനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു നല്‍കുന്ന സുരക്ഷയാണ് കേരളം നേരത്തെ നല്‍കിയിരുന്നത്.

gurmeetramrahim

സംഭവം വിവാദമായതോടെ ഇതേക്കുറിച്ച് ആഭ്യന്തരമന്ത്രി നിയമസഭയില്‍ മറുപടി പറയുകയും ചെയ്തിരുന്നു. ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ് കേരളത്തിലെത്തുന്നതെന്നായിരുന്നു ആള്‍ദൈവം സര്‍ക്കാരിനെ ധരിപ്പിച്ചിരുന്നത്. വാഗമണ്‍ പോലുള്ള സ്ഥലങ്ങളില്‍ ചെറിയ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് ആളുകളെ കൈയ്യിലെടുത്ത ആള്‍ദൈവും സംഘവും ഏക്കറുകണക്കിന് സ്ഥലം വാങ്ങിക്കൂട്ടുകയായിരുന്നു.

ജൂണില്‍ ആറു ബസ്സുകളിലായി മുന്നൂറോളം അനുയായികളുമായി കേരളത്തിലെത്തിയ ഇയാള്‍ ദിവസങ്ങളോളം പലയിടങ്ങളിലും തങ്ങി. ക്രിമിനല്‍ പഞ്ചാത്തലമുള്ള ഇയാള്‍ എന്തിനാണ് കേരളത്തിലെത്തിയത് എന്നത് ഇപ്പോഴും ദുരൂഹമാണ്. ഇതേക്കുറിച്ച് പോലീസ് കാര്യമായി അന്വേഷിച്ചില്ലെന്നു മാത്രമല്ല, കരിമ്പൂച്ചകളടക്കമുള്ള സുരക്ഷാ സംവിധാനം ഒരുക്കിക്കൊടുക്കുകയും ചെയ്തു.

സിബിഐ അന്വേഷിക്കുന്ന കൊലപാതക്കേസുകളിലും പീഡനക്കേസിലും ആരോപണ വിധേയനായ വ്യക്തിയാണ് ആള്‍ദൈവം. ഇയാളുടെ ആശ്രമത്തിലെ പീഡനങ്ങള്‍ പുറത്തുകൊണ്ടുവന്ന സായാഹ്ന പത്രത്തിന്റെ എഡിറ്റര്‍ വെടിയേറ്റ് മരിക്കുകയായിരുന്നു.

English summary
Kerala Govt against Godman Gurmeet Ram Rahim Singh Z+ Category security
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X