കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണ വില കുത്തനെ ഇടിയുന്നു; കല്യാണക്കാര്‍ക്ക് ചാകര, ഇനിയും കുറയും!!

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം സ്വര്‍ണത്തിന്റെ ആവശ്യക്കാര്‍ കുറഞ്ഞിട്ടുണ്ട്.

  • By Ashif
Google Oneindia Malayalam News

കോഴിക്കോട്: സ്വര്‍ണ വില കുറഞ്ഞുവരുന്നു. ആഗോള-ദേശീയ തലത്തിലെ പ്രവണത പ്രകാരം ഇനിയും കുറയുമെന്നാണ് നിഗമനം. ആവശ്യക്കാര്‍ കുറഞ്ഞതും അമേരിക്കന്‍ ജോബ് ഡാറ്റ ഉയരുകയും ചെയ്തതാണ് മഞ്ഞലോഹത്തിന് ഇടിവ് സംഭവിക്കാന്‍ കാരണം.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം സ്വര്‍ണത്തിന്റെ ആവശ്യക്കാര്‍ കുറഞ്ഞിട്ടുണ്ട്. നോട്ട് നിരോധനവും അതിന് ശേഷം പണം ലഭിക്കുന്നതിന് വന്ന പ്രയാസവും കൂടെ സ്വര്‍ണം വാങ്ങുന്നതിന് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണവുമെല്ലാമാണ് ഇന്ത്യയില്‍ വിലയിടിവിന് കാരണം.

കേരളത്തില്‍ പവന് 21600 രൂപ

കഴിഞ്ഞ കുറച്ച് ദിവസമായി കേരളത്തില്‍ സ്വര്‍ണ വില കുറയുക തന്നെയാണ്. ചൊവ്വാഴ്ചത്തെ വില പ്രകാരം കേരളത്തില്‍ പവന് 21600 രൂപയാണ് വില. ഗ്രാമിന് 2700. ഇനിയും വില കുറയാനാണ് സാധ്യതയെന്ന് സ്വര്‍ണ വ്യാപാരികള്‍ പറഞ്ഞു.

രണ്ടാഴ്ചയായി ഇടിവ് തുടരുകയാണ്

അന്താരാഷ്ട്ര വിപണയില്‍ സ്വര്‍ണ വില രണ്ടാഴ്ചയായി ഇടിവ് തുടരുകയാണ്. ട്രോയ് ഔണ്‍സിന് 1289 ഡോളറായിരുന്നു ഏപ്രില്‍ 16ന്. എന്നാല്‍ കഴിഞ്ഞ ദിവസത്തെ കണക്ക് പ്രകാരം ഇത് 1229 ഡോളറായി കുറഞ്ഞു.

അമേരിക്കന്‍ സമ്പദ് വ്യവസ്ഥ വളരുന്നു

അമേരിക്കന്‍ സമ്പദ് വ്യവസ്ഥ വളര്‍ച്ചയുടെ പാതയിലേക്ക് തിരിച്ചെത്തിയതും സ്വര്‍ണത്തിന്റെ വിലയിടിവിന് കാരണമാണ്. ഇനി അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡ് റിസര്‍വ് പലിശ നിരക്കില്‍ വരുത്തുന്ന മാറ്റത്തെ ആശ്രയിച്ചിരിക്കും ആഗോളതലത്തിലെ ഭാവി കാര്യങ്ങള്‍.

ആഭ്യന്തര വിപണയിലും താഴുന്നു

ആഭ്യന്തര വിപണയില്‍ ഏപ്രില്‍ 18ന് പത്ത് ഗ്രാമിന്റെ വില 29514 രൂപയായിരുന്നു. ഇതിപ്പോള്‍ 25070 രൂപയായി കുറഞ്ഞു. അടുത്താഴ്ച ഇനിയും താഴ്ന്ന് 27500 ലെത്തുമെന്നാണ് പറയപ്പെടുന്നത്.

