
9 മാസത്തെ ഏറ്റവും ഉയര്‍ന്നവിലയില്‍ സ്വര്‍ണം; വില്‍ക്കേണ്ടവര്‍ക്ക് ബെസ്റ്റ് ടൈം! മാജിക്കല്‍ ഫിഗര്‍ തൊട്ടടുത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ മാറ്റമില്ലാതിരുന്ന സ്വര്‍ണത്തിന്റെ വിലയില്‍ ഇന്ന് വര്‍ധന. കഴിഞ്ഞ ഒമ്പത് മാസത്തിനിടെയിലെ ഏറ്റവും വലിയ വര്‍ധനവിന് ആണ് ഇന്ന് സ്വര്‍ണ വിപണി സാക്ഷ്യം വഹിച്ചിരിക്കുന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളായി സ്വര്‍ണ വില കുതിച്ച് ഉയരുകയാണ്. നേരിയതെങ്കിലും സ്ഥിരമായ വര്‍ധനയാണ് സ്വര്‍ണ വിലയില്‍ വന്ന് കൊണ്ടിരിക്കുന്നത്. വിവാഹ സീസണ്‍ വരാനിരിക്കെ വില ഇങ്ങനെ കുതിച്ച് കയറുന്നത് സാധാരണക്കാരുടെ നെഞ്ചിടിപ്പേറ്റുന്നുണ്ട്.
അതേസമയം സ്വര്‍ണം വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച സമയവുമാണ്. ഇന്നത്തെ വില വര്‍ധനയോടെ പവന് 40000 എന്ന മാജിക്കില്‍ ഫിഗറിലേക്ക് ഒന്നുകൂടി അടുത്തിരിക്കുകയാണ് സ്വര്‍ണവില. ഇന്ന് ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ആണ് ഈ മാസത്തേയും കഴിഞ്ഞ ഒമ്പത് മാസത്തേയും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണ വില എത്തിയിരിക്കുന്നത്. വിശദാംശങ്ങള്‍ അറിയാം...

ഇന്നലെ അതായത് വ്യാഴാഴ്ച സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. എന്നാല്‍ ഇന്ന് വ്യാപാരം തുടങ്ങി അല്‍പസമയം കഴിഞ്ഞപ്പോഴേക്കും സ്വര്‍ണം ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിക്കുകയായിരുന്നു. ഇതോടെ ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍ 4975 രൂപയും ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 39,800 രൂപയും ഏറ്റവും കുറഞ്ഞത് ചെലവാക്കണം. പണിക്കൂലി കൂടി കണക്കാക്കുമ്പോള്‍ 40000 ത്തില്‍ കൂടുതല്‍ തന്നെ ചെലവാക്കണം എന്ന് സാരം.

39,800 രൂപയില്‍ ആണ് വെള്ളിയാഴ്ചത്തെ സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ഗ്രാമിന് 4,950 രൂപയിലും പവന് 39,600 രൂപയിലുമായിരുന്നു വ്യാപാരം പുരോഗമിച്ചിരുന്നത്. ഈ വര്‍ഷം ഇതിന് മുന്‍പ് മാര്‍ച്ചില്‍ സ്വര്‍ണ വില 40000 കടന്നിരുന്നു. മാര്‍ച്ച് ഒമ്പതിന് രാവിലെ പവന് 40,560 രൂപയും ഉച്ചക്ക് ശേഷം 39,840 രൂപയിലും ആയിരുന്നു വ്യാപാരം നടന്നിരുന്നത്
സാനിയയുമായി വേര്‍പിരിഞ്ഞോ..? മകന്, കുടുംബം, ടോക്ക് ഷോ..; ഒടുവില്‍ പ്രതികരിച്ച് ഷൊയ്ബ് മാലിക്

പിന്നീട് ഏപ്രില്‍ 18, 19 തീയതികളില്‍ പവന് 39,880 രൂപയും രേഖപ്പെടുത്തിയിരുന്നു. ഇവയാണ് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലകള്‍. നാളെ സ്വര്‍ണ വിലയില്‍ എന്തെങ്കിലും മാറ്റം വന്നാല്‍ ഈ റെക്കോഡ് ഭേദിക്കപ്പെടും എന്ന് ഉറപ്പാണ്. രാജ്യന്തര വിപണിയില്‍ നിലനില്‍ക്കുന്ന മാന്ദ്യഭീഷണിയാണ് സ്വര്‍ണ വിലയിലെ വര്‍ധനവിന് കാരണം എന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്നലെ രാജ്യാന്തര സ്വര്‍ണ വില 1800 ഡോളറിനടുത്ത് എത്തിയിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലെ സാമ്പത്തിക ഞെരുക്കവും വന്‍കിട കമ്പനികള്‍ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ജീവനക്കാരെ പുറത്താക്കുന്നതും രാജ്യാന്തര തലത്തില്‍ ആശങ്ക വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്.

അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് മലയാളികള്‍ കാണുന്നത്. അതിനാല്‍ വില വര്‍ധനവ് സ്വര്‍ണ വിപണിയെ കാര്യമായി പ്രതികൂലമായി ബാധിക്കാറില്ല. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്ക് പ്രകാരം ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. അതേസമയം വിവാഹ ആവശ്യങ്ങള്‍ക്കായി കൂടുതലായി സ്വര്‍ണം വാങ്ങേണ്ടി വരുന്നവരെ സംബന്ധിച്ച് സ്വര്‍ണ വില വര്‍ധിക്കുന്നത് വലിയ തിരിച്ചടിയായിരിക്കും.

പ്രത്യേകിച്ച് കേരളത്തില്‍ ശബരിമല സീസണിന് ശേഷം ഹിന്ദു വിവാഹങ്ങളുടെ തിരക്കായിരിക്കും എന്നതിനാല്‍. എന്നാല്‍ സ്വര്‍ണം വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ലാഭവും കൊയ്യാം. വില കുറഞ്ഞ സമയത്ത് സ്വര്‍ണം വാങ്ങിയിരുന്നവര്‍ക്ക് ഇപ്പോള്‍ വില്‍ക്കുന്നത് വലിയ നേട്ടമായിരിക്കും. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കുന്നത്.

ഈ മാസം ഡിസംബര്‍ ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 39000 രൂപയായിരുന്നു. ഇതായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില.് പിന്നീട് ഡിസംബര്‍ 2- 39400, ഡിസംബര്‍ 3- 39560, ഡിസംബര്‍ 4- 39560, ഡിസംബര്‍ 5- 39,680, ഡിസംബര്‍ 6- 39,440, ഡിസംബര്‍ 7- 39,600, ഡിസംബര്‍ 8- 39,600, ഡിസംബര്‍ 9- 39,800 എന്നിങ്ങനെ ആയി. ചൊവ്വാഴ്ച സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു.

അതേസമയം വെള്ളിയുടെ വിലയിലും ഇന്ന് വര്‍ധനയുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയില്‍ ഒരു രൂപ വര്‍ധിച്ചു. ഇതോടെ വിപണിയില്‍ നിലവില്‍ ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 72 രൂപയായി. എന്നാല്‍ ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 90 രൂപയില്‍ സ്ഥിരമായി നില്‍ക്കുകയാണ്. ആഭരണ വിപണിയിലെ കാര്യം മുന്‍കൂട്ടി പ്രവചിക്കാന്‍ പറ്റാത്ത സാഹചര്യമാണ് എന്നാണ് സ്വര്‍ണ വ്യാപാരികള്‍ പറയുന്നത്.