കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുതിച്ചുകയറി സ്വര്‍ണവില; വരും ദിവസങ്ങളിലെ ട്രെന്‍ഡ് ഇങ്ങനെ... യുഎഇയില്‍ 3450 കുറവ്

Google Oneindia Malayalam News

കേരളത്തില്‍ സ്വര്‍ണവില ഉയരുന്നു. ഇന്ന് ഗ്രാമിന് 40 രൂപ വര്‍ധിച്ചു. സമീപ ദിവസങ്ങളിലെ ഉയര്‍ന്ന വര്‍ധനവുകളിലൊന്നാണിത്. വരും ദിവസങ്ങളിലും വില ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോള സാഹചര്യങ്ങളാണ് സ്വര്‍ണവില നിര്‍ണയിക്കുക. ചൈന സാമ്പത്തികമായി മെച്ചപ്പെടാന്‍ സാധ്യതയുണ്ട് എന്ന വിലയിരുത്തല്‍ സ്വര്‍ണത്തിന് ആവശ്യം വര്‍ധിക്കുമെന്നതിന്റെ സൂചനയാണ്.

അതേസമയം, മിക്ക വികസിത-വികസ്വര രാജ്യങ്ങളിലും സാമ്പത്തിക പ്രതിസന്ധിയുടെ ഭീഷണിയുണ്ട്. കേരളത്തിലെയും യുഎഇയിലേയും വില താരതമ്യം ചെയ്യുമ്പോള്‍ യുഎഇയില്‍ വില വളരെ കുറവാണ്. വിശദാംശങ്ങള്‍ അറിയാം...

1

കേരളത്തില്‍ തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവില ഉയരുന്നത്. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വര്‍ധിച്ചത്. വരും ദിവസങ്ങളിലും വില ഉയരുമെന്നാണ് കരുതുന്നത്. പുതിയ റെക്കോര്‍ഡിലേക്ക് കുതിക്കുകയാണ് സ്വര്‍ണം. മൂന്ന് ദിവസത്തിനിടെ മാത്രം 560 രൂപ പവന് ഉയര്‍ന്നു. കേരളത്തില്‍ വെള്ളിയുടെ വിലയും വര്‍ധിച്ചിട്ടുണ്ട്.

2

കേരളത്തില്‍ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5200 രൂപയാണ്. ഒരു പവന് 41600 രൂപയും. വരും ദിവസങ്ങളില്‍ തന്നെ സ്വര്‍ണവില റെക്കോര്‍ഡിടുമെന്ന് പ്രതീക്ഷിക്കുന്നു. കേരളത്തിലെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത് 42000 ആണ്. 2020 ആഗസ്റ്റിലായിരുന്നു ഇത്രയും ഉയര്‍ന്ന വിലയിലേക്ക് എത്തിയത്. കൊവിഡിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്.

3

അതേസമയം, ഗള്‍ഫ് രാജ്യങ്ങളിലും സ്വര്‍ണവില ഉയരുകയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് 442 രൂപയാണ് ദുബായില്‍ വര്‍ധിച്ചിരിക്കുന്നത്. 22 ക്യാരറ്റ് സ്വര്‍ണം ഒരു പവന് 38151 രൂപയാണ് ദുബായിലെ പുതിയ വില. കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ യുഎഇയില്‍ വില കുറവാണ്. ഏകദേശം 3500ഓളം രൂപയുടെ കുറവാണ് യുഎഇയില്‍.