മലയാളികള്‍ക്കും ആശ്വാസം

കേരളത്തില്‍ വിവാഹം, മറ്റു സ്വര്‍ണം വാങ്ങുന്ന ആഘോഷങ്ങള്‍ എന്നിവ നടത്താനുദ്ദേശിക്കുന്നവര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് വരുന്നത്. ഇനിയും കുറയുമെന്നതും അവര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. സ്വര്‍ണ വില കുറയുമെന്ന് തന്നെയാണ് കേരളത്തിലെ പ്രമുഖ ജ്വല്ലറികളും അറിയിക്കുന്നത്.

ഡോളറും രൂപയും കരുത്താര്‍ജിക്കന്നു

ഡോളര്‍ കരുത്താര്‍ജിക്കുകയാണ്. ഒപ്പം രൂപയും. മറ്റ് കറന്‍സികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ രണ്ട് കറന്‍സികളും കരുത്താര്‍ജിക്കുന്നതും സ്വര്‍ണ വിലയെ ബാധിക്കും. അതേസമയം, രൂപയുടെ മൂല്യം ഉയരുന്നത് ഗള്‍ഫ് മലയളികള്‍ക്ക് തിരിച്ചടിയുമാണ്.

മറ്റു ഘടകങ്ങള്‍

ചൈനീസ് വ്യാപാര കമ്മി, ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപത്തിന്റെ കുത്തൊഴുക്ക്, വ്യാവസായിക ഉല്‍പ്പാദന സൂചിക, ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പണ നയം തുടങ്ങിയ ആഭ്യന്തര അന്താരാഷ്ട്ര ഘടകങ്ങളെ ആശ്രയിച്ചിരിക്കും ഇനി സ്വര്‍ണത്തിന്റെ ഭാവി.

കേരളത്തിലെ അവസ്ഥ

ഒരാഴ്ച മുമ്പ് സ്വര്‍ണം പവന് 22000 ത്തിന് മുകളിലായിരുന്നു കേരളത്തിലെ വില. ഏപ്രില്‍ 27ന് ഇത് 160 രൂപ കുറഞ്ഞ് 21 920 ആയി കുറഞ്ഞു. അക്ഷയ ത്രിതീയ ദിവസത്തിലും നേരിയ തോതില്‍ വില കുറഞ്ഞത് ഉപഭോക്താക്കള്‍ക്ക് ഗുണം ചെയ്തിരുന്നു. ചൊവ്വാഴ്ച പവന് 21600 ആണ്.

 അവസരം മുതലെടുക്കാം

ഈ അവസരം സ്വര്‍ണം വാങ്ങി വയ്ക്കാനും ഉപയോഗിക്കാം. എന്നും മഞ്ഞലോഹത്തെ ആസ്തിയായി കണ്ടവരാണ് മലയാളികള്‍. അതുകൊണ്ട് തന്നെ വിവാഹം മറ്റു ആചാരങ്ങളും ചടങ്ങുകളും ഇല്ലാത്തവര്‍ക്കും ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്.

ഇനിയും വില കുറയുമത്രെ..!!

സ്വര്‍ണം വില കുറഞ്ഞ സമയം വാങ്ങി വില ഉയരുമ്പോള്‍ വിറ്റ് പണമാക്കുന്നതും മലയാളികളുടെ ഒരു സ്വഭാവമാണ്. ഈ സാഹചര്യം മലയാളികള്‍ മുതലെടുക്കുമെന്നാണ് ജ്വല്ലറി ഉടമകള്‍ പറയുന്നത്. ഇനിയും വില കുറയുമെന്ന റിപ്പോര്‍ട്ടുകള്‍ വളരെ ആവേശത്തോടെയാണ് മലയാളികള്‍ സ്വീകരിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് ലഭ്യമാകുന്നത്.

English summary
Gold rate fall in kerala because of decrease in demand,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X