സ്വര്‍ണവില കുത്തനെ വര്‍ധിക്കുന്നു; പൊട്ടിയത് മഞ്ഞലോഹം, പ്രവചനങ്ങള്‍ തെറ്റാന്‍ കാരണം?

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: മലയാളികള്‍ക്ക് എന്നും പ്രിയമാണ് മഞ്ഞലോഹത്തോട്. അതിന്റെ വില കുറയുന്നതും വര്‍ധിക്കുന്നതും ആശങ്കയോടെ നോക്കുന്നവരാണ് കേരളക്കാര്‍. മാറി മറിഞ്ഞുകൊണ്ടിരിക്കുന്ന സ്വര്‍ണവിലയില്‍ പ്രവചനങ്ങള്‍ തെറ്റുകയാണിവിടെ.

ശനിയാഴ്ച സ്വര്‍ണ വില വീണ്ടും വര്‍ധിക്കുകയാണ് ചെയ്തത്. കഴിഞ്ഞ ആഴ്ച വര്‍ധിച്ചതിന് പിന്നാലെയാണീ വര്‍ധന. സ്വര്‍ണ വില കുത്തനെ കുറയുമെന്നായിരുന്നു രണ്ടാഴ്ച മുമ്പുണ്ടായിരുന്നു സാമ്പത്തിക നിരീക്ഷകരുടെ പ്രവചനം.

160 രൂപ വര്‍ധിച്ചു

എല്ലാ പ്രവചനങ്ങളും തെറ്റിച്ച് ശനിയാഴ്ച 160 രൂപയാണ് പവന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ സ്വര്‍ണം പവന് 21960 രൂപയായി. ഗ്രാമിന് 2745 രൂപയും.

വീണ്ടും വര്‍ധിക്കുന്നു

കഴിഞ്ഞ ദിവസം സ്വര്‍ണം പവന് 21800 രൂപയായിരുന്നു വില. ഇപ്പോള്‍ വീണ്ടും കയറുയാണ് ചെയ്തത്. ആഗോള തലത്തിലുള്ള മാറ്റങ്ങളാണ് വില വര്‍ധിക്കാന്‍ കാരണം.

അല്‍പ്പം ഇടിഞ്ഞ ശേഷം

മെയ് അവസാന വാരത്തിന്റെ തുടക്കത്തില്‍ പെട്ടെന്ന് വര്‍ധനയുണ്ടായിരുന്നു. എന്നാല്‍ ആഴ്ചയുടെ അവസാനത്തില്‍ ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു.

കല്യാണ സീസണ്‍

കേരളത്തില്‍ സ്വര്‍ണം ഒരു നിക്ഷേപം എന്നതിനപ്പുറം വൈകാരികമായ ഒരു ഉരുപ്പടി കൂടിയാണ്. കല്യാണ സീസണ്‍ വരുമ്പോള്‍ സ്വര്‍ണത്തിന് കേരളത്തില്‍ ആവശ്യക്കാര്‍ കൂടും. സീസണ്‍ മാറുമ്പോള്‍ ഇത് കുറയുകയും ചെയ്യും.

അന്താരാഷ്ട്ര തലത്തില്‍

അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില നിശ്ചയിക്കുന്ന ഒരുപാട് ഘടകങ്ങള്‍ ഉണ്ട്. സ്വര്‍ണ ഉത്പാദനം അതില്‍ പ്രധാനമാണെങ്കിലും രാഷ്ട്രീയ, സാമ്പത്തിക രംഗത്തെ മാറ്റങ്ങളാണ് പലപ്പോഴും സ്വര്‍ണ വിലയെ സ്വാധീനിക്കാറുള്ളത്.

കാര്യമായ ഇടിവുണ്ടാകും?

