Get Updates
Get notified of breaking news, exclusive insights, and must-see stories!

കരിപ്പൂരില്‍ സ്വര്‍ണം കടത്താന്‍ എയര്‍ഹോസ്റ്റസും

കോഴിക്കോട്: സ്വര്‍ണക്കടത്തിലെ കേരളത്തിലെ വമ്പന്‍ സ്രാവെന്ന് കരുതിയ ഫയാസ് ഇപ്പോള്‍ പിടിയിലാണ്. ഫയാസ് അറസ്റ്റിലായതോടെ സ്വര്‍ണക്കടത്ത് കുറയുമെന്ന് കരുതിയ അധികൃതര്‍ ഇപ്പോള്‍ ആകെ അമ്പരപ്പിലാണ്. കരിപ്പൂരില്‍ ഒരാഴ്ചക്കിടെ മൂന്ന് തവണയാണ് കസ്റ്റംസ് അധികൃതര്‍ സ്വര്‍ണക്കടത്ത് പിടിച്ചത്.

2013 നവംബര്‍ 7 ന് വീണ്ടും കരിപ്പൂരില്‍ വന്‍ സ്വര്‍ണ വേട്ട നടന്നു. ആറ് കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. സ്വര്‍ണം കടത്താന്‍ ശ്രമിച്ചത് എയര്‍ ഹോസ്റ്റസും അവരുടെ സുഹൃത്തും.

Gold

ദുബായില്‍ നിന്ന് എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. ഡയക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സിന്റെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന. എയര്‍ ഇന്ത്യുടെ എയര്‍ ഹോസ്റ്റസിനേയും മറ്റൊരു സ്ത്രീയേയും ആണ് സംഭവത്തില്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്. എയര്‍ ഹോസ്റ്റസ് ആയ ഹിറമൂസ് സെബാസ്റ്റിയന്‍ , സുഹൃത്ത് റാഹില എന്നിവരാണ് പിടിയില്‍ ആയത്. സ്വര്‍ണം വസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താനുള്ള ശ്രമമായിരുന്നു. രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്.

കഴിഞ്ഞ ഒന്നര മാസത്തിനിടെയില്‍ കരിപ്പൂരില്‍ നിന്ന് മാത്രം അനധികൃതമായി കടത്താന്‍ ശ്രമിച്ച 32 കിലോ സ്വര്‍ണം അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയില്‍ മാത്രം മൂന്ന് തവണ സ്വര്‍ണക്കടത്ത് പിടിച്ചു. കഴിഞ്ഞ മാസങ്ങളില്‍ കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നുമായി ഏതാണ് 50 കിലോ സ്വര്‍ണം പിടിച്ചെടുത്തിട്ടുണ്ടെന്നാണ് കണക്ക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+