കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണം വില്‍ക്കാന്‍ പറ്റിയ സമയം!! സ്വര്‍ണവില കുതിച്ചുയര്‍ന്നു; ഒറ്റ ദിവസം ഇത്രയും വര്‍ധന ആദ്യം...

Google Oneindia Malayalam News

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഇന്ന് അപ്രതീക്ഷിതമായ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 600 രൂപയുടെ വര്‍ധനവുണ്ടായി. ഇത്രയും ഉയര്‍ന്ന വര്‍ധനവ് ഒരു ദിവസം രേഖപ്പെടുത്തുന്നത് സമീപ ദിനങ്ങളില്‍ ആദ്യമാണ്. കഴിഞ്ഞ ദിവസം രണ്ടു തവണ വില കുറഞ്ഞിരുന്നു. എന്നാല്‍ ഇന്നത്തെ അപ്രതീക്ഷിത വര്‍ധനവ് വിപണിയിലും അമ്പരപ്പിന് ഇടയാക്കിയിട്ടുണ്ട്.

ഒരു ദിവസം തന്നെ രണ്ടു തവണ വിലയില്‍ മാറ്റം വരുന്നതില്‍ വ്യാപാരികള്‍ ആശങ്ക പ്രകടിപ്പിച്ചു. വരും ദിവസങ്ങളിലും വില ഉയരുമെന്നാണ് വ്യാപാരികളുടെ നിഗമനം. രൂപയുടെ മൂല്യം ഇടിയുന്നതും സ്വര്‍ണവില ഉയരാന്‍ ഒരു കാരണമാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

ഇന്ന് ഗ്രാമിന് 75 രൂപയാണ് വര്‍ധിച്ചത്. പവന് 600 രൂപയും. ഇന്നത്തെ ഒരു പവന്‍ വില 39000 രൂപയാണ്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് സ്വര്‍ണം. ബുധനാഴ്ച 38400 രൂപയിലാണ് വ്യാപാരം നടന്നിരുന്നത്. ചൊവ്വാഴ്ച ആദ്യം വില ഉയരുകയും പിന്നീട് രണ്ടുതവണ വില ഇടിയുകയും ചെയ്തു.

2

വിപണിയിലെ കാര്യം മുന്‍കൂട്ടി പ്രവചിക്കാന്‍ പറ്റാത്ത സാഹചര്യമാണെന്ന് സ്വര്‍ണ വ്യാപാരികള്‍ പറയുന്നു. വിപണി അസ്ഥിരമായാല്‍ ഇത്തരത്തില്‍ സംഭവിക്കാറുണ്ടെന്ന് വ്യാപാരികള്‍ പറഞ്ഞു. ചൊവ്വാഴ്ച സംഭവിച്ച പോലെ മൂന്ന് തവണ മാറ്റം വരുന്നത് വ്യാപാരത്തെ ബാധിക്കുമെന്നും അവര്‍ പറയുന്നു.

3

ചൊവ്വാഴ്ച രാവിലെ 280 രൂപ ഒരു പവന് ഉയര്‍ന്നു. ഉച്ചയോടെ അല്‍പ്പം ഇടിഞ്ഞു. ഉച്ചയ്ക്ക് ശേഷം വീണ്ടും ഇടിഞ്ഞു. വില്‍പ്പന നടത്തുന്ന വേളയില്‍ ഒരു വില നിശ്ചയിച്ചു കൊടുത്തു. എന്നാല്‍ ബില്ല് അടയ്ക്കാന്‍ നേരമാകുമ്പോഴേക്കും വിലയില്‍ മാറ്റം വന്നു എന്നാണ് മലപ്പുറത്തെ ഒരു വ്യാപാരി പ്രതികരിച്ചത്. ഇത്തരത്തില്‍ വ്യതിയാനം വരുന്നത് വലിയ നഷ്ടമുണ്ടാക്കുമെന്നും അദ്ദേഹം പറയുന്നു.

