കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വന്‍ ഇടിവിന് ശേഷം സ്വര്‍ണം വീണ്ടും കയറി; ഗ്രാമിന് 35 രൂപ വര്‍ധിച്ചു, വിവരങ്ങള്‍ ഇങ്ങനെ...

  • By Desk
Google Oneindia Malayalam News

കൊച്ചി: സ്വര്‍ണവില വീണ്ടും കയറി. കഴിഞ്ഞ വെള്ളിയാഴ്ച നേരിട്ട വന്‍ ഇടിവിന് ശേഷമാണ് ഈ തിരിച്ചുകയറ്റം. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 3825 രൂപയായി. പവന് 30600 ആണ് തിങ്കളാഴ്ചത്തെ വില. വെള്ളിയാഴ്ച പവന് 1200 രൂപ ഇടിഞ്ഞിരുന്നു. ശനിയാഴ്ച വീണ്ടും 280 രൂപ കുറഞ്ഞു. തിങ്കളാഴ്ച വിപണിയില്‍ വീണ്ടും ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

g

അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചതാണ് സ്വര്‍ണ വില വര്‍ധിക്കാന്‍ കാരണമെന്ന് വിലയിരുത്തുന്നു. ആഗോളതലത്തില്‍ നിക്ഷേപകര്‍ ആശങ്കയിലായ സാഹചര്യത്തിലാണ് വന്‍ ഇടിവ് കഴിഞ്ഞാഴ്ച രേഖപ്പെടുത്തിയത്. ഓഹരി വിപണി പക്ഷേ ഇന്നും തകര്‍ച്ചയിലാണ്.

ഗള്‍ഫ് രാജ്യങ്ങളില്‍ വിചിത്ര നടപടികള്‍; തടവുകാര്‍ക്ക് മോചനം, സ്ഥാപനങ്ങള്‍ അടച്ചു; വിമാനം റദ്ദാക്കിഗള്‍ഫ് രാജ്യങ്ങളില്‍ വിചിത്ര നടപടികള്‍; തടവുകാര്‍ക്ക് മോചനം, സ്ഥാപനങ്ങള്‍ അടച്ചു; വിമാനം റദ്ദാക്കി

ഈ മാസം ഒമ്പതിന് സ്വര്‍ണം സര്‍വകാല റെക്കോഡുകളും ഭേദിച്ച് പവന് 32320 രൂപയായി വര്‍ധിച്ചിരുന്നു. പിന്നീട് തുടര്‍ച്ചയായ ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച വന്‍ ഇടിവുമുണ്ടായി. എന്നാല്‍ ഈ ആഴ്ചയുടെ ആദ്യത്തില്‍ തന്നെ ഉയര്‍ച്ചയാണ് കാണിക്കുന്നത്. ഒരുപക്ഷേ വീണ്ടും സ്വര്‍ണ വില നേരിയ തോതില്‍ വര്‍ധിക്കാനാണ് സാധ്യതയെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

രൂപയുടെ മൂല്യം ഇടിയുന്നതും കൊറോണ ഭീതിയും നിക്ഷേപകര്‍ ആശങ്കയിലായതുമെല്ലാം സ്വര്‍ണത്തിലേക്ക് ആളുകള്‍ തിരിയാന്‍ ഇടയാക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ വിവാഹ ആവശ്യക്കാര്‍ക്ക് കനത്ത തിരിച്ചടിയാണ് വില ഉയരുന്നത്.

ഞങ്ങളെ അവര്‍ കൊല്ലുകയാണ്; ഇടപെടണം... നരേന്ദ്ര മോദിക്ക് ഇറാന്‍ പ്രസിഡന്റിന്റെ കത്ത്ഞങ്ങളെ അവര്‍ കൊല്ലുകയാണ്; ഇടപെടണം... നരേന്ദ്ര മോദിക്ക് ഇറാന്‍ പ്രസിഡന്റിന്റെ കത്ത്

കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ആഗോള സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയുണ്ട്. ഇക്കാര്യം മുന്‍കൂട്ടി കണ്ടാണ് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചിരിക്കുന്നത്. വിപണിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

എന്നാല്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് സ്വര്‍ണവിലയെ കാര്യമായി ബാധിക്കും. ഇന്ത്യയില്‍ സ്വര്‍ണ വില വര്‍ധിക്കാന്‍ ഇത് കാരണമാക്കും. ആഗോള വിലയേക്കാള്‍ ഉയര്‍ന്ന അളവിലാകും ഇന്ത്യയിലെ വില. കാരണം ഇന്ത്യയില്‍ 12.5 ശതമാനം ഇറക്കുമതി നികുതിയും മൂന്ന് ശതമാനം ജിഎസ്ടിയും ചുമത്തും.

അതേസമയം, നിക്ഷേപകര്‍ക്ക് ആശങ്ക നിലനില്‍ക്കെ ഇന്ത്യന്‍ ഓഹരി വിപണി കൂപ്പുകുത്തി. രാവിലെ വ്യാപാരം തുടങ്ങിയ വേളയില്‍ സെന്‍സെക്‌സും നിഫ്റ്റിയും ഇടിയുകയായിരുന്നു. ആഗോള വിപണിയിലും തകര്‍ച്ച നേരിടുന്നുണ്ട്. വ്യാപാരം തുടങ്ങിയ വേളയില്‍ സെന്‍സെക്‌സ് 2112 പോയന്റാണ് ഇടിഞ്ഞത്.

English summary
Gold prices today: Yellow metal rises again in Kerala,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X