4

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ സ്വര്‍ണം വാങ്ങുക പതിവാണ്. കേരളത്തിലേക്കാള്‍ കുറഞ്ഞ വിലയില്‍ കിട്ടുമെന്നതാണ് ഇതിന് കാരണം. എന്നാല്‍ നാട്ടിലേക്ക് കൊണ്ടുവരാന്‍ സാധിക്കുന്ന സ്വര്‍ണത്തിന് പരിധിയുണ്ട്. പരിധി കഴിഞ്ഞ് കൊണ്ടുവരുന്നതിന് കുഴപ്പമില്ല, പക്ഷേ, നികുതി ഒടുക്കണം എന്ന് മാത്രം. സാധാരണ പ്രവാസികള്‍ ചെറിയ അളവിലുള്ള സ്വര്‍ണാഭരണമോ ഗോള്‍ഡ് കോയിനോ ആണ് നാട്ടിലെ ഇഷ്ടക്കാര്‍ക്ക് വേണ്ടി കൊണ്ടുവരാറ്.

5

ഒട്ടേറെ കാര്യങ്ങളാണ് സ്വര്‍ണ വിലയുടെ ഉയര്‍ച്ചയും തളര്‍ച്ചയും നിശ്ചയിക്കുക. ലോകത്തെ പ്രധാന രാജ്യങ്ങളെല്ലാം സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്ന എന്ന മുന്നറിയിപ്പാണ് സ്വര്‍ണവില ഉയരാനുള്ള ഒരു കാരണം. ഉയര്‍ന്ന പണപ്പെരുപ്പം, ഡോളറിന്റെ മൂല്യമിടിവ്, രാഷ്ട്രീയ അനിശ്ചിതത്വം എന്നിവയും കാരണങ്ങളാണ്. 2023ല്‍ സ്വര്‍ണവില കുതിക്കുമെന്നാണ് വിലയിരുത്തല്‍.

6

അമേരിക്കയില്‍ ചില്ലറ വില്‍പ്പനയിലെ പണപ്പെരുപ്പം 14 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്. ഡോളര്‍ മൂല്യമിടിയുന്നത് നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കാനുള്ള കാരണമായിട്ടുണ്ട്. ഡിസംബറില്‍ അമേരിക്കയിലെ ഉപഭോക്തൃവില 7.1 ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായി കുറയുകയാണ് ചെയ്തത്. അതുകൊണ്ടുതന്നെ പലിശ നിരക്കില്‍ ഫെഡറല്‍ റിസര്‍വ് തിടുക്കത്തില്‍ വലിയ മാറ്റം വരുത്താന്‍ സാധ്യതയില്ല.

7

റഷ്യയുടെ യുക്രൈന്‍ ആക്രമണം അവസാനിക്കാത്തത് രാഷ്ട്രീയ അനിശ്ചതത്വത്തിന് കാരണമാണ്. യൂറോപ്പില്‍ ജീവിത ചെലവ് വര്‍ധിച്ചുവരികയാണ്. റഷ്യയുമായി വ്യാപാര ഇടപാട് ഉപരോധം കാരണം നിലയ്ക്കുന്നതാണ് യൂറോപ്പിന് വെല്ലുവിളിയാകുന്നത്. ഇതാകട്ടെ വിലക്കയറ്റത്തിന് കാരണമാകും. വിപണി അസ്ഥിരമാകുമ്പോഴും സ്വര്‍ണത്തിന് ആവശ്യക്കാര്‍ വര്‍ധിക്കും. ചൈനയുടെ വിപണി ശക്തിപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതും സ്വര്‍ണത്തിന് ആവശ്യം വര്‍ധിക്കാന്‍ ഇടയാക്കുന്നതാണ്.

ബിജെപിക്ക് 50 സീറ്റ് നഷ്ടമായേക്കാം; പ്രവചനവുമായി ശശി തരൂര്‍... പ്രതിപക്ഷത്തിന് 290 സീറ്റ് കിട്ടിയാല്‍...ബിജെപിക്ക് 50 സീറ്റ് നഷ്ടമായേക്കാം; പ്രവചനവുമായി ശശി തരൂര്‍... പ്രതിപക്ഷത്തിന് 290 സീറ്റ് കിട്ടിയാല്‍...

English summary
Gold Price Today in Kerala Rise Rs 40 Per Gram; Kerala-UAE Gold Rate Comparison Goes Trending
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X