4

വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങാന്‍ ഒരുങ്ങിയിരിക്കുന്നവര്‍ക്ക് ദുഃഖമുണ്ടാക്കുന്ന വാര്‍ത്തയാണിത്. വില കുത്തനെ ഉയരുന്നത് അവരുടെ പ്രതീക്ഷയെ ബാധിക്കും. വില കുറയുമെന്ന പ്രതീക്ഷയിലരിക്കുമ്പോഴാണ് വര്‍ധനവ് വന്നിരിക്കുന്നത്. നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് എപ്പോഴും ആശ്വാസമാണ്. വിവാഹ ആവശ്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് പ്രി ബുക്കിങ് സൗകര്യം ഉപയോഗപ്പെടുത്തുന്നതാണ് നല്ലത്.

5

അതേസമയം, സ്വര്‍ണം വില്‍ക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക് അനിയോജമായ സമയമാണിത്. വില ഉയരുന്ന വേളയില്‍ വില്‍ക്കുകയും വില കുറയുമ്പോള്‍ വാങ്ങുകയും ചെയ്യുന്നവര്‍ നിരവധിയാണ്. തങ്കത്തിന്റെ വിലയില്‍ ഉയര്‍ച്ച വന്നാല്‍ മാത്രമേ വില്‍ക്കുന്നവര്‍ക്ക് നേട്ടമുണ്ടാക്കാന്‍ സാധിക്കൂ. ഇനിയും വില ഉയരുമെന്ന് പ്രതീക്ഷിച്ചിരിക്കുന്നവരുമുണ്ട്.

6

ആഗോള വിപണി അസ്ഥിരമാണ് എന്നതാണ് എടുത്തു പറയേണ്ടത്. സാമ്പത്തിക മാന്ദ്യം വന്നേക്കുമെന്ന് നിക്ഷേപകര്‍ ഭയപ്പെടുന്നു. ബ്രിട്ടനിലേയും അമേരിക്കയിലെയും സാമ്പത്തിക ഞെരുക്കവും വന്‍കിട കമ്പനികള്‍ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ജീവനക്കാരെ പുറത്താക്കുന്നതുമെല്ലാം ആശങ്ക വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്.

ഖത്തറില്‍ കാത്തിരിക്കുന്നു കൂറ്റന്‍ കപ്പല്‍!! ഒരു രാത്രിക്ക് 350 ഡോളര്‍... അമ്പരപ്പിക്കും സൗകര്യങ്ങള്‍ഖത്തറില്‍ കാത്തിരിക്കുന്നു കൂറ്റന്‍ കപ്പല്‍!! ഒരു രാത്രിക്ക് 350 ഡോളര്‍... അമ്പരപ്പിക്കും സൗകര്യങ്ങള്‍

7

അതേസമയം, ഇന്ന് 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ ഗ്രാമിന് 65 രൂപയാണ് ഉയര്‍ന്നത്. ഗ്രാമിന് 4050 രൂപയാണ് വില. 22 കാരറ്റ് സ്വര്‍ണത്തിന്റെ ഗ്രാമിന് 4875 രൂപയാണ്. ഇന്ന് വെള്ളി വിലയില്‍ മാറ്റമുണ്ടായിട്ടില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 68 രൂപയും ഹാള്‍മാര്‍ക്ക് വെള്ളിക്ക് 90 രൂപയുമാണ് വില. വരും ദിവസങ്ങളില്‍ സ്വര്‍ണ വില ഉയരാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഡോളര്‍ മൂല്യം വന്‍തോതില്‍ ഉയരുന്നതാണ് സ്വര്‍ണവിലയില്‍ ഉയര്‍ച്ചയുണ്ടാകുമെന്ന് പ്രതീക്ഷിക്കാന്‍ ഒരു കാരണം.

പാര്‍വതിയും ഭാവനയും ഇക്കാലഘട്ടത്തില്‍ ശബ്ദമുയര്‍ത്തിയവര്‍; അംഗീകരിക്കുന്നുവെന്ന് നടന്‍ ഷറഫുദ്ദീന്‍പാര്‍വതിയും ഭാവനയും ഇക്കാലഘട്ടത്തില്‍ ശബ്ദമുയര്‍ത്തിയവര്‍; അംഗീകരിക്കുന്നുവെന്ന് നടന്‍ ഷറഫുദ്ദീന്‍

English summary
Gold Price Today Rise At Huge Level For This November; Price May Increase in Coming Days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X