അന്താരാഷ്ട്ര വിപണിയില്‍ ഈ വേനല്‍ക്കാലത്ത് സ്വര്‍ണ വിലയില്‍ കാര്യമായ ഇടിവുണ്ടാകും എന്നായിരുന്നു പ്രവചനം. അമേരിക്കയിലെ ഓഹരി വിപണിയിലുണ്ടായ വലിയ മുന്നേറ്റം ആയിരുന്നു ഇതിന് കാരണമായി പറഞ്ഞിരുന്നത്.

ക്രൂഡ് ഓയിലും ഹെവി മെറ്റല്‍സും

കമോഡിറ്റി മാര്‍ക്കറ്റ് ശക്തി പ്രാപിച്ചതും സ്വര്‍ണ വില ഇടിയാന്‍ കാരണമാകും എന്നായിരുന്നു പ്രവചനം. സ്വര്‍ണത്തേക്കാല്‍ സുരക്ഷിത നിക്ഷേപമായി ക്രൂഡ് ഓയിലും ഹെവി മെറ്റല്‍സും മാറുന്നു എന്നായിരുന്നു വിലയിരുത്തല്‍.

വര്‍ഷം ആദ്യത്തില്‍

2017 ന്റെ തുടക്കത്തില്‍ സ്വര്‍ണ ഉത്പാദനം മികച്ച രീതിയില്‍ ആയിരുന്നു മുന്നോട്ട് പോയിക്കൊണ്ടിരുന്നത്. ഇത് ഓഹരി വിപണിയില്‍ ഖനന കമ്പനികളുടെ നിലവാരം ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ പല കമ്പനികളും പിറകോട്ട് പോവുകയാണ് എന്നാണ് വിലയിരുത്തല്‍.

 അമേരിക്കയുടെ നിലപാടുകള്‍

സ്വര്‍ണ വിലയുടെ കാര്യത്തില്‍ ഏറ്റവും നിര്‍ണായകം അമേരിക്കയുടെ നിലപാടുകളാണ്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്കിലുള്ള ഏറ്റക്കുറച്ചില്‍ സ്വര്‍ണ വിലയില്‍ നിര്‍ണായകമാണ്. ഡോളര്‍ ശക്തി പ്രാപിച്ചാല്‍ സ്വാഭാവികമായും സ്വര്‍ണ വിലയും കുറയും. ആളുകള്‍ ഡോളറിലേക്ക് തിരിയും.

മലയാളിയുടെ കാര്യം

എന്നാല്‍ മലയാളിയെ സംബന്ധിച്ചടത്തോളം സ്വര്‍ണം വില കുറയുന്നതും കൂടുന്നതും നിര്‍ണായകമാണ്. വില കുറയുന്ന വേളയില്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിവയ്ക്കാനാണ് മിക്ക ആളുകളുടെയും നോട്ടം. കാരണം വിവാഹ സീസണില്‍ സ്വര്‍ണ വില സ്വാഭാവികമായും വര്‍ധിക്കും. ഈ സാഹചര്യത്തിലെ സാമ്പത്തിക ഞെരുക്കം കുറയ്ക്കാനാണീ നേരത്തെയുള്ള ഒരുക്കം.

വിറ്റ് പണമാക്കുന്നവര്‍

എന്നാല്‍ സ്വര്‍ണം വില കൂടുമ്പോള്‍ വിറ്റ് പണമാക്കി കാര്യങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കുന്ന വിരുതന്‍മാരും കുറവല്ല. സ്വര്‍ണത്തില്‍ ഏറ്റക്കുറച്ചിലുണ്ടാകുമെന്നും വില കുറയുമ്പോള്‍ വാങ്ങാമെന്നുമുള്ള പ്രതീക്ഷയിലാണ് വിറ്റ് പണമാക്കല്‍. എന്നാല്‍ തുടര്‍ച്ചയായി വില വര്‍ധിക്കുന്നത് ഇരുവിഭാഗത്തിനും അല്‍പ്പം ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

English summary
Gold rate rise in kerala because of increase in demand globally
Please Wait while comments are loading...