സ്വർണം വാങ്ങുന്നേൽ ഇപ്പോൾ, ഇല്ലെങ്കിൽ പവൻ വില ഒന്നര ലക്ഷം കൊടുക്കേണ്ടി വരും..സംഭവിക്കുക ഇതോ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുത്തനെ ഇടിഞ്ഞ സ്വർണ വില ഇന്നും വീണ്ടും ശക്തമായി തിരിച്ച് കയറിയിരിക്കുകയാണ്. കേരളത്തിൽ ഇന്ന് പവന് 120 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ പവൻ വില 81640 രൂപയായി. ആഗോള വിപണിയിലെ റെക്കോഡ് വർധനവ് തന്നെയാണ് സ്വർണ വില തിരിച്ച് കയറാൻ കാരണമായത്. നിലവിൽ ഔൺസിന് 3653 രൂപയാണ് പവന് വില.
നിലവിലെ സ്ഥിതി തുടർന്നാൽ രാജ്യാന്തര വില വൈകാതെ ഔൺസിന് 4000 ഡോളർ തൊട്ടേക്കും. എന്നാൽ സ്വർണ വില ഇതിലും കുതിക്കുമെന്നാണ് ജെഫറീസ് ഗ്ലോബൽ ഹെഡ് ഓഫ് ഇക്വിറ്റി സ്ട്രാറ്റജിസ്റ്റ് ക്രിസ് വുഡ് നടത്തുന്ന പ്രവചനം. തൻ്റെ ഏറ്റവും പുതിയ 'ഗ്രീഡ് ആന്റ് ഫിയർ' ക്രിസ് സ്വർണ വിലയിലെ കുതിപ്പിനെ കുറിച്ച് പറയുന്നത്. ദീർഘകാലാടിസ്ഥാനത്തിൽ സ്വർണവില ഔൺസിന് 6,600 ഡോളർ വരെ ഉയരാമെന്നാണ് ക്രിസ് വുഡ് പറയുന്നത്. ചരിത്രപരമായ മാനദണ്ഡങ്ങളും അമേരിക്കയിലെ പ്രതിശീർഷ വരുമാനത്തിലെ വളർച്ചയുമാണ് ഈ വിലയിരുത്തലിന് അടിസ്ഥാനമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

ഫെഡറൽ റിസർവിൻ്റെ നയപരമായ തീരുമാനങ്ങൾ വരുന്ന ബുധനാഴ്ച പ്രഖ്യാപിക്കാനിരിക്കെ സ്വർണവില ഔൺസിന് 3,700 ഡോളർ എന്ന റെക്കോർഡ് നിലയിലെത്തിയിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രവചനം എന്നത് ശ്രദ്ധേയമാണ്.
സ്വർണ വില ഔൺസിന് 3,400 ഡോളറായി ഉയരുമെന്ന് 2002ൽ ക്രിസ് വുഡ് പ്രവചിച്ചിരുന്നു. ഏകദേശം 23 വർഷങ്ങൾക്ക് ശേഷമാണ് ആ പ്രവചനം അടുത്തിടെ ഫലിച്ചു. എന്നാൽ ജി7 രാജ്യങ്ങളുടെ അസാധാരണമായ ധനനയങ്ങൾ കാരണം ഇത് 10 വർഷം മുമ്പേ സംഭവിക്കേണ്ടതായിരുന്നു എന്ന് അദ്ദേഹം അടുത്തിടെ ബിസിനസ് ടുഡേയോട് പ്രതികരിച്ചിരുന്നു.
1980 ജനുവരി മുതൽ യുഎസിലെ ആകെ വ്യക്തിഗത വരുമാനത്തിൽ 6.3 ശതമാനം വാർഷിക വളർച്ചയുണ്ടായി. ഇത് കണക്കിലെടുത്ത്, 1980-ൽ ഔൺസിന് 850 ഡോളർ എന്ന വിലയുമായി താരതമ്യം ചെയ്താണ് 3,437 ഡോളർ എന്ന ലക്ഷ്യം അദ്ദേഹം കണക്കാക്കിയത്.
ഈ രീതി ഉപയോഗിച്ച്, 2005-ൽ 3,700 ഡോളറായി ലക്ഷ്യം പുതുക്കി. പിന്നീട്, കൂടുതൽ കൃത്യമായ അളവുകോലായ യുഎസിലെ പ്രതിശീർഷ വരുമാനം അടിസ്ഥാനമാക്കി പുതിയ മാറ്റങ്ങൾ വരുത്തി.
കാലക്രമേണ വരുമാന വളർച്ചയ്ക്ക് അനുസരിച്ച് ദീർഘകാല സ്വർണവില ലക്ഷ്യം പുതുക്കി. 2016 മാർച്ചിൽ ഇത് 4,200 ഡോളറും, 2020 ഓഗസ്റ്റിൽ 5,500 ഡോളറും, 2025 സെപ്റ്റംബറിൽ 6,600 ഡോളറും എന്നാണഅ അദ്ദേഹം പ്രവചിച്ചത്. 1980 ജനുവരിയിലെ സാഹചര്യം വീണ്ടും ആവർത്തിക്കുകയാണെങ്കിൽ, അതായത് അമേരിക്കയിലെ ഓരോ വ്യക്തിക്കും വിനിയോഗിക്കാവുന്ന വരുമാനത്തിന്റെ 9.9 ശതമാനം സ്വർണത്തിൽ നിക്ഷേപിക്കാവുന്ന അവസ്ഥ വന്നാൽ, സ്വർണവില ഈ നിലവാരത്തിലെത്തുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
കേരളത്തിലെ സ്വർണവിലയിൽ എന്ത് സംഭവിക്കും?
ആഗോള വിപണിയിൽ സ്വർണ വില 3700 ഡോളറിലെത്തിയപ്പോൾ കേരളത്തിലെ വില 81,000 തൊട്ടു. അതായത് പവൻ വില മാത്രമാണ് ഇത്. ഒരു പവൻ കൈയ്യിൽ കിട്ടാൻ ഇതിനൊപ്പം മൂന്ന് ശതമാനം ജി എസ് ടിയും അഞ്ച് ശതമാനം പണിക്കൂലിയും നൽകണം. അഞ്ച് ശതമാനം പണിക്കൂലി അടിസ്ഥാന നിരക്ക് മാത്രമാണ്. ആഭരണങ്ങളുടെ ഡിസൈനുകൽ അനുസരിച്ച് ഇതിൽ മാറ്റം വരും. അതായത് ഇന്ന് ഒരു പവൻ വാങ്ങാൻ 88,000 രൂപയ്ക്ക് അടുത്ത് നൽകണം. അപ്പോൾ ആഗോളവില 6600 ഡോളർ തൊട്ടാലോ? ഒന്നരലക്ഷം കൊടുത്ത് ഒരു പവൻ വാങ്ങേണ്ടി വരുമെന്ന് സാരം.












Click it and Unblock the Notifications